ദുബായ് ∙ വ്യോമയാന, പ്രതിരോധ രംഗത്ത് ഇന്ത്യയുടെ കരുത്തും കുതിപ്പും വിളിച്ചറിയിച്ച് ദുബായ് എയർഷോയിൽ ഇന്ത്യയുടെ ശക്തമായ സാന്നിധ്യം. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യാ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ വകുപ്പ്,പ്രതിരോധ ഉൽപാദന വകുപ്പ്, വിദേശകാര്യ മന്ത്രാലയം, സായുധ സേന എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
യുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ചു; ആവേശത്തിൽ പ്രവാസികൾ, കാത്തിരിക്കുന്നത് നീണ്ട വാരാന്ത്യം
ഹൃദയം തകർന്ന് ഇന്ത്യ: ഉറ്റവരെ അവസാനമായി കാണാൻ കുടുംബാംഗങ്ങൾ സൗദിയിലേക്ക്; 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ഹാൽ, ഡിആർഡിഒ,കോറൽ ടെക്നോളജീസ്, ഡാന്റൽ ഹൈഡ്രോളിക്സ്,ഇമേജ് സിനർജി എക്സ്പ്ലോർ, എസ്എഫ്ഒ ടെക്നോളജീസ് തുടങ്ങിയ കമ്പനികളുടെ ഉൽപന്നങ്ങളാണ് ഇന്ത്യൻ പവലിയനിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. കൂടാതെ ഭാരത് ഫോർജ്, ബ്രഹ്മോസ്, ടെക് മഹീന്ദ്ര, എച്ച്ബിഎൽ എൻജിനീയറിങ് എന്നിവ ഉൾപ്പെടെ 19 ഇന്ത്യൻ കമ്പനികളും സ്വന്തം നിലയ്ക്കും പ്രദർശനത്തിൽ പങ്കെടുത്തുവരുന്നു. 15ഇന്ത്യൻ സ്റ്റാർട്ടപ് കമ്പനികൾ പുതിയ സാങ്കേതിക വിദ്യകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ എയർഷോയിലെ പ്രധാന ആകർഷണമായി.
കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യാ പവിലിയൻ ഉദ്ഘാടനം ചെയ്തു. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ. Image Credit: Instagram/suryakiran_iaf/
∙ എയർഷോയെ തൂക്കി സൂര്യകിരൺ
ദുബായ് എയർഷോയിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീമും എൽസിഎ തേജസും. കാണികളെ മുൾമുനയിൽ നിർത്തി കുത്തനെ ആകാശത്തേക്കു കുതിച്ചും നിലംതൊടുംവിധം അതിവേഗം താഴേക്കു വന്നും കരണം മറിഞ്ഞും ആരാധകരുടെ മനസ്സിലേക്ക് കുതിക്കുകയായിരുന്നു സംഘം. ആകാശത്ത് ഹൃദയചിഹ്നം വരച്ച് യുഎഇയോടുള്ള സ്നേഹം പങ്കിടുകയും ചെയ്തു.
(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് dubaiairshow.aero, suryakiran_iaf/ എന്ന വെബ്സൈറ്റ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്ന്)
English Summary:
Dubai Airshow showcases India’s strength in aviation and defense. This event highlighted advancements in technology and the capabilities of Indian companies in the aerospace sector.
Middle East News
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

