Breaking
6 Feb 2026, Fri

റഷ്യയെ വിറപ്പിച്ച് ആക്രമണം; മുങ്ങിക്കപ്പൽ കടൽഡ്രോണിനാൽ നശിപ്പിക്കപ്പെടുന്നത് യുദ്ധചരിത്രത്തിൽ ആദ്യം

പരമ്പരാഗത നാവികസേന ഇല്ലാത്ത രാജ്യമാണ് യുക്രെയ്ൻ. കപ്പൽവ്യൂഹങ്ങളും വൻ പടക്കപ്പലുകളുമൊന്നും ഇല്ല. എങ്കിലും കരുത്തരായ റഷ്യൻ കരിങ്കടൽ നാവിക വ്യൂഹത്തെ (ബ്ലാക്ക് സീ ഫ്ലീറ്റ്) ഫലപ്രദമായി വെല്ലുവിളിക്കാൻ യുക്രെയ്നായി. കടൽ ഡ്രോണുകളാണ് അതിന് യുക്രെയ്നു സഹായകമായത്. 2022-ൽ റഷ്യയുടെ പൂർണതോതിലുള്ള അധിനിവേശം ആരംഭിച്ചതോടെ, അസന്തുലിതമായ നാവികയുദ്ധത്തിൽ യുക്രെയ്ൻ കൈവരിച്ച വിപ്ലവകരമായ മുന്നേറ്റമാണ് ‘സീ ബേബി’ ഡ്രോണുകൾ. യുക്രെയ്ൻ സുരക്ഷാ ഏജൻസിയായ എസ്ബിയു (SBU) വികസിപ്പിച്ചെടുത്തതാണ് ഈ ബഹുമുഖ ഉപയോഗങ്ങളുള്ള ആളില്ലാ ജലയാനങ്ങൾ.

For the first time in history, underwater drones ‘Sub Sea Baby’ blew up a Russian submarine of the 636.3 ‘Varshavyanka’ class (NATO classification – Kilo). As a result of the explosion, the submarine suffered critical damage and was effectively put out of action

👀 pic.twitter.com/FeYeccbNNE
— IgorGirkin (@GirkinGirkin) December 15, 2025

ശത്രുക്കളുടെ കണ്ണിൽപ്പെടാതിരിക്കാൻ തക്ക രൂപകൽപന

കഴിഞ്ഞദിവസം കരിങ്കടൽ തീരത്തെ നോവോറോസിസ്ക് നാവികത്താവളത്തിനു സമീപം നങ്കൂരമിട്ടിരുന്ന വർഷവ്യാങ്ക ഗണത്തിൽപെട്ട റഷ്യൻ മുങ്ങിക്കപ്പലിനെ ഇത്തരമൊരു ഡ്രോൺ തകർത്ത് അഗ്നിഗോളമാക്കുന്നതിന്റെ വിഡിയോ പുറത്തിറങ്ങിയിരുന്നു. ഒരു മുങ്ങിക്കപ്പൽ കടൽഡ്രോണിനാൽ നശിപ്പിക്കപ്പെടുന്നത് യുദ്ധചരിത്രത്തിൽ ഇതാദ്യമാണ്. 2022-ലാണ് സീ ബേബി ഡ്രോണിന്റെ നിർമാണം ആരംഭിച്ചത്. തുടക്കത്തിൽ യുക്രെയ്ൻ നാവികസേനയുമായും സ്വകാര്യ കമ്പനികളുമായും സഹകരിച്ച എസ്ബിയു, പിന്നീട് സ്വന്തമായി രൂപകൽപനയിലേക്ക് കടന്നു. സൈനിക രഹസ്യാന്വേഷണ വിഭാഗമായ ജി‌യു‌ആർ ഉപയോഗിക്കുന്ന മഗുര വി5 ഡ്രോണുകളിൽ നിന്ന് വ്യത്യസ്തമായി, ‘സീ ബേബി’ എസ്ബിയുവിന്റെ മുഖമുദ്രയായി മാറി. ഏകദേശം 6 മീറ്റർ നീളവും 2 മീറ്റർ വീതിയും 0.6 മീറ്റർ ഉയരവുമുള്ള ഈ ഡ്രോണുകൾക്ക്, ശത്രുക്കളുടെ കണ്ണിൽപ്പെടാതിരിക്കാൻ തക്കവണ്ണമുള്ള രൂപകൽപനയാണ് നൽകിയിരിക്കുന്നത്.

ആകാശത്ത് നിന്നും ചുവന്നുപഴുത്ത് വീണ ലോഹവളയം; പെന്റഗണിന്റെ പത്തിരട്ടി വലുപ്പമുള്ള സൈനിക കേന്ദ്രവുമായി ചൈന, ഭയപ്പെടേണ്ടതുണ്ടോ

പൊതുജനങ്ങളിൽ നിന്ന് പണം സമാഹരിച്ച് നിർമാണം

ആദ്യകാല മോഡലുകൾക്ക് 850 കിലോഗ്രാം വരെ സ്ഫോടകവസ്തുക്കൾ വഹിച്ച് ചാവേറാക്രമണം നടത്താൻ കഴിഞ്ഞിരുന്നു. 1,000 കിലോമീറ്ററായിരുന്നു ദൂരപരിധി. 2023 ഒക്ടോബറോടെ നടത്തിയ പരിഷ്കാരങ്ങൾ ദൂരപരിധി 1,500 കിലോമീറ്ററായി വർധിപ്പിക്കുകയും സ്ഫോടകവസ്തുക്കൾ വഹിക്കാനുള്ള ശേഷി 2,000 കിലോഗ്രാമായി ഇരട്ടിയാക്കുകയും ചെയ്തു. ഒരു ഡ്രോണിന് ഏകദേശം 2,21,000 ഡോളറാണ് വില. പൊതുജനങ്ങളിൽ നിന്ന് പണം സമാഹരിച്ചാണ് ഇതിന്റെ നിർമാണം നടത്തുന്നത്. കരിങ്കടലിൽ ‘സീ ബേബി’ ഡ്രോണുകൾ വൻ നാശമാണ് വിതച്ചത്. റഷ്യൻ യുദ്ധക്കപ്പലുകൾക്ക് കേടുപാടുകൾ വരുത്തി, പട്രോളിങ് ബോട്ടുകളെയും ഹെലികോപ്റ്ററുകളെയും ലക്ഷ്യമിട്ടു. തുടർന്നുള്ള പതിപ്പുകളിൽ മെഷീൻ ഗണ്ണുകൾ, റോക്കറ്റ് ലോഞ്ചറുകൾ, ആകാശഭീഷണികളെ നേരിടാൻ ആർ-73 പോലുള്ള വ്യോമപ്രതിരോധ മിസൈലുകൾ എന്നിവയും ഘടിപ്പിച്ചു.

ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്​ഫോൺ,മോട്ടറോള എഡ്ജ് 70 പുറത്തിറക്കി

ചില മോഡലുകൾക്ക് കടലിനടിയിൽ മൈനുകൾ സ്ഥാപിക്കാനും കഴിയും. ഇതോടെ ചാവേർ ദൗത്യങ്ങൾക്കപ്പുറം ഇവയുടെ ഉപയോഗം വിപുലമായി. സീബേബികളുടെ കൂട്ടത്തിൽ പൂർണമായും വെള്ളത്തിനടിയിലൂടെ സഞ്ചരിക്കാൻ ശേഷിയുള്ള ‘സബ് സീ ബേബി’ ഡ്രോണും താമസിയാതെ യുക്രെയ്ൻ വികസിപ്പിച്ചു. നോവോറോസിസ്കിൽ റഷ്യൻ മുങ്ങിക്കപ്പലിനെ തകർത്തത് സബ് സീ ബേബിയാണ്. നേരത്തെ സീ ബേബി ഡ്രോണുകൾ സെവാസ്റ്റോപോളിൽനിന്ന് റഷ്യൻ കപ്പലുകളെ തുരത്തിയതിനു പിന്നാലെ, ഈ ആക്രമണം കൂടിയായതോടെ തങ്ങളുടെ നാവിക വ്യൂഹത്തിലെ വലിയൊരു ഭാഗം കിഴക്കോട്ട് മാറ്റാൻ റഷ്യ നിർബന്ധിതരായെന്നാണു റിപ്പോർട്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *