അബുദാബി∙ ജങ്ക് ഫൂഡും പഞ്ചസാരയടങ്ങിയ പാനീയങ്ങളും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂൾ കന്റീനുകളിൽ നിരോധിച്ചു. വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുകയാണു ലക്ഷ്യം. നിയമം ലംഘിക്കുന്ന സ്‌കൂളുകൾക്കും കന്റീൻ നടത്തിപ്പുകാർക്കും എതിരെ കർശന നടപടിയുണ്ടാകും.
സർക്കാർ ജീവനക്കാർക്ക് ഇനി ഇഷ്ടമുള്ള സമയത്ത് ജോലി തുടങ്ങാം: ജോലി സമയം നാലര മണിക്കൂറായി കുറച്ചു; കുവൈത്തിൽ റമസാൻ ഇളവ്
‘കളിപ്പാട്ടമല്ല, ഐഫോൺ വേണം’! യൂസഫലിയോട് പെൺകുട്ടി: കൽബയിൽ ലുലു ഉദ്ഘാടനത്തിനിടെ ഹൃദയസ്പർശിയായ നിമിഷം; വിഡിയോ വൈറൽ
∙ നിരോധിച്ചവ
സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ, കൃത്രിമ മധുരം ചേർത്ത ജ്യൂസുകൾ, ചോക്കലേറ്റ്, കേക്ക്, ഡോനട്ട്, മധുരമുള്ള ബിസ്‌കറ്റ്, ചിപ്‌സ്, ഫ്രഞ്ച് ഫ്രൈസ്, ഇൻസ്റ്റന്റ് നൂഡിൽസ്, സോസേജ്, ബർഗർ. അലർജി സാധ്യത കണക്കിലെടുത്ത് നിലക്കടല, കശുവണ്ടിപ്പരിപ്പ് എന്നിവയും ഇവ ചേർത്ത ഉൽപന്നങ്ങളും വിലക്കി.
Representative image. Photo Credit:vaaseenaa/istockphoto.com
∙ ടിഫിൻ ബോക്സിൽ
വീട്ടിൽ തയാറാക്കുന്ന ഭക്ഷണമാണു കുട്ടികൾക്കു കൊടുത്തുവിടേണ്ടത്. വീട്ടിൽ തയാറാക്കുന്ന സമീകൃതാഹാരത്തിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കൂടുതലായി ഉൾപ്പെടുത്തണം.
ADVERTISEMENT
∙ കുട്ടികൾക്കു കർശന മുന്നറിയിപ്പ്; സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവന്നാൽ പിടിച്ചെടുക്കും
അബുദാബി/ദുബായ്∙ നിരോധനം ലംഘിച്ച് സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിദ്യാർഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. ആദ്യതവണ മൊബൈൽ ഫോൺ ഒരു മാസം പിടിച്ചുവയ്ക്കും. നിയമ ലംഘനം ആവർത്തിച്ചാൽ അധ്യയന വർഷം അവസാനിക്കുന്നതു വരെ ഫോൺ തിരികെ നൽകില്ല.
ഫോൺ ഉണ്ടോയെന്നറിയാൻ വിദ്യാർഥികളുടെ ബാഗുകളും മറ്റും പരിശോധിക്കാൻ അധികൃതർക്ക് അനുമതി നൽകി. വിദ്യാർഥികളുടെ സ്വകാര്യത മാനിച്ചുകൊണ്ടാകണം പരിശോധനകൾ. ഫോൺ പിടിച്ചെടുത്താൽ രക്ഷിതാക്കളെ ഉടൻ അറിയിക്കുകയും സംഭവം വിവരിക്കുന്ന രേഖകളിൽ ഒപ്പിട്ടുവാങ്ങുകയും വേണം.
അധ്യാപകരുടെ പ്രത്യേക അനുമതിയോടെ പഠനാവശ്യങ്ങൾക്കു മാത്രമേ ടാബ്‌ലെറ്റുകൾ അല്ലെങ്കിൽ ഐപാഡുകൾ ഉപയോഗിക്കാൻ പാടുള്ളൂ. ഇടവേളകളിലോ ക്ലാസുകൾക്കു ശേഷമോ ഇവ ഉപയോഗിക്കുന്നതു നിയമലംഘനമാണ്. സൈബർ ബുള്ളിയിങ് തടയുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പുതിയ നിയമം സഹായിക്കുമെന്നു മന്ത്രാലയം വിലയിരുത്തി.
ADVERTISEMENT
∙ കുട്ടികളെ ആരോഗ്യഭക്ഷണം ശീലിപ്പിക്കുന്ന രക്ഷിതാക്കളാണോ നിങ്ങൾ?
അവർ മൊബൈൽ/ഗെയിം/ ഇന്റർനെറ്റ് അഡിക്‌ഷനിൽ പെട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുന്നവരാണോ? എങ്കിൽ മനോരമയിലേക്ക് വിളിക്കൂ. നിങ്ങളുടെ വീട്ടിൽ നടപ്പാക്കുന്ന ആ നല്ല ശീലങ്ങൾ പങ്കുവയ്ക്കൂ. 04 374 8920
∙ വരൂ, വായന ചാലഞ്ചിന്
കുട്ടികളോടു മാത്രമല്ല, എല്ലാവരോടും കൂടിയാണ്; മൊബൈൽ ഫോൺ, സമൂഹ മാധ്യമങ്ങൾ, ഗെയിമുകൾ അങ്ങനെ സൈബർ വേൾഡിൽ മുങ്ങിത്താഴുമ്പോഴുള്ള അപകടങ്ങൾ നമുക്കറിയാം. വായനയോടു കൂട്ടുകൂടി ഡിജിറ്റൽ അടിമത്തം കുറച്ചാലോ? റെഡിയാണോ നിങ്ങൾ വായന ചാലഞ്ചിന്?
പറയാൻ എളുപ്പമാണ്, ചെയ്യാനാണു പ്രയാസം, ഇന്നത്തെക്കാലത്ത് ആരു വായിക്കാനാണ്? പത്രവും പുസ്തകവുമൊക്കെ ആർക്കു വേണം? എന്നെല്ലാമുള്ള ന്യായങ്ങളെ തൽക്കാലം മാറ്റി നിർത്തി ഒന്നു ശ്രമിച്ചുനോക്കൂ.
ADVERTISEMENT
അക്ഷരങ്ങളെയും വായനയെും സ്നേഹിച്ചാൽ നമ്മുടെ ഭാവന വളരും, ക്രിയാത്മകത കൂടും, ചിന്താശേഷി ഉണരും. ഇതെല്ലാം അറിയാവുന്ന മുതിർന്നവർ തന്നെ മൊബൈൽ അഡിക്റ്റ് ആകുമ്പോൾ കുട്ടികൾ എന്തു ചെയ്യും? ഇന്നു മുതൽ വായന ചാലഞ്ച് തുടങ്ങിനോക്കൂ. നിങ്ങളുടെ വായന വിശേഷങ്ങൾ മനോരമയെ അറിയിക്കൂ.

