Breaking
7 Mar 2026, Sat

പ​രീ​ക്ഷ തീ​രും​വ​രെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഇ​നി ലോ​ക്ക​റി​ല്‍

തൊ​ടു​പു​ഴ: പൊ​തു​പ​രീ​ക്ഷ തീ​രും​വ​രെ ക​ല്ലാ​നി​ക്ക​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫോ​ണി​നോ​ട് ച​ങ്ങാ​ത്തം കൂ​ടി​ല്ല. ഉ​ന്ന​ത​വി​ജ​യം നേ​ടു​ക​യെ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫോ​ണി​നോ​ട് ബൈ ​പ​റ​ഞ്ഞ​ത്. ഇ​തോ​ടെ ഇ​വി​ട​ത്തെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തു​ന്ന മ​റ്റു​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​തൃ​ക​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ഇ​നി ഏ​കാ​ഗ്ര​ത​യോ​ടെ പ​രീ​ക്ഷ​യെ​ന്ന ഒ​റ്റ ല​ക്ഷ്യം മു​ന്നി​ല്‍​ക്ക​ണ്ട് ഉ​ന്ന​ത​വി​ജ​യ​ത്തി​ലേ​ക്ക് കു​തി​ക്കു​ക​യെ​ന്ന​താ​ണ് ഇ​വ​രു​ടെ ഉ​റ​ച്ച​തീ​രു​മാ​നം. ഇ​തി​നാ​യി മൊ​ബൈ​ല്‍​ഫോ​ണു​ക​ള്‍ സ്‌​കൂ​ളി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന പ്ര​ത്യേ​ക ലോ​ക്ക​റി​ല്‍ സൂ​ക്ഷി​ക്കാ​ന്‍ ഏ​ല്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍. പ്ര​ത്യേ​കം പേ​രെ​ഴു​തി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൊ​ബൈ​ലു​ക​ള്‍ പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന ദി​വ​സം തി​രി​ച്ചു ന​ല്‍​കും. മൊ​ബൈ​ല്‍ ഉ​പ​യോ​ഗം വേ​ണ്ടെ​ന്നു വ​ച്ച​തോ​ടെ​പ​ഠ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ന്‍ ക​ഴി​യു​ന്നു​ണ്ടെ​ന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു.

കോ​വി​ഡ് കാ​ല​യ​ള​വി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യ​ല്‍ മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ ഉ​പ​യോ​ഗം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ച​ത്. സ്‌​കൂ​ളു​ക​ളി​ല്‍ അ​ധ്യ​യ​നം നി​ല​ച്ച​തോ​ടെ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​ശ്ര​യം. അ​ന്നു​തു​ട​ങ്ങി​യ മൊ​ബൈ​ല്‍ ഫോ​ണി​നോ​ടു​ള്ള അ​ടു​പ്പം വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ എ​ല്ലാ പ​രി​ധി​യും ലം​ഘി​ച്ച് വ​ര്‍​ധി​ക്കു​ക​യാ​യി​രു​ന്നു. മൊ​ബൈ​ല്‍ ഫോ​ണ്‍ അ​ഡി​ക്‌​ഷ​നി​ലേ​ക്ക് പ​ല​രു​ടേ​യും ജീ​വി​തം വ​ഴു​തി​വീ​ഴാ​ന്‍ കാ​ര​ണ​മാ​യ​തോ​ടെ പ​ഠ​ന​നി​ല​വാ​രം ഗ​ണ്യ​മാ​യി താ​ഴേ​ക്കു​പോ​യി.

കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യി​പ്പോ​ലും നേ​രി​ട്ടു​ള്ള ആ​ശ​യ​വി​നി​മ​യം ഇ​ല്ലാ​താ​യി. എ​ല്ലാം ഫോ​ണി​ലൂ​ടെ ആ​യ​തോ​ടെ ബ​ന്ധ​ങ്ങ​ളു​ടെ ഊ​ഷ്മ​ള​ത കു​റ​യു​ക​യും സൗ​ഹൃ​ദം യാ​ന്ത്രി​ക​മാ​യ ത​ല​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ക​യും ചെ​യ്തു. മൊ​ബൈ​ല്‍ ഫോ​ണ്‍ അ​ഡി​ക്‌​ഷ​നി​ലാ​യ നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ളെ അ​തി​ല്‍​നി​ന്നു മോ​ചി​പ്പി​ക്കാ​ന്‍ കൗ​ണ്‍​സ​ലിം​ഗും ബോ​ധ​വ​ത്ക​ര​ണ​വും വ​രെ ന​ട​ത്തേ​ണ്ടി വ​ന്ന​സ്ഥി​തി സം​ജാ​ത​മാ​കു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ ഇ​തി​നോ​ടു​ള്ള അ​ഭി​നി​വേ​ശം ഒ​ഴി​വാ​ക്കി ആ​ത്മ​നി​യ​ന്ത്ര​ണ​വും ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​വും പ്ര​ക​ടി​പ്പി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഈ ​തീ​രു​മാ​ന​ത്തെ അ​ധ്യാ​പ​ക​രും ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളും മു​ക്‌​ത​ക​ണ്ഠം പ്ര​ശം​സി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ തീ​രു​മാ​നം പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടാ​ന്‍ ഇ​ട​യാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധ്യാ​പ​ക​രും ര​ക്ഷാ​ക​ര്‍​ത്താ​ ക്ക​ളും.

Students’ mobile nattuvishesham local news

By admin

Leave a Reply

Your email address will not be published. Required fields are marked *