Breaking
21 Feb 2026, Sat

ആർഎസ്എസ് രാഷ്ട‌്രീയ ഇടപെടലിനില്ല; അഖണ്ഡഭാരതമുണ്ടാകുക തലമുറകൾക്കു ശേഷം: ഹൊസബാളെ

കോഴിക്കോട് ∙ രാഷ്ട്രീയത്തിൽ ഇടപെടില്ലെന്നതാണ് ആർഎസ്എസിന്റെ തീരുമാനമെന്നും സ്വയം സമർപ്പിത സാമൂഹിക സേവനമാണ് എല്ലാക്കാലത്തും ആർഎസ്എസ് നടത്തുന്നതെന്നും സർകാര്യവാഹ് (ദേശീയ ജന.സെക്രട്ടറി) ദത്താത്രേയ ഹൊസബാളെ. ആർഎസ്എസിന്റെ നൂറാംവാർഷികത്തിന്റെ ഭാഗമായി തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ ഡോക്ടർമാർ, എൻജിനീയർമാർ, അഭിഭാഷകർ, ഗവേഷക വിദ്യാർഥികൾ തുടങ്ങി വിവിധ മേഖലകളിലെ യുവപ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. സംവാദത്തിന്റെ പ്രസക്തഭാഗങ്ങൾ.

∙കേരളത്തിൽനിന്നു വിദേശത്തേക്ക് ജോലി തേടി കുടിയേറുന്നവരുടെ എണ്ണം കൂടുകയാണ്. ആർഎസ്എസ് ഇതിനെ എങ്ങനെ കാണുന്നു?

വസുധൈവകുടുംബകം എന്നതാണ് നമ്മുടെ ആശയം. ലോകം ഒരു കുടുംബമാണ്. പിന്നെ വിദേശത്തുപോയി ജോലി ചെയ്താൽ എന്താണ് പ്രശ്നം? തങ്ങളുടെ ജീവിതം രൂപപ്പെടുത്താൻ പിന്തുണ നൽകുന്ന സമൂഹത്തിന് തിരികെ സേവനം ചെയ്യുകയെന്നത് ഓരോ വ്യക്തിയുടെയും കടമയാണ്. ജോലി തേടി വിദേശത്തേക്ക് പോവുകയെന്നത് വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. എന്നാൽ വിദേശത്തു ജോലി ചെയ്തു ജീവിക്കുമ്പോഴും താൻ ഭാരതീയനാണെന്നും തന്റെ നാടിനുവേണ്ടി സേവനം ചെയ്യണമെന്നും ഓർക്കണം. താൻ ജീവിക്കുന്ന രാജ്യത്തെ സമൂഹം തനിക്കു നൽകുന്ന പിന്തുണ പരിഗണിക്കുകയും അവർക്ക് ദ്രോഹം ചെയ്യാതിരിക്കുകയും വേണം.

What you should read next

‘തിരുവനന്തപുരത്തെ വിജയം ചെറുതല്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണം’: പ്രധാനമന്ത്രി

Latest News

∙ സവർക്കറുടെ ഹിന്ദുത്വവും ആർഎസ്എസിന്റെ ഹിന്ദുത്വവും ഒന്നാണോ?

ADVERTISEMENT

സവർക്കർ ഹിന്ദുമഹാസഭ എന്ന പേരിൽ സംഘടന രൂപീകരിച്ചു നടപ്പാക്കാൻ ശ്രമിച്ചത് ഹിന്ദുത്വത്തിന്റെ രാഷ്ട്രീയഇടപെടലാണ്. എന്നാൽ ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്നത് ദേശീയതയാണ്. ആർഎസ്എസ് ഒരിക്കലും രാഷ്ട്രീയമായ ഇടപെടൽ നടത്തില്ല. സമൂഹത്തിന് ആവശ്യമായ ഘട്ടങ്ങളിൽ സേവനങ്ങൾ ചെയ്യുകയെന്നതാണ് നയം.

∙ എഐ സാങ്കേതിക വിദ്യയുടെ കാലത്ത് പുതുതലമുറയ്ക്ക് രാഷ്ട്രീയത്തോടും സാമൂഹിക പ്രവർത്തനത്തോടും അകൽച്ച വരുന്നുണ്ട്. സാങ്കേതികവിദ്യയുടെ കടന്നുകയറ്റത്തെ ആർഎസ്എസ് എങ്ങനെയാണ് കാണുന്നത്?

സാങ്കേതിക വിദ്യ വളരുമ്പോൾ നമ്മളും അതിനനുസരിച്ച് അപ്ഡേറ്റ് ആവണം. എന്നാൽ നമ്മുടെ ആവശ്യങ്ങൾക്കുവേണ്ടിയാണ് സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടത്. ഒരു മുറിയിൽ വെറുതേ അടച്ചിരുന്ന് മൂന്നുനേരവും ഭക്ഷണം എത്തിച്ചുകൊടുത്തതുകൊണ്ട് ഒരു മനുഷ്യജീവിതവും പൂർണമാവില്ല. ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങൾ വേണം.

