റാംസെസ് എന്ന ബഹിരാകാശ പേടകം നിർമിക്കുന്നതിനായി യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ), ഒഎച്ച്ബി ഇറ്റാലിയയുമായി 8.12 കോടി യൂറോയുടെ കരാറിൽ ഒപ്പുവച്ചു. അപോഫിസ് ഛിന്നഗ്രഹമാണ് ദൗത്യലക്ഷ്യം. 2029 ഏപ്രിൽ 13ന് 375 മീറ്റർ വലുപ്പമുള്ള അപോഫിസ് ഛിന്നഗ്രഹം ഭൂമിയിൽ നിന്ന് 32,000 കിലോമീറ്റർ മാത്രം അകലത്തിലൂടെ കടന്നുപോകും. ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ ഭ്രമണപഥത്തെക്കാൾ അടുത്താണിത്.
What you should read next
ഭൂമിക്കടിയിലെ മിസൈൽ നഗരങ്ങൾ, 500 മീറ്റർ വരെ ആഴം; ഇറാന്റെ രഹസ്യ പ്രതിരോധ കോട്ട
ഈ കടന്നുപോക്ക് അത്യപൂർവമായ സംഭവമായിരിക്കും. ഇതിലും അടുത്തായി ഭൂമിയെ കടന്നുപോയ ഛിന്നഗ്രഹങ്ങളെ ജ്യോതിശാസ്ത്രജ്ഞർ മുൻപ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അവയെല്ലാം വലുപ്പത്തിൽ വളരെ ചെറുതായിരുന്നു. അപോഫിസിന്റെ വലുപ്പമുള്ള വസ്തുക്കൾ ശരാശരി 5,000 മുതൽ 10,000 വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഭൂമിയോട് ഇത്രയും അടുത്തെത്തുക.
ഭൂമിയോടടുക്കുന്ന നിമിഷത്തിൽ അത് സംഭവിക്കും
ADVERTISEMENT
നിലവിൽ, പല രാജ്യങ്ങളും സ്വകാര്യ കമ്പനികളും ഈ ഛിന്നഗ്രഹത്തിലേക്ക് ദൗത്യങ്ങൾ അയയ്ക്കാനുള്ള പദ്ധതികൾ തയാറാക്കുന്നുണ്ട്. 2028ലെ വസന്തകാലത്ത് വിക്ഷേപിക്കുന്ന റാംസെസ്, 2029 മാർച്ചിൽ അപോഫിസിനരികിലെത്തും. ഭൂമിയുമായുള്ള കണ്ടുമുട്ടലിന് ഒന്നര മാസം മുൻപായിരിക്കുമിത്. പേടകം ഛിന്നഗ്രഹത്തിന്റെ വിശദഭൂപടം തയാറാക്കും. ഭൂമിയോടടുക്കുന്ന നിമിഷത്തിൽ, ഛിന്നഗ്രഹത്തിൽ നിന്ന് 5 കിലോമീറ്റർ സുരക്ഷിത ദൂരത്തേക്ക് പേടകം മാറിനിൽക്കും. ഭൂമിയുടെ ഗുരുത്വാകർഷണം കാരണം ഛിന്നഗ്രഹത്തിൽ മണ്ണിടിച്ചിലുണ്ടാകാനും അവശിഷ്ടങ്ങൾ പുറത്തേക്ക് തെറിക്കാനും സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അപോഫിസിലുണ്ടാകുന്ന എല്ലാ മാറ്റങ്ങളും റാംസെസ് സസൂക്ഷ്മം രേഖപ്പെടുത്തും.
റാംസെസിൽ പര്യവേക്ഷണം ചെയ്യാൻ സഹായിക്കുന്ന ഒരു ജോഡി ക്യൂബ് സാറ്റലൈറ്റുകളുണ്ടാകും. പൊടിപടലങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള ഡസ്റ്റ് അനലൈസർ, ലോ ഫ്രീക്വൻസി റഡാർ എന്നിവ ഈ ഉപകരണത്തിലുണ്ടാകും. അപോഫിസിന്റെ ഉപരിതലത്തിൽ നിന്ന് പുറന്തള്ളപ്പെടാൻ സാധ്യതയുള്ള വസ്തുക്കളെ ഡസ്റ്റ് അനലൈസർ പരിശോധിക്കും. ഛിന്നഗ്രഹത്തിൻ്റെ ആന്തരിക ഘടനയെക്കുറിച്ച് വിശദമായി പഠിക്കാൻ റഡാർ സഹായിക്കും.
What you should read next
ഹോർമുസ് കടലിടുക്കിൽ നിർബാധം പറന്ന് ‘അമേരിക്കൻ ഭീമൻ വിമാനങ്ങൾ’: സ്ട്രാറ്റോടാങ്കറുകളുടെ നീക്കങ്ങൾ ലക്ഷ്യമിടുന്നത് എന്ത്?
2004ൽ ആണ് അപോഫിസ് ഛിന്നഗ്രഹത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഭൂമിയുമായി കൂട്ടിയിടിക്കാൻ ഏറെ സാധ്യത കൽപിക്കപ്പെട്ട ഈ ഛിന്നഗ്രഹം അന്നുമുതൽ വാർത്തകളിലും ചർച്ചകളിലും നിറഞ്ഞുനിന്നു. അതിനാൽ തന്നെ കണ്ടെത്തിയ നാളുകൾ മുതൽ ഇതിനെ ശാസ്ത്രജ്ഞർ ശക്തമായി നിരീക്ഷിച്ചുവരികയായിരുന്നു. ഛിന്നഗ്രഹത്തിന്‌റെ പഥത്തിൽ പ്രവചന സ്വഭാവമുള്ള പഠനങ്ങൾ നടത്തിയ ശാസ്ത്രജ്ഞർ അങ്ങനെയൊരു സാധ്യത തള്ളി. 2036ലും ഇത്തരമൊരു സമീപസഞ്ചാരം ഛിന്നഗ്രഹം നടത്തുമെങ്കിലും അതും പ്രശ്‌നകരമല്ലെന്ന് ഗവേഷകർ അറിയിച്ചിരുന്നു.
ADVERTISEMENT
ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളെ എങ്ങനെ പ്രതിരോധിക്കാം
മറ്റൊരു വാദം അപ്പോൾ തലപൊക്കി. ഛിന്നഗ്രഹം അതിന്‌റെ സ്വന്തം നിലയിൽ ഭൂമിയെ ഇടിക്കില്ലെന്നു വയ്ക്കാം. മറ്റൊരു ഛിന്നഗ്രഹവുമായി അപോഫിസ് കൂട്ടിയിടിച്ച് അതിന്‌റെ പഥം മാറി ഭൂമിയിലേക്ക് അതു വഴിതെറ്റി വന്നാലോ. ഇത്രയും സമീപത്തെത്തുന്നതു കൊണ്ട് അത്തരമൊരു സാഹചര്യത്തിനും സാധ്യതയുണ്ട്.
What you should read next
ഇറാനരികിലേക്ക് അമേരിക്കയുടെ ‘ഫ്ലോടിങ് മിലിട്ടറി ബേസ്’ യുഎസ്എസ് ട്രിപ്പോളി: വൻതോതിലുള്ള വിന്യാസം, എന്താണ് അടുത്ത ലക്ഷ്യം?
എന്നാൽ കംപ്യൂട്ടർ അധിഷ്ഠിത പ്രവചന പഠനത്തിൽ ഇതിനും സാധ്യതയില്ലെന്നു തെളിഞ്ഞു. ഒരു രീതിയിലും അപോഫിസ് ഭൂമിയെ അടുത്തകാലത്തൊന്നും ആക്രമിക്കില്ല.ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നത് മനുഷ്യരാശി കുറെക്കാലമായി ആലോചിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. ഇതിനായി പ്ലാനറ്ററി ഡിഫൻസ് എന്നൊരു ബഹിരാകാശ പ്രതിരോധ ശാഖയും സജീവമാണ്. ഇതിന്റെ ആദ്യ ദൗത്യമായ ഡാർട്ട് ഒരു ഛിന്നഗ്രഹത്തിൽ ഇടിച്ചത് വലിയ വാർത്തയായിരുന്നു.
ADVERTISEMENT

