Breaking
5 Feb 2026, Thu

ആയുധശേഷി പരീക്ഷിക്കാൻ ഇന്ത്യ- പാക് സംഘർഷം തിരഞ്ഞെടുത്ത ചൈന; പാടത്ത് വീണ് ലഭിച്ചത് പൊട്ടാത്ത ചൈനീസ് മിസൈലും!

ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷത്തെ ചൈന തങ്ങളുടെ ആയുധങ്ങൾ യഥാർത്ഥ യുദ്ധ സാഹചര്യത്തിൽ പരീക്ഷിക്കാനുള്ള അവസരമായി വിനിയോഗിച്ചെന്ന് യുഎസ് റിപ്പോർട്ട് അടുത്തിടെ പുറത്തെത്തിയിരുന്നു. യുഎസ്-ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷൻപുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഗൗരവമേറിയ ഈ കണ്ടെത്തലുകളുണ്ടായിരുന്നത്. അതേസമയം മേയിൽ നടന്ന സംഘർഷത്തിൽ ഇന്ത്യയുടെ പ്രതിരോധശേഷിയും ആക്രമണ ശേഷിയും ലോകത്തിന് മുന്നിൽ വെളിപ്പെടുകയാണുണ്ടായത്. അതിർത്തിയിൽ ഇന്ത്യയുടെ കരുത്ത് പരീക്ഷിച്ചവർക്ക് തന്നെ വൻ തിരിച്ചടിയായിരുന്നു.

ശത്രുക്കളെ പേടിപ്പിച്ച അഗ്നിവ്യാളി…പുരാതന ചൈനയിലെ മാരക റോക്കറ്റ്; പ്രവർത്തനം ഇങ്ങനെ

പാക്കിസ്ഥാൻ വ്യോമസേന ഇന്ത്യയ്ക്ക് നേരെ പ്രയോഗിച്ച ചൈനീസ് നിർമ്മിത മിസൈലുകളിലൊന്ന് ലക്ഷ്യം കാണാതെ പാടത്ത് വീണതാണ് സംഭവത്തിലെ വഴിത്തിരിവായത്. പൊട്ടിത്തെറിക്കാത്ത നിലയിൽ കണ്ടെത്തിയ ഈ മിസൈൽ ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) പിടിച്ചെടുത്തു. പരിശോധനയിൽ ഇത് ചൈനയുടെ അത്യാധുനിക ‘പിഎൽ-17’ (PL-17) എയർ-ടു-എയർ മിസൈലാണെന്ന് തിരിച്ചറിഞ്ഞു.ഇത്തരം കാര്യങ്ങള്‍ പ്രതിരോധത്തിലും തിരിച്ചടിയിലും മേൽക്കൈ നൽകുകയാണ് ചെയ്തത്.

ചൈന പരീക്ഷിച്ച ആയുധങ്ങൾ

ചൈനയുടെ അത്യാധുനിക ആയുധങ്ങൾ സജീവമായ ഒരു യുദ്ധത്തിൽ ഉപയോഗിക്കുന്നത് ഇതാദ്യമായിരുന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എച്ച്ക്യു-9 (HQ-9) എയർ ഡിഫൻസ് സിസ്റ്റം, പിഎൽ-15 (PL-15) എയർ-ടു-എയർ മിസൈലുകൾ, ജെ-10 (J-10) യുദ്ധവിമാനങ്ങൾ എന്നിവയാണ് പാക്കിസ്ഥാന് നൽകി പരീക്ഷിച്ചത്. ഇതൊരു ‘റിയൽ വേൾഡ് ഫീൽഡ് എക്സ്പെരിമെന്റ്’ (യഥാർഥ ലോകത്തെ പരീക്ഷണം) ആയിരുന്നുവെന്നാണ് യുഎസ് കമ്മീഷൻ വിലയിരുത്തുന്നത്.

ഛിന്നഗ്രഹം ചന്ദ്രനില്‍ ഇടിക്കും, ചാന്ദ്ര ധൂളി ഭൂമിയില്‍ പതിക്കും! പ്രതിവിധി ആണവായുധം, ആ പേടിസ്വപ്നം യാഥാർഥ്യമാകുമോ?

ഈ സംഘർഷത്തിന് തൊട്ടുപിന്നാലെ, ജൂൺ മാസത്തിൽ പാക്കിസ്ഥാന് 40 ജെ-35 (J-35) അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും കെജെ-500 (KJ-500) വിമാനങ്ങളും ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനങ്ങളും നൽകാൻ ചൈന വാഗ്ദാനം ചെയ്തതായും റിപ്പോർട്ടിലുണ്ട്.

ഉള്ളുലയ്ക്കും അവസാനചിത്രം: കണ്ണ് നിറയ്ക്കും ദൃശ്യങ്ങൾ പുറത്ത്; മായാത്ത പുഞ്ചിരി ബാക്കിയാക്കി മടക്കം

നിരവധി ആയുധങ്ങൾ പരീക്ഷിച്ചെങ്കിലും ഇന്ത്യയുടെ ജാഗ്രതയ്ക്കും പ്രതിരോധ ശേഷിക്കും മുന്നിൽ കാര്യമായ ചലനമുണ്ടാക്കാനായില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ശത്രുവിന്റെ നീക്കങ്ങൾ മുൻകൂട്ടി കാണാനും, ലഭിച്ച ആയുധങ്ങൾ വിശകലനം ചെയ്ത് മറുപടികൾ തയ്യാറാക്കാനും ഇന്ത്യ സുസജ്ജമാണെന്നതാണ് യാഥാര്‍ഥ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *