ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പൽ, സമാനതകളില്ലാത്ത ആയുധശേഖരം, എഴുപത്തിയഞ്ചിലധികം അത്യാധുനിക യുദ്ധവിമാനങ്ങൾ.. അമേരിക്കയുടെ അഭിമാനമായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് വാർത്തകളിൽ നിറയുന്നത് അതിന്റെ കരുത്തുകൊണ്ടല്ല, മറിച്ച് നേരിടുന്ന വിചിത്രവും ഗുരുതരവുമായ ചില പ്രതിസന്ധികൾ കൊണ്ടാണ്.
13 ബില്യൺ ഡോളർ ചിലവിട്ട് നിർമ്മിച്ച ഈ പടക്കപ്പലിനെ പിൻവാങ്ങാൻ പ്രേരിപ്പിക്കുന്നത് കടലിലെ ശത്രുക്കളല്ല, മറിച്ച് വിട്ടുമാറാത്ത ശൗചാലയ തകരാറുകളും അപ്രതീക്ഷിതമായി ഉണ്ടായ തീപിടുത്തവുമാണ്.
What you should read next
ആറ് വിരൽ വരുത്തുന്ന, മോതിരം അപ്രത്യക്ഷമാക്കുന്ന മജീഷ്യനായി നെതന്യാഹു, ഞെട്ടി കൈയ്യടിച്ച് ട്രംപ്; ട്രോളുമായി സോഷ്യൽമീഡിയ
ഒൻപത് മാസത്തോളമായി തുടരുന്ന ദൗത്യങ്ങൾക്കും ഇറാൻ പ്രത്യാക്രമണ ഭീഷണികൾക്കും ഇടയിൽ കപ്പലിന്റെ ശൗചാലയ പൈപ്പുകൾ നിരന്തരം അടഞ്ഞുപോകുന്നത് സൈനികരെ വലയ്ക്കുകയാണ്. ഓരോ തവണയും ഈ തടസ്സം നീക്കാൻ കോടിക്കണക്കിന് രൂപയാണ് അമേരിക്ക ചിലവാക്കുന്നത്.
What you should read next
ലാരിജാനിയുടെ വധത്തിന് പ്രതികാരം, ഇസ്രയേലിനെ നടുക്കി ഇറാന്റെ മിസൈൽ മഴ: ‘ഖൊറംഷഹർ4’, പ്രതിരോധക്കോട്ടകൾ തകരുമോ?
ഇതിന് പുറമെ കപ്പലിലെ ലോൺട്രി ഏരിയയിലുണ്ടായ തീപിടുത്തം കൂടിയായപ്പോൾ, അറ്റകുറ്റപ്പണികൾക്കായി കപ്പലിനെ ദൗത്യത്തിൽ നിന്നും പിൻവലിച്ച് ഗ്രീസിലെ ക്രീറ്റിലേക്ക് അയക്കാൻ അമേരിക്കൻ നാവികസേന നിർബന്ധിതരായിരിക്കുകയാണ്.
ADVERTISEMENT
സാങ്കേതിക തികവിൽ ലോകത്തെ അമ്പരപ്പിക്കുമ്പോഴും, അടിസ്ഥാന സൗകര്യങ്ങളിലെ പാളിച്ചകൾ എങ്ങനെ ഒരു വൻകിട യുദ്ധക്കപ്പലിനെപ്പോലും പ്രതിസന്ധിയിലാക്കുന്നു എന്നതിന്റെ ഉദാഹരണമായി മാറുകയാണ് ഈ സംഭവം.

