യുഎസിലെ ഏറ്റവും പഴുതടച്ച സുരക്ഷയുള്ള ജയിലുകളിലൊന്നായിരുന്ന അൽക്കട്രാസ് ദ്വീപ് തടവറയിൽ ഗ്രീക്ക് ദേവനായ പ്രോമിത്യൂസിന്റെ 450 അടി പൊക്കമുള്ള പ്രതിമ സ്ഥാപിക്കണമെന്ന നിർദേശവുമായി ബിറ്റ്കോയിൻ മൈനറായ റോസ് കാവിൻ. പാർഹീലിയൻ എന്ന ബിറ്റ്കോയിൻ മൈനിങ് കമ്പനിയുടെ സ്ഥാപകനാണു കാവിൻ. ഈ പദ്ധതി നടപ്പായാൽ ലിബർട്ടി പ്രതിമയേക്കാൾ വലിയ പ്രതിമയാകും ഇവിടെ ഒരുങ്ങുക.
കേവലം ഒരു പ്രതിമ എന്നതിനപ്പുറം ബിറ്റ്കോയിന്റെ വിവിധ വളർച്ചാഘട്ടങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയം ഉണ്ടാക്കാനും കാവിൻ ഉദ്ദേശിക്കുന്നു. പ്രോമിത്യൂസിന്റെ പ്രതിമ ഒരു പ്രതീകമാണ്. മനുഷ്യർക്ക് തീ നൽകി വികാസമൊരുക്കിയ ഗ്രീക്ക് ദേവനായിട്ടാണു പ്രോമിത്യൂസ് അവതരിപ്പിക്കപ്പെടുന്നത്. അന്നു നൽകിയ തീ പോലെ പ്രധാനമാണ് ബിറ്റ്കോയിനെന്ന സന്ദേശമാണ് പ്രതിമയിലൂടെ കാവിൻ നൽകാൻ ഉദ്ദേശിക്കുന്നത്.
5ജി വന്നിട്ടും ഫോണിൽ ഇന്റർനെറ്റ് സ്പീഡ് കുറവാണോ? ഈ സെറ്റിങ്സ് ഒന്ന് മാറ്റി നോക്കൂ, വ്യത്യാസം അറിയാം!
1963 മുതൽ അടച്ചുപൂട്ടപ്പെട്ടിരിക്കുകയാണ് അൽക്കട്രാസ് തടവറ.പിന്നീടിതൊരു വിനോദസഞ്ചാരകേന്ദ്രമായി മാറുകയായിരുന്നു. യുഎസിലെ ഏറ്റവും പഴുതടച്ച സുരക്ഷയുള്ള ജയിലുകളിലൊന്നായിട്ടായിരുന്നു അൽക്കട്രാസ് കണക്കാക്കപ്പട്ടിരുന്നത്. യുഎസിലെ ഏറ്റവും നിഷ്ഠൂര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പാർപ്പിക്കാനായിരുന്നു അൽക്കട്രാസ് ഉപയോഗിച്ചു പോന്നിരുന്നത്.
സാൻ ഫ്രാൻസിസ്കോ തീരത്തിൽനിന്നകന്നാണ് അൽക്കാട്രസ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഒരിക്കൽ ഇതൊരു കോട്ടയായിരുന്നു. പിന്നീട് ഇത് യുഎസ് സൈന്യത്തിന്റെ ഒരു സൈനിക തടവറയായി മാറി, 1912ൽ. 3 നിലയുള്ളതാണ് ഈ ദ്വീപിലെ ജയിൽസംവിധാനം.ഡി ബ്ലോക്ക് എന്ന ഭാഗത്തേക്കായിരുന്നു ഏറ്റവും അപകടകാരികളായ തടവുകാരെ അയച്ചിരുന്നത്. ഈ ദ്വീപിനെ ചുറ്റുന്ന കൊടുംതണുപ്പുള്ള ജലം നിറഞ്ഞ സമുദ്രവും അതിലുള്ള അപകടകാരികളായ സ്രാവുകളുമൊക്കെ ഇവിടെ നിന്നു തടവുചാടുന്നവരുടെ പേടിസ്വപ്നങ്ങളായിരുന്നു.
അൽ കപോണി, മെഷീൻഗൺ കെല്ലി, റോബർട് സ്ട്രൗഡ് തുടങ്ങിയ യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും വില്ലൻമാരായ മനുഷ്യരൊക്കെ അൽക്കട്രാസിൽ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. മ്യൂസിയമാറി മാറ്റിയ ശേഷം ഈ ജയിൽ കാണാനായി അനേകം സന്ദർശകർ എത്തിയിരുന്നു.
ലാപ്ടോപ്പ് പെട്ടെന്ന് ചൂടാകുന്നുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആയുസ്സ് കൂട്ടാം
വീണ്ടും തടവറയാകുമോ?
എന്നാൽ ലോകത്തെ ഏറ്റവും സുരക്ഷിത ജയിലെന്ന് അറിയപ്പെടുന്നുണ്ടെങ്കിലും ഇവിടെ ജയിൽചാട്ടം നടന്നിട്ടുണ്ട്. 1962ലെ അൽക്കട്രാസ് എസ്കേപ് എന്ന കുപ്രസിദ്ധമായ സംഭവത്തിൽ 3 തടവുപുള്ളികൾ ഇവിടെ നിന്നു രക്ഷപ്പെട്ടു. ഇവരെ പിന്നീട് പിടിക്കാൻ സാധിച്ചിട്ടില്ല.
അൽക്കട്രാസിനെ വീണ്ടും ഒരു തടവറയാക്കി മാറ്റുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇതു സാധ്യമാകുമോയെന്ന് ഉറപ്പില്ല.

