നൂതനാശയങ്ങള്‍ കൈയിലുണ്ടെങ്കില്‍ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതും വിജയിപ്പിക്കുന്നതും ഇന്ന് താരതമ്യേന എളുപ്പമാണ്. ഇത് വിളിച്ചറിയിക്കുന്നതാണ് രാജ്യാന്തര തലത്തില്‍ തന്നെ ഏറ്റവുമധികം സ്റ്റാര്‍ട്ടപ്പ് വിജയങ്ങളുണ്ടായിരിക്കുന്ന യുഎഇ. രാജ്യം ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപക സൗഹൃദ അന്തരീക്ഷവും തന്നെയാണ് ഇക്കാര്യത്തില്‍ പ്രധാനം. എന്നാല്‍, കാലോചിതമായ ആശയങ്ങളും അവ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമവും ഏവര്‍ക്കും പ്രചോദനം നല്‍കിയേക്കും.
‘സഹിക്ക്ണില്ല’ ഓപ്പണ്‍എഐയുടെ വളര്‍ച്ച; എങ്ങനെയെങ്കിലും സ്വന്തമാക്കാൻ മസ്ക്
സാമ്പത്തികകാര്യം, ഇ-കൊമേഴ്‌സ്, ആരോഗ്യപരിപാലനം, ഫാഷന്‍ തുടങ്ങി പല മേഖലകളിലും നൂതനാശയങ്ങള്‍ നടപ്പാക്കപ്പെട്ടിട്ടുണ്ട് യുഎഇയില്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളായ ദുബായ് ഫ്യൂച്ചര്‍ ആക്സിലറേറ്റര്‍, അബുദാബിയിലെ ഹബ്71 തുടങ്ങിയ ഇടങ്ങളില്‍ പുതിയ ആശയങ്ങളുമായി വരുന്നവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനൊപ്പം, പണം കണ്ടെത്താനുള്ള സാധ്യതകളും പറഞ്ഞുകൊടുക്കുന്നു.
പുതിയ ആശയങ്ങളുടെ സ്വീകാര്യതയെക്കുറിച്ചും അവര്‍ പഠിപ്പിക്കുന്നു. പുതിയ സാധ്യതകള്‍ ആരായാന്‍ ആഗ്രഹമുള്ളവരെല്ലാം പുതിയ കമ്പനികളെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്നത് നന്നായിരിക്കും. യുഎഇയില്‍ വിജയം കൈവരിച്ച ഏതാനും കമ്പനികളെക്കുറിച്ചുള്ള ചെറിയൊരു വിവരണം ഇതാ:
കരീം (Careem)
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ യാത്രയെ അടിമുടി പരിഷ്‌കരിച്ച സംരംഭമായിരുന്നു കരീമിന്റേത്. ഈ മേഖലയിലെ ആളുകളുടെ സവിശേഷ യാത്രാരീതികള്‍ പഠിച്ച ശേഷം അവതരിപ്പിച്ച ഒന്നായിരുന്നു ഇത്. മുദസിര്‍ ഷെയ്ഖ (Mudassir Sheikha), മാഗ്നസ് ഓല്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് 2012-ല്‍ കോര്‍പ്പറേറ്റ് കമ്പനികളുടെ ആവശ്യങ്ങള്‍ക്കായി ദുബായില്‍ കരിം ആരംഭിച്ചു. എന്നാല്‍, പിന്നീട് ഇത് ജിസിസിയിലേക്ക് മൊത്തത്തില്‍ വിപുലീകരിക്കുകയായിരുന്നു.
