Breaking
5 Feb 2026, Thu

യുദ്ധം തോൽപ്പിച്ച ‘മത്തിസാർ’ ആള് നിസ്സാരക്കാരനല്ല, ടിന്നുകളിൽ വയറിളക്ക മരുന്നുകൾ!

മലയാളികളിൽ പലരുടെയും പ്രിയമത്സ്യമാണ് മത്തി അഥവാ ചാള. മത്തി മുളകിട്ടതും കപ്പയും, ചോറിനൊപ്പം കുരുമുളകിട്ടു പൊരിച്ച മത്തി തുടങ്ങിയ കാര്യങ്ങൾ കേട്ടാൽ പലരുടെയും വായിൽ ടൈറ്റാനിക് കപ്പലോടാനുള്ള വെള്ളം നിറയും.രണ്ട് ലോകയുദ്ധങ്ങളിലും മത്തിക്ക് വലിയ സ്ഥാനമുണ്ടായിരുന്നു.ടിന്നിലടയ്ക്കാനും അച്ചാറിടാനും ഉണക്കിസൂക്ഷിക്കാനുമൊക്കെ പറ്റുന്നതിനാൽ മത്തി സൈനികർക്കും പര്യവേക്ഷകർക്കും പണ്ട് ഏറെയിഷ്ടമായിരുന്നു.

ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്കെടുത്തു നൽകിയ യുവാവ് അറസ്റ്റിൽ

സൈനിക ദൗത്യങ്ങളിലും പർവതാരോഹണം പോലെയുള്ള സൈനിക ദൗത്യങ്ങളിലുമെല്ലാം ടിന്നിലടച്ച മത്തി കൊണ്ടുപോയിരുന്നു. മത്തിയിലെ ഒമേഗ 3 ഫാറ്റി ആസിഡ്, വൈറ്റമിനുകൾ, മറ്റു ധാതുക്കൾ എന്നിവ മികച്ച പോഷണമാണു മനുഷ്യർക്കു നൽകുക.ഒന്നാം ലോകയുദ്ധകാലത്ത് മത്തി അമേരിക്കയിൽ വലിയ വ്യാവസായിക കുതിപ്പിന് വഴിയൊരുക്കി.കാലിഫോർണിയയിലെ മോണ്ടെറേ ആഗോള ടിൻമത്സ്യ സംസ്കരണത്തിന്റെ ശക്തികേന്ദ്രമായി മാറി. സൈനികർക്കും സാധാരണക്കാർക്കും ഭക്ഷണം ലഭ്യമാക്കാൻ ഫാക്ടറികൾ ഉൽപാദനം കൂട്ടി. പസിഫിക് ഫിഷ് കമ്പനി പോലുള്ള സ്ഥാപനങ്ങൾ മത്തിയെ ഒരു പ്രധാന കയറ്റുമതി വിഭവമാക്കി.

ആഗോള സൈനിക വിതരണ ശൃംഖലയുടെ ഭാഗമായ മത്തി

രണ്ടാം ലോകയുദ്ധത്തിൽ ആഗോള ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോൾ യുഎസ് സർക്കാർ വെസ്റ്റ് കോസ്റ്റ് മത്സ്യബന്ധന മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തു. കലിഫോർണിയയിലെ മത്തി സംസ്കരണശാലകളും ഇതിൽ ഉൾപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിൽ പോർച്ചുഗൽ നിഷ്പക്ഷരായിരുന്നു. ഇത് അവരുടെ ടിൻമത്സ്യ വ്യവസായത്തിന് വൻ ഊർജം പകർന്നു. ഇതോടെ മത്തി ആഗോള സൈനിക വിതരണ ശൃംഖലയുടെ ഭാഗമായി.

ഈ കുതിപ്പ് മത്തിയെ ഒരു സാംസ്കാരിക ചിഹ്നമാക്കി മാറ്റിയെങ്കിലും അമിതമായ മത്സ്യബന്ധനം ഉൽപാദനത്തെ പ്രതികൂലമായി ബാധിച്ചു. സാമ്രാജ്യത്വ ജപ്പാൻ ഭക്ഷണത്തിനും ഇന്ധനത്തിനും, മത്തിയുടെ ഗ്ലിസറിനിൽനിന്നു വേർതിരിച്ചെടുക്കുന്ന നൈട്രോഗ്ലിസറിൻ പോലുള്ള സ്ഫോടകവസ്തുക്കൾക്കുമായി മത്തിയെ വൻതോതിൽ ആശ്രയിച്ചിരുന്നു. എന്നാൽ 1943-ഓടെ അമിതമായ മത്സ്യബന്ധനം, സോവിയറ്റ് ഇടപെടലുകൾ, സഖ്യകക്ഷികളുടെ ആക്രമണം എന്നിവ കാരണം മത്സ്യലഭ്യത കുത്തനെ ഇടിഞ്ഞു.

മത്തി ടിന്നുകളിൽ വയറിളക്ക മരുന്നുകൾ

നോർവീജിയൻ പ്രതിരോധ പോരാളികൾ ഒരു വേറിട്ട യുദ്ധമുറ പരീക്ഷിച്ചു. മത്തിയെ ആശ്രയിച്ചിരുന്ന ജർമൻ സൈനികരെ രോഗികളാക്കാൻ, അവർ മത്തി ടിന്നുകളിൽ ക്രോട്ടൺ ഓയിൽ പോലുള്ള വയറിളക്ക മരുന്നുകൾ കലർത്തി. ബ്രിട്ടിഷ് സ്പെഷൽ ഓപ്പറേഷൻസ് എക്സിക്യൂട്ടീവും ഈ അട്ടിമറിക്ക് പിന്തുണ നൽകി. ഭക്ഷണം എന്നതിനപ്പുറം അട്ടിമറിക്കുള്ള ആയുധമായും മത്തി മാറുകയായിരുന്നു.

ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്കെടുത്തു നൽകിയ യുവാവ് അറസ്റ്റിൽ

മത്തി ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഭക്ഷ്യശ്രോതസ്സാണ്. ഇറ്റലിയിലെ സാർഡീനിയ എന്ന സ്ഥലപ്പേരിൽ നിന്നാണ് മത്തിക്ക് സാർഡൈൻ എന്ന പേരുകിട്ടിയത്. മത്തി ഏറെയുള്ള കടൽമേഖലയാണു സാർഡീനിയയിൽ.അനേകം സ്പീഷീസുകളിലെ മത്സ്യങ്ങളുണ്ട് മത്തിവിഭാഗത്തിൽ. മത്തികൾ പൊതുവെ കടലിലെ കടൽപ്പായൽ ഭക്ഷിക്കുന്ന മത്സ്യങ്ങളാണ്. ഒരു കാനിൽ തന്നെ അനേകം മത്തികൾ സൂക്ഷിക്കാമെന്നത് ‘പാക്ക്ഡ് ലൈക് സാർഡൈൻസ്’ എന്ന പ്രയോഗത്തിനു തന്നെ വഴിവച്ചു. നോർവെയിലെ സ്റ്റാവൻജർ എന്ന പട്ടണം ഇങ്ങനെ മത്തികളെ ടിന്നിലടയ്ക്കുന്നത് പ്രധാന ഉപജീവനമാക്കിയിരുന്നു പണ്ടുകാലത്ത്.

By admin

Leave a Reply

Your email address will not be published. Required fields are marked *