Breaking
5 Feb 2026, Thu

ഗിന്നസ് റെക്കോർഡ് നേടി ദുബായ് മാളത്തൺ സമാപിച്ചു: പങ്കെടുത്തത് 40,000ത്തിലധികം പേർ

ഷാർജ ∙ യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ നടന്ന ദുബായ് മാളത്തൺ ഗിന്നസ് റെക്കോർഡോടെ സമാപിച്ചു. ഓഗസ്റ്റ് ആദ്യം ആരംഭിച്ച ഒരു മാസം നീണ്ടുനിന്ന ഈ സംരംഭം മാൾ റൺ ഇവന്റിൽ ഏറ്റവും കൂടുതൽ ഓട്ടക്കാർ പങ്കെടുത്തതിനുള്ള ഗിന്നസ് ലോക റെക്കോർഡാണ് സ്ഥാപിച്ചത്. ദുബായിയുടെ ആഗോള നേട്ടങ്ങളുടെ പട്ടികയിലേക്ക് ഇത് പുതിയൊരു റെക്കോർഡ് കൂടി ചേർത്തു.

‘നിങ്ങൾ എന്റെ ഹൃദയം തകർത്തു,ഞാൻ നിങ്ങളുടെ ഹൃദയം തകർക്കും’; പ്രണയപ്പകയിൽ അരുംകൊല, നാലുവയസ്സുകാരിയോട് നഴ്സറി അധ്യാപികയുടെ ക്രൂരത

Other Countries

‘ഒന്നു വച്ചിട്ട് പോടോ’; ‘ശരിക്കും അടിച്ചു മോനേ…’, അയൽവീട്ടിലെ ‘സ്വീറ്റ് പയ്യന്റെ’ സമ്മാനത്തിന് രണ്ടര കോടിയുടെ തിളക്കം, ഭാഗ്യം തലോടിയ ‘സ്വീറ്റി’

സമാപന പരിപാടിയായ ദുബായ് ഹിൽസ് മാളിൽ നടന്ന ഓട്ടത്തിൽ വിവിധ പ്രായക്കാരും രാജ്യക്കാരുമായ 1,392 പേർ പങ്കെടുത്തു. നഗരത്തിലെ ദുബായ് മാൾ, മാൾ ഓഫ് എമിറേറ്റ്സ്, ദുബായ് ഹിൽസ് മാൾ, സിറ്റി സെന്റർ ഡീറ, സിറ്റി സെന്റർ മിർദിഫ്, ദുബായ് മറീന മാൾ, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, ഫെസ്റ്റിവൽ പ്ലാസ എന്നിവിടങ്ങളിൽ ഇൻഡോർ ഫിറ്റ്നസ് ട്രാക്കുകളായി മാറ്റി നടത്തിയ ഈ പരിപാടിയിൽ 40,000-ലേറെ പേർ പങ്കെടുത്തു. ഇതോടെ, എമിറേറ്റിലെ ഏറ്റവും വലിയ കമ്യൂണിറ്റി കായിക ഇവന്റുകളിലൊന്നായി ഇത് മാറി.

ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചതിനും മികച്ച പങ്കാളിത്തത്തിനും ദുബായ് മാളത്തണിനെ യുവജനകാര്യ മന്ത്രി ഡോ. സുൽത്താൻ അൽ നിയാദി അഭിനന്ദിച്ചു. കായികവിനോദങ്ങളെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും സമൂഹത്തിന്റെ ശാരീരികവും മാനസികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ ഏറ്റവും കൂടുതൽ പങ്കെടുത്തത് യുവജനങ്ങളാണ്. സമൂഹത്തെ മുന്നോട്ട് നയിക്കുന്നതിൽ അവരുടെ പങ്ക് എത്ര വലുതാണെന്ന് ഇത് കാണിക്കുന്നു.

രാജ്യത്തിന്റെ ഇപ്പോഴത്തെയും ഭാവിയെയും രൂപപ്പെടുത്തുന്നതിൽ യുവാക്കൾക്ക് വലിയ പ്രാധാന്യമുണ്ട്. കായികവിനോദങ്ങൾ യുവാക്കൾക്ക് പ്രചോദനവും ആത്മവിശ്വാസവും നൽകുന്നു. അവരുടെ ഊർജം പോസിറ്റീവായി വിനിയോഗിക്കാനും ശാരീരിക-മാനസിക ആരോഗ്യം ശക്തിപ്പെടുത്താനും ഇത് സഹായിക്കും. ദുബായ് മാളത്തൺ സ്ഥാപിച്ച ലോക റെക്കോർഡ് ദുബായിയുടെ ആഗോള സ്ഥാനം കൂടുതൽ ഉറപ്പിച്ചതായി ദുബായ് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഖൽഫാൻ ബെൽഹൂൽ പറഞ്ഞു.

സമാപന പരിപാടിയിൽ 42 കിലോമീറ്റർ മാരത്തണും ഉണ്ടായിരുന്നു. ഇതിൽ വിക്ടർ കിപ്രോനോ ഒന്നാം സ്ഥാനവും ഗോഡ്ഫ്രെ സെഗുലെ രണ്ടാം സ്ഥാനവും നേടിയപ്പോൾ, പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ വിഭാഗത്തിൽപ്പെട്ട റിയോ വാട്സൺ മൂന്നാം സ്ഥാനം നേടി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

മാരത്തണിനു പുറമെ, എമിറാത്തി വനിതാ ദിനം പ്രമാണിച്ച് സ്ത്രീകൾക്കായി പ്രത്യേക ഓട്ടവും നടത്തിയിരുന്നു. ദുബായ് പൊലീസ്, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ദുബായ് ടൂറിസം, ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളും പങ്കെടുത്തു. അബുദാബി, അജ്മാൻ, റാസൽഖൈമ, ഫുജൈറ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ നിന്നുള്ള യുവജന കൗൺസിലുകളും പങ്കെടുത്തു.

‘കമ്യൂണിറ്റിയുടെ വർഷം’ എന്ന ലക്ഷ്യത്തിന്റെ’ദുബായ് സോഷ്യൽ അജണ്ട 33′, ‘ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033’ എന്നിവയുടെയും ഭാഗമായാണ് പ്രതിരോധ മന്ത്രാലയം സ്പോൺസർ ചെയ്ത പരിപാടി ദുബായ് സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *