Breaking
13 Apr 2026, Mon

ഇ​ന്‍റ​ർ​നെ​റ്റോ… അ​തെ​ന്ത് സാ​ധ​നം! കാ​ല​ത്തി​നൊ​ത്ത് മാ​റാ​ത്ത എ​റി​ത്രി​യ

ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ മു​ത​ൽ വി​ദ്യാ​ഭ്യാ​സം വ​രെ ഇ​ന്‍റ​ർ​നെ​റ്റി​നെ ആ​ശ്ര​യി​ക്കു​ന്ന ലോ​ക​ത്ത്, ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ളും ഇ​പ്പോ​ഴും ഓ​ഫ്‌​ലൈ​നാ​യി ക​ഴി​യു​ന്ന ഒ​രു രാ​ജ്യ​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ട്ടു​ണ്ടോ, അ​ങ്ങ​നെ​യാ​രു രാ​ജ്യ​മാ​ണ് എ​റി​ത്രി​യ.

ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ലും ഈ ​രാ​ജ്യ​ത്തെ ഒ​ട്ടു​മി​ക്ക ജ​ന​ങ്ങ​ൾ​ക്കും ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം ല​ഭ്യ​മ​ല്ല. വ​ട​ക്കു കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​യി​ൽ ചെ​ങ്ക​ട​ൽ തീ​ര​ത്താ​ണ് എ​റി​ത്രി​യ എ​ന്ന രാ​ജ്യ​ത്തി​ന്‍റെ സ്ഥാ​നം. ലോ​ക​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ ക​ണ​ക്റ്റി​വി​റ്റി​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യി​ട്ടാ​ണ് എ​റി​ത്രി​യ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

പൗ​ര​ന്മാ​ർ​ക്ക് ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​ത വ​ള​രെ പ​രി​മി​ത​മാ​ണ്. അ​ന്താ​രാ​ഷ്ട്ര ക​ണ​ക്കു​ക​ൾ പ്ര​കാ​രം, ജ​ന​സം​ഖ്യ​യു​ടെ വ​ള​രെ ചെ​റി​യൊ​രു ശ​ത​മാ​ന​ത്തി​ന് മാ​ത്ര​മേ ഇ​വി​ടെ ഇ​ന്‍റ​ർ​നെ​റ്റ് ല​ഭി​ക്കു​ന്നു​ള്ളൂ. ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും പ​ര​മ്പ​രാ​ഗ​ത ആ​ശ​യ​വി​നി​മ​യ മാ​ർ​ഗ​ങ്ങ​ളാ​ണ് ഇ​പ്പോ​ഴും ആ​ശ്ര​യി​ക്കു​ന്ന​ത്.

പ്ര​ധാ​ന ന​ഗ​ര​ങ്ങ​ൾ​ക്ക് പു​റ​ത്ത് ഡി​ജി​റ്റ​ൽ ക​ണ​ക്റ്റി​വി​റ്റി വ​ള​രെ അ​പൂ​ർ​വ​മാ​ണ്. എ​റി​ത്രി​യ​യി​ലെ ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​നം പൂ​ർ​ണ​മാ​യും സ​ർ​ക്കാ​രി​ന്‍റെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന നെ​റ്റ്‌​വ​ർ​ക്കു​ക​ൾ വ​ഴി മാ​ത്ര​മാ​ണ് പ്ര​ധാ​ന​മാ​യും ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​മാ​കു​ന്ന​ത്, ഇ​തി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ന് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളു​മു​ണ്ട്.

സ്വ​കാ​ര്യ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ പ​രി​മി​ത​മാ​ണ്. അ​ധി​കാ​രി​ക​ൾ ഓ​ൺ​ലൈ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ സാ​ധാ​ര​ണ പൗ​ര​ന്മാ​ർ​ക്ക് ഇ​ന്‍റ​ർ​നെ​റ്റ് സ്വ​ത​ന്ത്ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ്ര​യാ​സ​ക​ര​മാ​ണ്.

എ​റി​ത്രി​യ​യി​ലെ മോ​ശം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളാ​ണ് കു​റ​ഞ്ഞ ക​ണ​ക്റ്റി​വി​റ്റി​ക്കു​ള്ള മ​റ്റൊ​രു പ്ര​ധാ​ന കാ​ര​ണം. ബ്രോ​ഡ്‌​ബാ​ൻ​ഡ് സേ​വ​ന​ങ്ങ​ൾ വ്യാ​പ​ക​മ​ല്ല, മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് പ​രി​ധി പ​രി​മി​ത​വു​മാ​ണ്.

ഉ​യ​ർ​ന്ന ചെ​ല​വും കു​റ​ഞ്ഞ വേ​ഗ​ത​യും കാ​ര​ണം ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​മാ​കു​ന്ന​വ​ർ​പോ​ലും അ​ത് ഉ​പ​യോ​ഗി​ക്കാ​ൻ മ​ടി​ക്കു​ന്നു. എ​റി​ത്രി​യ​യി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ക​ഫേ​ക​ൾ ഉ​ണ്ടെ​ങ്കി​ലും അ​വ​യു​ടെ എ​ണ്ണം കു​റ​വാ​ണ്, അ​തൊ​ടൊ​പ്പം ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​വി​ടെ​യു​ള്ള പൗ​ര​ന്മാ​ർ​ക്ക് സ്വ​ന്ത​മാ​യി ക​ന്പ്യൂ​ട്ട​റു​ക​ളോ ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​മു​ള്ള സ്മാ​ർ​ട്ട്ഫോ​ണു​ക​ളോ ഇ​ല്ലാ​ത്ത​ത് എ​റി​ത്രി​യ​യും മ​റ്റ് രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വ​ലി​യ ഡി​ജി​റ്റ​ൽ വി​ട​വ് സൃ​ഷ്ടി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു.

ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ അ​ഭാ​വം വി​ദ്യാ​ഭ്യാ​സം, ബി​സി​ന​സ്, ആ​ശ​യ​വി​നി​മ​യം എ​ന്നീ മേ​ഖ​ല​ക​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​മു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മ​ല്ല. ബി​സി​ന​സു​ക​ൾ​ക് ആ​ഗോ​ള വി​പ​ണി​ക​ളു​മാ​യി എ​ളു​പ്പ​ത്തി​ൽ ബ​ന്ധ​പ്പെ​ടാ​നും സാ​ധി​ക്കു​ന്നി​ല്ല.

ലോ​ക​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ വി​വ​ര​കൈ​മാ​റ്റ​ങ്ങ​ൾ ഏ​റെ മ​ന്ദ​ഗ​തി​യി​ലാ​ണ്. ലോ​കം അ​തി​വേ​ഗ ഡി​ജി​റ്റ​ൽ വ​ള​ർ​ച്ച​യി​ലേ​ക്ക് കു​തി​ക്കു​മ്പോ​ഴും എ​റി​ത്രി​യ ഇ​പ്പോ​ഴും പി​ന്നി​ലാ​ണ്.

Eritrea No mobile Internet access Tech

By admin

Leave a Reply

Your email address will not be published. Required fields are marked *