∙ തൊഴിലുറപ്പ് അടക്കമുള്ള കേന്ദ്രപദ്ധതികളുടെ പേരു മാറ്റുന്നതു സംബന്ധിച്ച് വിവാദങ്ങളുയരുന്നു. ആർഎസ്എസ് നിലപാട് എന്താണ്?

ADVERTISEMENT

പേര് എങ്ങനെയൊക്കെ മാറ്റിയാലും പദ്ധതികൾ നടപ്പാക്കുകയെന്നതാണ് പ്രധാനം. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങൾക്കു വേണ്ടിയാണ് ഈ പദ്ധതികൾ. സർക്കാരുകൾ മാറിവരുമ്പോൾ പദ്ധതികളിൽ ചെറിയ മാറ്റം വരുത്തുകയും അതിനനുസരിച്ച് പേരു മാറ്റുകയും ചെയ്യുന്നതാണ് പതിവ്.

What you should read next

കോൺഗ്രസിന്റെ പ്രചാരണം നയിക്കാൻ രമേശ് ചെന്നിത്തല; ബെന്നി ബഹനാൻ പ്രകടന പത്രിക കമ്മിറ്റി ചെയർമാൻ

Latest News

∙ ആർഎസ്എസ് ശാഖകളിൽ സ്ത്രീകൾക്കു പ്രവേശനമുണ്ടോ?

സ്ത്രീകൾ നേതൃത്വം നൽകുന്ന ശാഖകൾ ആർഎസ്എസിനുണ്ട്. രാഷ്ട്ര സേവികാസമിതി എന്നാണു പേര്. പുരുഷൻമാരുടെ ശാഖകളുടെ സമയക്രമം സ്ത്രീകൾക്ക് സൗകര്യമുള്ള സമയത്ത് ആവണമെന്നില്ല. അവർക്കു സൗകര്യമുള്ള സമയത്ത് ശാഖ നടത്താനും അവരുടെ നേതൃത്വം ഉറപ്പാക്കാനുമാണ് 1930 കളിൽ രാഷ്ട്രസേവികാസമിതി തുടങ്ങിയത്.

∙ അഖണ്ഡഭാരതത്തെക്കുറിച്ച് ആർഎസ്എസ് ഇപ്പോഴും പറയുന്നതുകേൾക്കുന്നു. വിഭജനത്തിനുശേഷം മൂന്നു രാജ്യങ്ങളായി മാറിക്കഴിഞ്ഞു. അഖണ്ഡഭാരതമെന്ന ആശയത്തിന് ഇപ്പോൾ പ്രസക്തിയുണ്ടോ?

ADVERTISEMENT

രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള രാജ്യവും ആദർശത്തിൽ അധിഷ്ഠിതമായ രാഷ്ട്രവും തമ്മിൽ വ്യത്യാസമുണ്ട്. നിങ്ങൾ രാഷ്ട്രീയ അതിർത്തികൾകൊണ്ട് ഇന്ത്യയെ കീറിമുറിച്ചാലും ഒരിക്കൽ അതിർത്തികൾ മാഞ്ഞുപോവുമെന്ന് സ്വാമി അരബിന്ദോ പറഞ്ഞിട്ടുണ്ട്. വെസ്റ്റ് ജർമനിയും ഈസ്റ്റ് ജർമനിയും ഒന്നായി. വിയറ്റ്നാമുകൾ ഒന്നായി. വാജ്പേയുടെ കാലത്ത് അമൃത്‌സറിൽനിന്ന് ലഹോറിലേക്ക് ബസ് ഓടിക്കാൻ ശ്രമിച്ചത് ഇത്തരമൊരു നീക്കത്തിന്റെ ഭാഗമായാണ്. ഒരു പക്ഷേ അഖണ്ഡഭാരതമെന്നത് അതിർത്തികൾ മാഞ്ഞ് ഒന്നാവുന്നത് പല തലമുറകൾക്കു ശേഷമായിരിക്കാം നടക്കുക. പക്ഷേ ദേശീയത ഉള്ളിലുള്ളവർ അഖണ്ഡഭാരതത്തെ ഒന്നായാണ് കാണുക.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @friendsofrss എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

1 MINUTE AGO

ആർഎസ്എസ് രാഷ്ട‌്രീയ ഇടപെടലിനില്ല; അഖണ്ഡഭാരതമുണ്ടാകുക തലമുറകൾക്കു ശേഷം: ഹൊസബാളെ

Latest News

19 MINUTES AGO

വെനസ്വേലൻ എണ്ണ വാങ്ങാൻ റിലയൻസിന് യുഎസിന്റെ ലൈസൻസ്; റഷ്യൻ എണ്ണയ്ക്ക് ബദൽ, ഡിസ്കൗണ്ടും കിട്ടും

Business News

20 MINUTES AGO

മിനിമം ബാലൻസ്: ‘പിഴക്കൊള്ള’യിൽ പിഴിഞ്ഞത് 4817 കോടി, കണക്ക് പറയിച്ച് മലയാളി: ആദ്യം കീഴടങ്ങിയത് 6 ബാങ്കുകൾ; ഇനി ആർബിഐ എന്തുചെയ്യും?

By admin

Leave a Reply

Your email address will not be published. Required fields are marked *