Breaking
6 Feb 2026, Fri

ചാറ്റ്ജിപിടി ആ ഭാഗ്യ നമ്പർ പറഞ്ഞുകൊടുത്തു, 85 ലക്ഷം ലോട്ടറിയടിച്ചു! ‌ചക്കയിട്ടപ്പോൾ മുയൽ വീണതോ?

ചാറ്റ്ജിപിടി പറഞ്ഞുകൊടുത്ത നമ്പരുകൾ ഉപയോഗിച്ച് ലോട്ടറിയെടുത്ത വനിതയ്ക്ക് ഒരു ലക്ഷം ഡോളർ (ഏകദേശം 85 ലക്ഷം രൂപയോളം) സമ്മാനം ലഭിച്ചു. യുഎസിലെ വ്യാൻഡോട്ടിൽ നിന്നുള്ള ടാമി കാർവേ എന്ന വനിതയെയാണു ഭാഗ്യം കടാക്ഷിച്ചത്. പവർബോൾ എന്ന ലോട്ടറിയാണു ടാമി കളിച്ചത്. നമ്മുടെ നാട്ടിലെ ലോട്ടറിയിൽ നിന്നു വ്യത്യസ്തമായി ഉപയോക്താക്കൾ നമ്പരുകൾ തിരഞ്ഞെടുക്കുന്ന രീതിയാണ് ഇതിലുള്ളത്. ടാമിയുടെ നമ്പരുകളിൽ 4 എണ്ണം യോജിച്ചതോടെയാണ് ഇവർക്ക് 85 ലക്ഷം ലോട്ടറിത്തുക ലഭിച്ചത്.

ഭൂമിയുടെ ഉള്ളിലിറങ്ങിയ യുഎസ് നാവികൻ! ദുരൂഹതകളുയർത്തിയ ‘മിസിങ് ഡയറി’

മുൻപും ഇതേപോലെ, പക്ഷേ ജീവകാരുണ്യത്തിന്

വീടിന്റെ ലോണടയ്ക്കാനും സേവിങ്സ് കൂട്ടാനും ലോട്ടറി വിജയം ഉപകരിക്കുമെന്നാണു ടാമി പറയുന്നത്. കഴിഞ്ഞ മാസം വെർജീനിയയിൽ നിന്നുള്ള കാരി എഡ്വേർഡ്സ് എന്ന വനിതയും ഈ രീതി ഉപയോഗിച്ച് 1.3 കോടി രൂപയോളം ലോട്ടറിപ്പണം സ്വന്തമാക്കിയിരുന്നു. ടാമിയും കാർവേയും നിരന്തരമായി ലോട്ടറി കളിക്കുന്നവരല്ല. കാരിയുടെ ലോട്ടറിവിജയം ലോകശ്രദ്ധ നേടി. മുഴുവൻ പണവും ജീവകാരുണ്യപ്രവർത്തനത്തിനായി വിനിയോഗിച്ചതിനാലാണ് ഇത്. തായ്‌ലൻഡിലും മുൻപൊരാൾ ചാറ്റ്ജിപിടി ഉപയോഗിച്ച് ലോട്ടറി നേടിയെന്ന് അവകാശപ്പെട്ടിരുന്നു.

ചക്കയിട്ടപ്പോൾ മുയൽവീണു

ഇതൊക്കെ ചക്കയിട്ടപ്പോൾ മുയൽവീണു എന്ന തരത്തിലുള്ള വിജയങ്ങളാണെന്നും ആരും ശീലമാക്കേണ്ടെന്നുമാണ് വിദഗ്ധർ പറയുന്നു. കൃത്യത അല്ല മറിച്ച് സാധ്യതയാണ് ലോട്ടറി ഫലങ്ങൾ നിശ്ചയിക്കുന്നത്. അതിനാൽ തന്നെ ഒരു കാലത്തും എഐ സംവിധാനങ്ങൾക്കു കൃത്യമായ ലോട്ടറി നമ്പരുകൾ പ്രവചിക്കാനാകില്ലെന്നും അവർ അടിവരയിടുന്നു.

2027ൽ ബഹിരാകാശത്തൊരു ഇന്ത്യൻ, 2040ൽ അമ്പരപ്പിക്കുന്ന ചന്ദ്രയാത്ര: ഐഎസ്ആർഒയുടെ വിസ്മയ പദ്ധതികൾ

എന്നാൽ ചിലയാളുകൾ മുൻകാലത്ത് വിജയിച്ച ലോട്ടറി നമ്പരുകൾ കണ്ടെത്താനും ഇവയുടെ പൊതുവായ ഘടന മനസ്സിലാക്കാനുമൊക്കെയായി ചാറ്റ്ജിപിടി പോലുള്ള എഐ പ്ലാറ്റ്ഫോമുകളെ ഉപയോഗിക്കാറുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *