Breaking
1 Feb 2026, Sun

‘അക്രമണാത്മക’ കച്ചവടനയങ്ങളുമായി മുന്നോട്ടുപോയാൽ നടപടി കടുപ്പിക്കും; ചൈനയ്ക്ക് ട്രംപിന്റെ താക്കീത്

വാഷിങ്ടൻ ∙ ചൈനയിൽ നിന്നുള്ള ഇറക്കുമതികൾക്കു പുതുതായി 100% തീരുവകൂടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തി. നവംബർ 1 മുതൽ നടപടി പ്രാബല്യത്തിലാകുമെന്നാണു ട്രംപിന്റെ മുന്നറിയിപ്പ്. ‘അക്രമണാത്മക’ കച്ചവടനയങ്ങളുമായി ചൈന മുന്നോട്ടുപോയാൽ ഇതിനും മുൻപുതന്നെ ഏർപ്പെടുത്തുമെന്നും താക്കീതുണ്ട്. മുൻപുള്ള തീരുവ കൂടി പരിഗണിച്ചാൽ 130% ആകും ഇനി ചൈനീസ് ഇറക്കുമതിക്കുമേലുള്ള മൊത്തം തീരുവ. 2018 നു ശേഷം ചൈനയുമായുള്ള വ്യാപാരയുദ്ധത്തിൽ ഇത്രയും പ്രകോപനപരമായ നീക്കം യുഎസ് നടത്തിയിട്ടില്ല.

മൃതദേഹം വിട്ടുനൽകുന്നതിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ അനാസ്ഥ; എയ്ഞ്ചൽ വിടവാങ്ങിയത് വിവാഹത്തിന് മാസങ്ങൾ ബാക്കിനിൽക്കെ

നവവരൻ, ഉന്നത കുടുംബാംഗം: ഭാവി തകർത്ത കുറ്റകൃത്യം; ദുബായിൽ യുവാവിന് 10 വർഷം തടവ്; കോടതിവളപ്പിൽ കണ്ണീർമഴ

ലോകമാകെ ടെക്നോളജി, ഇവി, പ്രതിരോധവ്യവസായ രംഗങ്ങളെ നീക്കം ബാധിക്കാം. ചൈനയുമായും യുഎസുമായും ശക്തമായ വ്യാപാരബന്ധങ്ങളുള്ള മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്കു വളരെ പ്രതികൂലമായ ആഘാതം ഇതു സൃഷ്ടിക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഏഷ്യയിൽ ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളുടെ സാമ്പത്തികരംഗവും പരുങ്ങലിലാകാനിടയുണ്ട്. എന്നാൽ, ഇത് ഇന്ത്യയുടെ യുഎസിലേക്കുള്ള കയറ്റുമതിയെ ഊർജിതപ്പെടുത്തുമെന്നാണു പ്രതീക്ഷ. ഇതു നടപ്പായാൽ ടെക്സ്റ്റൈൽസ്, ഫാർമ, ഐടി സർവീസസ് രംഗത്തുള്ള ഇന്ത്യൻ കമ്പനികൾക്കു നേട്ട‌മുണ്ടാക്കാൻ അവസരമൊരുങ്ങും.

അപൂർവ ലോഹങ്ങളുടെ കയറ്റുമതിയിൽ ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ട്രംപിന്റെ നീക്കത്തിനു കാരണമായി പറയപ്പെടുന്നത്. യുഎസിലെ പ്രതിരോധ, ശുദ്ധോർജ, ടെക്നോളജി മേഖലകൾക്കു വളരെ പ്രധാനമാണ് ഈ ലോഹങ്ങൾ. യുഎസിൽനിന്നു കയറ്റുമതി ചെയ്യുന്ന നയതന്ത്ര പ്രാധാന്യമുള്ള സോഫ്റ്റ്‌വെയറുകളിലും നിയന്ത്രണം ഏർപ്പെടുത്തുമെന്നു യുഎസ് പറഞ്ഞിട്ടുണ്ട്. ഇതും ചൈനയെ ലക്ഷ്യംവച്ചാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *