Breaking
23 Mar 2026, Mon

ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി: വിദഗ്ധർ പ്രതികരിക്കുന്നു

എന്റെ സ്വപ്നക്യാംപസ് – ഡോ. അച്യുത്ശങ്കർ എസ്.നായർ

എന്റെ സ്വപ്നങ്ങളിൽ കേരളത്തിലെ ഭാവി ക്യാംപസ് വിദേശത്തുനിന്നുള്ള വിദ്യാർഥികളുടെയും അധ്യാപകരുടെയും സാന്നിധ്യംകൊണ്ടു വൈവിധ്യമാർന്നതായിരിക്കും. മിക്ക കോളജുകളും ഡിഗ്രി നൽകാൻ സ്വയം അധികാരമുള്ളവയായിരിക്കും. അധ്യാപകരും വിദ്യാർഥികളും മൂന്നു സ്ട്രീമുകൾ തിരഞ്ഞെടുക്കുന്നവരായിരിക്കും (i) അക്കാദമിക് സ്ട്രീം: പഠനവും ഗവേഷണവും ലക്ഷ്യമാക്കി (ii) നൈപുണ്യ സ്ട്രീം: തൊഴിൽ ലക്ഷ്യമാക്കി (iii) സംരംഭകത്വ സ്ട്രീം: സ്റ്റാർട്ടപ് ലക്ഷ്യമാക്കി.

കാർഷിക സർവകലാശാല: ഫീസിൽ വൻ വർധന

ഡോ. അച്യുത്ശങ്കർ എസ്.നായർ

നിർമിതബുദ്ധിയുടെ സൂനാമി ആഞ്ഞടിച്ചാൽ ക്യാംപസുകളിൽ അധ്യാപകരായി ഹ്യുമനോയിഡ് റോബട്ടുകൾ വന്നേക്കാം. പഠിച്ചിറങ്ങുന്ന വിദ്യാർഥിക്കു തിരഞ്ഞെടുക്കാൻ തൊഴിലവസരങ്ങൾ ഉണ്ടാകുകയും പ്രധാനമാണ്.

ഒരുകാര്യം കൂടി. സിദ്ധാർഥനെപ്പോലൊരു വിദ്യാർഥി ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോൾ അതു മൗനമായി നോക്കിനിൽക്കാൻ നൂറിലധികം വിദ്യാർഥികൾക്കു സാധിക്കുന്ന ക്യാംപസുകളെ അവയുടെ അക്രഡിറ്റേഷനും റാങ്കിങ്ങും മുൻനിർത്തി മികവുറ്റതായി പരിഗണിക്കാനുമാകില്ല.

(ബയോഇൻഫർമാറ്റിക്സ് മുൻ പ്രഫസർ, കേരള സർവകലാശാല)

സർവകലാശാലയിൽ സ്റ്റാർട്ടപ് സഹകരണ പദ്ധതി: ആദ്യ ലീപ് സെന്റർ കണ്ണൂരിൽ

സാമൂഹികനീതി അകലെ- ഡോ. വിനിൽ പോൾ

അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് എങ്ങനെ ഒഴിവാക്കുന്നുവെന്ന് അൺഎയ്ഡഡ് കോളജുകളിലെ പരിമിതമായ പിന്നാക്ക പ്രാതിനിധ്യത്തിൽനിന്നു വ്യക്തമാകും. എസ്‌സി/എസ്ടി വിദ്യാർഥികൾക്ക് എഐ ഡേറ്റ സയൻസ്, ആഗോള ബിസിനസ് തുടങ്ങിയ ന്യൂജൻ പ്രോഗ്രാമുകളിലേക്കു പ്രവേശിക്കാനുള്ള അവസരങ്ങൾ കുറയുന്നത് വിദ്യാഭ്യാസ തരംതിരിക്കലിന്റെ പുതിയ രൂപം സൃഷ്ടിക്കുന്നു. ഉയർന്ന ശമ്പളമുള്ള മേഖലകളിൽ പ്രിവ്‌ലിജ്ഡ് ഗ്രൂപ്പുകളുടെ ആധിപത്യവുമാകും.

ഡോ. വിനിൽ പോൾ

കോവിഡ്കാലത്താണ് കേരളത്തിലെ ഡിജിറ്റൽ വിടവിന്റെ രൂക്ഷത പൊതുസമൂഹത്തിനു മനസ്സിലായത്. ഇത് ഓൺലൈൻ ആക്‌സസ് ചെയ്യുന്നതിനും സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കുന്നതിനും ഡിജിറ്റൽ ക്ലാസ് മുറികളിൽ പങ്കെടുക്കുന്നതിനും തടസ്സമാണ്. ​ 2023–24ലെ ഇക്കണോമിക് റിവ്യൂ പ്രകാരം 364 പട്ടികജാതി വിദ്യാർഥികൾ മാത്രമാണ് വിദേശ സ്ഥാപനങ്ങളിൽ പഠനം നടത്തുന്നത്. കേരള ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ച് ഇതുകൂടി കണക്കിലെടുത്താണ് ചർച്ച ചെയ്യേണ്ടത്.

​(അസിസ്റ്റന്റ് പ്രഫസർ, ചരിത്രവിഭാഗം, ഫാത്തിമമാതാ കോളജ്, കൊല്ലം)

അരിസോന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദേശ വിദ്യാർഥികളിൽ മുൻപിൽ ഇന്ത്യക്കാർ; പ്രവേശനം ലഭിച്ചത് അയ്യായിരത്തിലധികം പേർക്ക്

ജെൻ സി കാലത്ത് വേണ്ടത്-ഡോ. വി.വി.വിജു

ജനറേഷൻ സെഡ് (ജെൻ സി) വിദ്യാർഥികൾക്കു സ്‌ക്രീൻ മെമ്മറിയാണുള്ളത്. അതുകൊണ്ട് ക്ലാസ് റൂമുകളിൽ സ്‌ക്രീൻ ഉണ്ടാവുക എന്നതു പ്രധാനമാണ്.

ഡോ. വി.വി.വിജു

ഇന്നത്തെ ബിരുദ വിദ്യാർഥികൾക്ക് ഒഴുക്കോടെ വായിക്കാനും തെറ്റില്ലാത്ത വാചകഘടനയിൽ എഴുതാനുമുള്ള കഴിവു കുറയുന്നുണ്ട്. എന്നാൽ, ഇതു കേരളത്തിലെ മാത്രം പ്രശ്നമല്ല. പക്ഷേ, അക്കാദമിക് രംഗത്ത് മുകളിലേക്കു പോകുന്തോറും വായന അത്യാവശ്യമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ എങ്ങനെ വായിക്കണമെന്നതിനെക്കുറിച്ചു ധാരാളം പുസ്തകങ്ങളും ആഗോള തലത്തിൽ തന്നെ കോഴ്സുകളുമുണ്ട്. കോളജിൽ എഴുത്തും വായനയും പഠിപ്പിക്കുകയെന്ന ആശയം അസാധാരണമായി തോന്നാമെങ്കിലും അതൊരു യാഥാർഥ്യമാണിന്ന്. മാധ്യമങ്ങളിൽനിന്നും സാമൂഹികപ്രശ്നങ്ങളിൽ നിന്നും അകന്നുപോകുന്ന പ്രശ്‌നം പരിഹരിക്കാനായി മാധ്യമസാക്ഷരതാ കോഴ്സുകളുമുണ്ട്.

(അസിസ്റ്റന്റ്. പ്രഫസർ, മീഡിയ സ്റ്റഡീസ്, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ്)

By admin

Leave a Reply

Your email address will not be published. Required fields are marked *