ഫുഡ് ഡെലിവറിയും പണമിടപാടുകളും അടക്കം നടത്താന്‍ സാധിക്കുന്ന ഒരു സൂപ്പര്‍ ആപ്പിന്റെ പദവിയിലേക്കാണ് ഇത് എത്തിയത്. ഇതിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ ഊബര്‍ കമ്പനി 2019-ല്‍ 3.1 ബില്യണ്‍ ഡോളര്‍ നല്‍കി ഏറ്റെടുത്തു. പുതിയ ഉടമ വന്നെങ്കിലും കരീമിന് അതിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ സാധിച്ചു. രാജ്യാന്തര തലത്തില്‍ തന്നെ മാറ്റം കൊണ്ടുവരാവുന്ന ബിസിനസ് രീതികളാണ് കരീം തുറന്നിട്ടതെന്ന് വിലയിരുത്തപ്പെടുന്നു.
View this post on Instagram
കിറ്റോപി (Kitopi)
ക്ലൗഡ് കിച്ചണ്‍ എന്ന ആശയത്തിലൂന്നി, ഭക്ഷണം എത്തിച്ചു നല്‍കല്‍ മേഖലയില്‍ ഹ്രസ്വകാലത്തിനിടയില്‍ ചലനങ്ങളുണ്ടാക്കിയ സ്ഥാപനമാണ് കിറ്റോപി. 2018-ല്‍ മുഹമ്മദ് ബല്ലൗട്ട്, സാമന്‍ ഡര്‍ക്കന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഇത് ആരംഭിച്ചത്. പശ്ചിമേഷ്യയില്‍ ക്ലൗഡ് കിച്ചണ്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കിയതാണ് കമ്പനിയുടെ വിജയമത്രെ.
ആദ്യം കാണുമ്പോൾ സാധാരണ മനുഷ്യർ, പിന്നെക്കാണുമ്പോൾ ഭീകരരൂപങ്ങൾ! ഡെൻമാർക്കിലെ വിചിത്രസംഭവത്തിന്റെ രഹസ്യം
ഭക്ഷണം തയാറാക്കുന്ന ഹോട്ടലുകള്‍ക്കും മറ്റും കൂടുതല്‍ കടകള്‍ ആരംഭിക്കാതെ തന്നെ തങ്ങളുടെ ബിസിനസ് വിപുലപ്പെടുത്താനുള്ള സാധ്യതയാണ് കിറ്റോപി തുറന്നു നല്‍കിയത്. കൂടുതല്‍ മുറികള്‍ എടുക്കാതെ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് വിഭവങ്ങള്‍ എത്തിച്ചു നല്‍കാന്‍ കടകള്‍ക്ക് സാധിച്ചു. കിറ്റോപിക്ക് 2022-ല്‍ യൂണിക്കോണ്‍ പദവി ലഭിച്ചു. അതിന്റെ മൂല്യം 1 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
നൂണ്‍.കോം (Noon.com)
ചെറിയ കാലയളവില്‍ ഇ-കൊമേഴ്‌സ് മേഖലയിലെ ഒരു ശക്തികേന്ദ്രമായി വളര്‍ന്ന നൂണ്‍.കോം ഇന്ന് യുഎഇയില്‍ ഓണ്‍ലൈന്‍ വില്‍പന ഭീമനായ ആമസോണിനോടു പോലും കിടപിടിക്കത്തക്ക മികവോടെ പ്രവര്‍ത്തിക്കുന്നു. മുഹമ്മദ് അല്‍ അബ്ബാര്‍ (Alabbar) 2017-ലാണ് നൂണ്‍.കോം സ്ഥാപിച്ചത്. സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കാന്‍ സാധിച്ചത് നൂണ്‍.കോമിന് ഗുണകരമായി. തുടക്കത്തില്‍ തന്നെ 1 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ള കമ്പനിയായി ഇത് വിലയിരുത്തപ്പെട്ടിരുന്നു.
ദുബായ് ഒരുക്കിയിരിക്കുന്ന ലോജിസ്റ്റിക് അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി അതത് ദിവസം അല്ലെങ്കില്‍ തൊട്ടടുത്ത ദിവസം സാധനങ്ങള്‍ എത്തിച്ചു നല്‍കി ശ്രദ്ധ ആകര്‍ഷിച്ച കമ്പനി ഇപ്പോള്‍ സൗദി അറേബ്യയിലേക്കും ഈജിപ്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.
