Breaking
1 Feb 2026, Sun

ചൈനീസ് സുന്ദരികളില്‍ നിന്ന് ‘റിക്വസ്റ്റുകള്‍’, രഹസ്യം ചോർത്താൻ പലരും സമീപിക്കുന്നെന്ന് ആരോപണം

അമേരിക്കന്‍ ടെക്‌നോളജി കമ്പനികളുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചൈനയും റഷ്യയും ലൈംഗിക യുദ്ധ തന്ത്രങ്ങള്‍ പരീക്ഷിക്കുകയാണെന്ന് റിപ്പോർട്ടുകൾ. ചാരസുന്ദരികളെ ഉപയോഗിച്ച് സിലിക്കണ്‍ വാലി ടെക്‌നോളജി കമ്പനി എക്‌സിക്യൂട്ടിവുകളെ ചതിക്കുഴിയില്‍ ചാടിച്ച് രഹസ്യങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമമാണത്രെ ഇപ്പോള്‍ അരങ്ങേറുന്നത്.

ഇത്തരത്തില്‍ പലരും തങ്ങളെ സമീപിച്ചു എന്നാണ് ചില സിലിക്കണ്‍ വാലി കമ്പനികളുടെ പ്രതിനിധികള്‍ സമ്മതിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങള്‍, സ്റ്റാര്‍ട്ട്അപ് കമ്പനികള്‍, വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ നിക്ഷേപങ്ങള്‍ തുടങ്ങിയവ വഴി സിലിക്കണ്‍ വാലി കമ്പനികളിലേക്ക് ചൈനയും റഷ്യയും നടത്തുന്ന നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ക്കു പുറമെയാണിത്.

കാരണമറിയാതെ 9 മരണങ്ങൾ: ഡ്യാറ്റ്‌ലോവ് ചുരത്തിലെ നിഗൂഢത, അവർക്ക് എന്ത് സംഭവിച്ചു?

ചൈനീസ് സുന്ദരികളില്‍ നിന്ന് ഇപ്പോള്‍ അമിതമായ റിക്വസ്റ്റുകളാണ് ലിങ്ക്ട്ഇന്‍ വഴി ലഭിച്ചുകൊണ്ടിരിക്കുന്നത് എന്ന് പാമിര്‍ കണ്‍സള്‍ട്ടിങ് (Pamir Consulting) ചീഫ് ഇന്റലിജന്‍സ് ഓഫിസര്‍ ജെയിംസ് മുൽവെനോൺ പറയുന്നു. ഇക്കളി അടുത്തകാലത്തായി വര്‍ദ്ധിച്ചിരിക്കുന്നു എന്ന തോന്നലാണ് തനിക്കുള്ളത് എന്നും അദ്ദേഹം പറയുന്നു.

ഭാര്യയായി ഭാവിച്ച് ചാരപ്രവര്‍ത്തനം

മുൻപ് അമേരിക്കയുടെ കൗണ്ടര്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചുവന്ന ഒരു ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ സിലിക്കണ്‍ വാലി സ്റ്റാര്‍ട്ട്അപ്പിനു വേണ്ടിയാണ് ജോലിയെടുക്കുന്നത്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യോമയാന കമ്പനിക്കു വേണ്ടി ജോലിയെടുക്കുന്ന ഒരു റഷ്യന്‍ സുന്ദരിയെക്കുറിച്ച് അടുത്തിടെ ഒരു അന്വേഷണം നടത്തിയെന്ന് അദ്ദേഹം പറയുന്നു. ഈ കമ്പനിയില്‍ സഹപ്രവര്‍ത്തകനായിരുന്ന ഒരു അമേരിക്കക്കാരനെ അവള്‍ പിന്നീട് വിവാഹം കഴിച്ചു.