പ്യുവര്‍ ഹാര്‍വെസ്റ്റ് സ്മാര്‍ട്ട് ഫാംസ് (Pure Harvest Smart Farms)
സ്മാര്‍ട്ടായി കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പഠിക്കേണ്ട കമ്പനിയാണ് പ്യുവര്‍ ഹാര്‍വെസ്റ്റ് സ്മാര്‍ട്ട് ഫാംസ്. 2016-ല്‍ സ്കൈ കേര്‍ട്ട്‌സ് (Sky Kurtz) ആണ് ഇത് സ്ഥാപിച്ചത്. ടെക്‌നോളജിയുടെ പിന്‍ബലമുള്ള കൃഷി എന്ന ആശയം യുഎഇയില്‍ പ്രചരിപ്പിച്ചതിന് പ്യുവര്‍ ഹാര്‍വെസ്റ്റ് സ്മാര്‍ട്ട് ഫാംസിന് വലിയ പങ്കുണ്ട്. കാലാവസ്ഥ നിയന്ത്രിച്ചു നിര്‍ത്തിയ ഗ്രീന്‍ഹൗസ്, ഹൈഡ്രോപോണിക്സ് (hydroponics) കൃഷിരീതികളാണ് ഫാമിന്റെ പ്രത്യേകത. വാട്ടം തട്ടാത്ത പച്ചക്കറികള്‍ വര്‍ഷം മുഴുവന്‍ എത്തിച്ചു വിറ്റാണ് ഫാം പേരെടുത്തത്.
387 ദശലക്ഷം ഡോളറിന്റെ നിക്ഷേപം 2023-ല്‍ ആകര്‍ഷിക്കാനായ കമ്പനി സൗദി അറേബ്യയിലേക്കും കുവൈറ്റിലേക്കും തങ്ങളുടെ കര്‍മ്മമേഖല വികസിപ്പിച്ചു. നൂതന കൃഷിരീതികള്‍ എങ്ങനെ ഗുണകരമാകും എന്നതിന്റെ ഉത്തമോദാഹരണമാണ് പ്യുവര്‍ ഹാര്‍വെസ്റ്റ്.
മംസ് വേള്‍ഡ് (Mumzworld)
അമ്മമാര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള വസ്തുക്കള്‍ വില്‍ക്കുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് മംസ് വേള്‍ഡ്. 2011-ല്‍ മോണ അറ്റായ, ലീന ഖലീല്‍ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ചതാണ് മംസ് വേള്‍ഡ്. കൈക്കുഞ്ഞുങ്ങള്‍, കുട്ടികള്‍, അമ്മമാര്‍ എന്നിവര്‍ക്ക് അനുയോജ്യമായ ഉത്പന്നങ്ങള്‍ വിറ്റാണ് സ്ഥാപനം ശ്രദ്ധ പിടിച്ചുപറ്റിയത്. മിക്കയിടങ്ങളിലും കിട്ടാത്ത ഉത്പന്നങ്ങളാണ് അവര്‍ തിരഞ്ഞുപിടിച്ച് മംസ് വേള്‍ഡ് വഴി വില്‍പന നടത്തിയത്.
സൗദി അറേബ്യയിലെ ടാമര്‍ ഗ്രൂപ്പ് 2021-ല്‍ മംസ് വേള്‍ഡ് ഏറ്റെടുത്തു. ചെറിയൊരു ആശയം എങ്ങനെ വലിയ വിജയമാക്കി മാറ്റാം എന്നതിന്റെ ഉത്തമോദാഹരണമാണ് മംസ് വേള്‍ഡിന്റെ ആവിര്‍ഭാവത്തോടെ കണ്ടത് എന്ന് വിലയിരുത്തപ്പെടുന്നു.
സ്വപ്നങ്ങളെ വിഡിയോ ഫയലുകളാക്കി മാറ്റാം, മുജ്ജന്മ ഓർമകൾ വീണ്ടെടുക്കാം; വിചിത്രവാദവുമായി ‘നോസ്ട്രഡാമസ് സലോമി’
ഫെച്ചര്‍ (Fetchr)
യുഎഇയില്‍ താമസിക്കുന്നവരില്‍ സ്ഥിരം മേല്‍വിലാസം ഇല്ലാത്തവരെ സഹായിക്കുക എന്ന സവിശേഷമായ ഉദ്ദേശത്തോടെ 2012-ല്‍ ആരംഭിച്ച കമ്പനിയാണ് ഫെച്ചര്‍. ജോയി അജ്‌ലോണി (Ajlouny), ഇദ്രിസ് അല്‍ റിഫായി (Idriss Al Rifai) എന്നിവരാണ് ഇത് സ്ഥാപിച്ചത്. ജിപിഎസ്-അധിഷ്ഠിതമായ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി ഉപയോഗിച്ചാണ് കൊറിയറുകളും മറ്റും ആരുടെ പേരില്‍ വന്നോ അവര്‍ക്ക് എത്തിച്ചുനല്‍കിവന്നത്. സ്മാര്‍ട്ട്ഫോണുകളുടെ വരവോടെ പരമ്പരാഗത വഴികള്‍ തേടാതെ കൊണ്ടുവരാവുന്ന സാധ്യതകളാണ് ഫെച്ചര്‍ പ്രദര്‍ശിപ്പിച്ചത്.
ജിസിസിയില്‍ ഒട്ടാകെ പ്രചരിച്ചതോടെ ഫെച്ചറിന് 50 ദശലക്ഷം ഡോളറിന്റെ നിക്ഷേപം ആകര്‍ഷിക്കാനായി. പ്രവര്‍ത്തനത്തില്‍ പല വെല്ലുവിളികളും നേരിടേണ്ടി വന്നെങ്കിലും നൂതന ലോജിസ്റ്റിക്‌സ് സംവിധാനം നടപ്പിലാക്കിയ കമ്പനികളിലൊന്നായി ഇത് അറിയപ്പെടുന്നു. പ്രാദേശികമായി ഉടലെടുക്കുന്ന പ്രശ്‌നങ്ങള്‍ പുതിയ ടെക്‌നോളജി ഉപയോഗിച്ച് എങ്ങനെ പരിഹരിക്കാം എന്നതിന്റെ ഉത്തമോദാഹരണമാണ് ഫെച്ചര്‍.
ബെയ്സാറ്റ് (Bayzat)
മാനവവിഭവശേഷി, പ്രതിഫല വിതരണം എന്നീ മേഖലകളില്‍ പുതിയ മുന്നേറ്റങ്ങളുണ്ടാക്കിയ കമ്പനിയാണ് ബെയ്സാറ്റ്. തലാല്‍ ബായ (Talal Bayaa) ആണ് 2013-ല്‍ ബെയ്സാറ്റ് സ്ഥാപിച്ചത്. ജീവനക്കാരെ എടുക്കല്‍, അവരുടെ പ്രതിഫലവും സഹായധനവും നല്‍കല്‍ തുടങ്ങി പല സേവനങ്ങളും ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് നല്‍കുകയാണ് ബെയ്സാറ്റ് ചെയ്യുന്നത്. ഡിജിറ്റല്‍ സാങ്കേതികവിദ്യയെ മുന്‍നിര്‍ത്തിയുള്ള നീക്കമായതിനാല്‍ കമ്പനികള്‍ക്ക് പണം കാര്യമായി മുടക്കേണ്ടി വരുന്നില്ല. എന്നാല്‍, തൊഴിലാളികള്‍ക്ക് കൂടുതല്‍ ഇടപെടല്‍ സാധ്യതകള്‍ തുറന്നിടുകയും ചെയ്യുന്നു. ബെയ്സാറ്റിന് 2022-ല്‍ ഡിസ്റപ്റ്റ്എഡി (DisruptAD) കമ്പനിയില്‍ നിന്ന് 25 ദശലക്ഷം ഡോളര്‍ ആകര്‍ഷിക്കാനായി. മാറുന്ന എച്ച്ആര്‍ ടെക്‌നോളജിയുടെ മുഖമായി ബെയ്സാറ്റിനെ കാണുന്നു.
ഷാർജയിലെ പ്രവാസി മലയാളിയുടെ മരണം ആത്മഹത്യയാണെന്ന് സൂചന
വാഷ്മെന്‍ (Washmen)
തുണിയലക്കി നല്‍കുന്നതിന് നൂതന വഴികള്‍ അനുവര്‍ത്തിക്കുന്ന കമ്പനിയാണ് വാഷ്മെന്‍. റാമി ഷാര്‍ (Rami Shaar), ജാദ് ഹലാഓയി (Jad Halaoui) എന്നിവര്‍ ചേര്‍ന്ന് 2015-ല്‍ ആരംഭിച്ച വാഷ്മെന്‍, ആവശ്യമനുസരിച്ച് തുണി വൃത്തിയാക്കി നല്‍കുന്ന രീതികള്‍ പരിഷ്‌കരിച്ച കമ്പനിയാണ്. പ്രധാനമായും സ്മാര്‍ട്ട്ഫോണ്‍ കേന്ദ്രീകൃതമാണ് പ്രവര്‍ത്തനം. എപ്പോഴാണ് അലക്കി കിട്ടാനുള്ള തുണി എടുത്തുകൊണ്ടു പോകേണ്ടത് എന്ന കാര്യം ഉപയോക്താക്കള്‍ക്ക് പറയാം. പരിസ്ഥിതി സൗഹൃദമായ വൃത്തിയാക്കല്‍ രീതികളാണ് കമ്പനിയുടേത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ദുബായ്, അബുദാബി മേഖലകളില്‍ വന്‍തോതില്‍ സ്വാധീനം ചെലുത്തി വരികയാണ് വാഷ്മെന്‍. ഒരു പരമ്പരാഗത തൊഴില്‍ മേഖലയെ ടെക്‌നോളജി ഉപയോഗിച്ച് എങ്ങനെ മാറ്റിമറിക്കാം എന്നതിന്റെ ഉദാഹരണമാണ് വാഷ്മെന്‍.
ഷാർജയിലെ പ്രവാസി മലയാളിയുടെ മരണം ആത്മഹത്യയാണെന്ന് സൂചന
സര്‍വ (Sarwa)
പണം നിക്ഷേപ മേഖലയില്‍ നൂതനത്വം കൊണ്ടുവന്ന കമ്പനിയാണ് സര്‍വ. തുടക്കക്കാരായ നിക്ഷേപകര്‍ക്കു പോലും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കിയിരിക്കുന്നു.
ദ് ഗിവിങ് മൂവ്മെന്റ് (The Giving Movement)
പുനരുപയോഗം ചെയ്ത വസ്തുക്കള്‍ ഉപയോഗിച്ച് ആക്റ്റിവ്വെയര്‍, സ്ട്രീറ്റ്‌വെയര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെടുന്ന വസ്ത്രങ്ങള്‍ ഉണ്ടാക്കി നല്‍കുന്ന ഫാഷന്‍ ബ്രാന്‍ഡാണ് ഇത്. കേവലം മൂന്നു വര്‍ഷത്തിനുള്ളില്‍ യുഎഇയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഫാഷന്‍ സ്റ്റാര്‍ട്ടപ്പായി ഇത് മാറി.