ഇരുപതുകളില്‍ ആ വനിത ഒരു മോഡലിങ് അക്കാദമിയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് ‘റഷ്യന്‍ സോഫ്റ്റ്-പവര്‍ സ്‌കൂളില്‍’ ചേര്‍ന്നിരുന്നു. പിന്നീട് ഒരു പതിറ്റാണ്ടോളം കർത്തവ്യനിരത ആയിരുന്നില്ല. അവര്‍ തിരിച്ച് അമേരിക്കയില്‍ പ്രത്യക്ഷപ്പെട്ടത് ഒരു ക്രിപ്‌റ്റോകറന്‍സി വിദഗ്ധയായി ആയിരുന്നു. എന്നാല്‍, ആ യുവതി ക്രിപ്‌റ്റോ മേഖലയില്‍ ഒതുങ്ങുകയല്ല. മറിച്ച് അമേരിക്കന്‍ സൈന്യം ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ടു നടത്തിവരുന്ന കമ്യൂണിറ്റിയിലെത്താനാണ് ശ്രമിക്കുന്നത്. ഭര്‍ത്താവിന് ഭാര്യയെ യാതൊരു സംശയവുമില്ല, എന്ന് നേരത്തെ ചാരപ്രവര്‍ത്തനവിരുദ്ധ മേഖലയില്‍ പ്രവര്‍ത്തിച്ചുവന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റം ആരും കരുതുന്നതിനേക്കാളേറെ നടക്കുന്നുണ്ട് എന്നും അദ്ദേഹം അവകാശപ്പെട്ടു.

പ്രതീകാത്മക ചിത്രം: Shutterstock/CeltStudio

വിദേശ സ്ത്രീകള്‍ രംഗത്ത് എത്തുകയും, ഇരയെ വിവാഹം കഴിക്കുകയും, കുട്ടികളെ പ്രസവിക്കുകയും പോലും ചെയ്യുന്നു, എന്നാല്‍ ഇതെല്ലാം കാലേക്കൂട്ടി തീരുമാനിച്ച ലക്ഷ്യം നേടിയെടുക്കാന്‍ വേണ്ടിയാണ് എന്നാണ് മുന്‍ ഉദ്യോഗസ്ഥന്‍ പറയുന്നത്. തന്റെ ജീവിതകാലത്ത് ആകുന്നിടത്തോളം വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് ലക്ഷ്യം. ഇങ്ങനെ ചില കാര്യങ്ങള്‍ നടക്കുന്നു എന്ന ചിന്ത പോലും വളരെ അസ്വസ്ഥത പകരുന്നതാണെന്നും, താന്‍ ഇതേക്കുറിച്ച് ഒരു പുസ്തകം എഴുതാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും മുൽവെനോൺ പറയുന്നു.

ന്യൂയോർക്കിൽ ശ്രദ്ധ നേടി കലാവേദി സംഗീത സന്ധ്യ

ഇത് ഒരു പ്രതിഭാസമാണ്, വളരെ വിചിത്രമാണ്!

കഴിഞ്ഞയാഴ്ച വെര്‍ജിനിയയില്‍ ചൈനീസ് നിക്ഷേപം എത്ര ആപല്‍ക്കരമാണ് എന്ന വിഷയത്തെക്കുറിച്ച് നടന്ന ഒരു ബിസിനസ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ രണ്ട് ചൈനീസ് സ്ത്രീകള്‍ ശ്രമിച്ചു എന്നും തങ്ങള്‍ അനുവദിച്ചില്ലെന്നും അദ്ദേഹം പറയുന്നു. പക്ഷെ, അവര്‍ എന്ത് വിവരം ശേഖരിക്കാനാണോ എത്തിയത് അതും അതിലേറെയും അവര്‍ക്ക് കിട്ടി. ഇത് ഒരു പ്രതിഭാസമാണ്. ഇത് വളരെ വിചിത്രമാണ്, മുൽവെനോൺ പറയുന്നു. തേന്‍കെണി അമരിക്കക്കാർക്ക് വളരെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. സാംസ്‌കാരികമായി അമേരിക്കക്കാര്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടാറില്ലെന്നതു തന്നെയാണ് ഇതിനെക്കുറിച്ച് ജാഗ്രത കുറയാന്‍ കാരണമെന്ന് അദ്ദേഹം പറയുന്നു.

അങ്ങനെ നോക്കുമ്പോള്‍ അമേരിക്കയുടെ ശത്രുക്കള്‍ക്ക് അനുകൂലമാണ് ലൈംഗിക യുദ്ധ സാഹചര്യം. എതിരാളികള്‍ ഇപ്പോള്‍ ശീത യുദ്ധം നടന്നിരുന്ന കാലത്തേതു പോലെയുള്ള ചാരവനിതകളെയല്ല അയയ്ക്കുന്നത്. മറിച്ച് ബിസിനസ് ചെയ്യാന്‍ എത്തുന്നവര്‍, നിക്ഷേപകര്‍, വിശകലനവിദഗ്ധര്‍ തുടങ്ങിയവരായി ഭാവിക്കുന്നവരാണ് ചാരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്. കെജിബി ഏജന്റിനെ തേടി ജര്‍മ്മനിയിലെ പുക ഉയരുന്ന ഗസ്റ്റ്ഹൗസില്‍ ചെല്ലുന്ന കാലമല്ലിത്. അമേരിക്കന്‍ സമൂഹത്തിലേക്ക് തന്നെ ആഴ്ന്നിറങ്ങുന്ന സമീപനമാണ് പുതിയ തലമുറയിലെ ചാരവനിതകള്‍, പ്രത്യേകിച്ചും ചൈനക്കാരികള്‍ നടത്തുന്നത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ അമേരിക്കയില്‍ 60 ചാരപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് അമേരിക്കയുടെ ഹൗസ് കമ്മറ്റി ഓണ്‍ ഹോംലാൻഡ് സെക്യുരിറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു. എന്നാല്‍, അതിന്റെ പല മടങ്ങ് അധികം ചാരപ്രവര്‍ത്തനം നടന്നിരിക്കാമെന്നാണ് വിലയിരുത്തല്‍. അതിനൂതന സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെ കുരുക്കാനാണ് സുന്ദരികള്‍ക്ക് വ്യഗ്രതയത്രെ. ടെസ്‌ലയുടെ വാണിജ്യ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചു പിടിയിലായ ഒരാള്‍ക്ക് രണ്ടു വര്‍ഷം തടവു ശിക്ഷയും ലഭിച്ചു.

ന്യൂയോർക്കിൽ ശ്രദ്ധ നേടി കലാവേദി സംഗീത സന്ധ്യ

രാജ്യങ്ങളിലെ നിയമങ്ങള്‍ അനുസരിക്കുക തന്നെ ചെയ്യണം എന്നും

ചൈനാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവര്‍ കോര്‍പറേറ്റ് കമ്പനികള്‍ക്കെതിരെ നടത്തുന്ന ചാരപ്പണി മൂലം അമേരിക്കന്‍ നികുതിദായകര്‍ക്ക് 600 ബില്ല്യന്‍ ഡോളര്‍ പ്രതിവര്‍ഷം നഷ്ടമാകുന്നുണ്ടെന്ന് ‘ദ് കമ്മിഷന്‍ ഓഫ് അമേരിക്കന്‍ ഇന്റലക്ച്വല്‍ പ്രൊപ്പര്‍ട്ടി’ വിലയിരുത്തുന്നു.

എന്നാല്‍, ഇത്തരം ആരോപണങ്ങളൊക്കെ തങ്ങള്‍ കഠിന പ്രവർത്തനത്തിലൂടെ നേടിയെടുത്ത വിജയങ്ങളെ കൊച്ചാക്കി കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്നാണ് ചൈനയുടെ നിലപാട്. അല്ലാതെ, മോഷണവും പിടിച്ചുപറിക്കലും നടത്തിയല്ല ടെക്‌നോളജി മേഖലയില്‍ പുരോഗതി നേടിയത് എന്ന് ഇതേക്കുറിച്ച് പ്രതികരണം തേടിയ ന്യൂയോര്‍ക്ക് പോസ്റ്റിനോട് ചൈനീസ് വക്താവ് പ്രതികരിച്ചു.

(Representative image by BrianAJackson/istockphoto)

വിദേശത്തേക്ക് പോകുന്ന ചൈനീസ് പൗരന്മാര്‍ അവര്‍ എത്തിച്ചേരുന്ന രാജ്യങ്ങളിലെ നിയമങ്ങള്‍ അനുസരിക്കുക തന്നെ ചെയ്യണം എന്നും, ഒരു തരത്തിലുമുള്ള നിയമവിരുദ്ധ കാര്യങ്ങളിലും ഏര്‍പ്പെടരുതെന്നും, ചൈനയുടെ പേര് അപകീര്‍ത്തിപ്പെടുത്തരുതെന്നും തങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *