Breaking
5 Feb 2026, Thu

മിഗ് കളം വിടുന്നു, അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്ക് റഫാൽ മിടുക്കൻ! ശത്രുക്കളെ വിറപ്പിക്കാൻ പുതിയ നീക്കം…

കൂടുതൽ റഫാൽ യുദ്ധവിമാനങ്ങൾ ആവശ്യമുണ്ടെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ചിരിക്കുകയാണ് ഇന്ത്യൻ വ്യോമസേനയെന്നാണ് റിപ്പോർട്ടുകൾ. മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് (എംആർഎഫ്എ) പദ്ധതിയുടെ ഭാഗമായി ഫ്രാൻസുമായി നേരിട്ടുള്ള സർക്കാർ-സർക്കാർ കരാറിലൂടെ കൂടുതൽ റഫാലുകൾ വാങ്ങണമെന്നാണ് വ്യോമസേനയുടെ ശുപാർശ. നിലവിൽ പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള എംആർഎഫ്എ പദ്ധതിക്ക് എത്രയും വേഗം അംഗീകാരം നൽകണമെന്നും സേന ആവശ്യപ്പെട്ടിട്ടുണ്ട്. 1.2 ലക്ഷം കോടി രൂപയുടെ എംആർഎഫ്എ പദ്ധതി കഴിഞ്ഞ എട്ടുവർഷമായി നിലനിൽക്കുന്നതാണ്.

നാട്ടിലെത്തി മടങ്ങുന്നതിനിടെ പ്രവാസി മലയാളി ദുബായ് എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു

എന്തുകൊണ്ട് കൂടുതൽ റഫാലുകൾ?

നിലവിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് 31 സ്ക്വാഡ്രണുകൾ മാത്രമാണുള്ളത്. ഓരോ സ്ക്വാഡ്രണിലും 16-18 വിമാനങ്ങൾ ഉണ്ടാകും. അടുത്ത മാസം മിഗ്-21 വിമാനങ്ങൾ പിൻവലിക്കുന്നതോടെ സ്ക്വാഡ്രണുകളുടെ എണ്ണം 29 ആയി കുറയും. ചൈനയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും നേരിടേണ്ടിവരുന്ന ഭീഷണികൾക്ക് 42.5 സ്ക്വാഡ്രണുകളാണ് സേനയ്ക്ക് ആവശ്യമായുള്ളത്.

മെയ് 7 മുതൽ 10 വരെ പാക്കിസ്ഥാനുമായി നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക ഓപ്പറേഷനിൽ റഫാൽ യുദ്ധവിമാനങ്ങൾ അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്ക് വ്യാപകമായി ഉപയോഗിച്ചിരുന്നു. റഫാൽ വിമാനങ്ങളുടെ മികച്ച പ്രകടനം, കൂടുതൽ വിമാനങ്ങൾ സ്വന്തമാക്കാനുള്ള തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ്.പാക്കിസ്ഥാൻ ചൈനയിൽ നിന്ന് 40 ജെ-35എ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുകയാണ്. ഇതിനെ പ്രതിരോധിക്കാൻ കൂടുതൽ വിമാനങ്ങൾ ഇന്ത്യക്ക് അനിവാര്യമാണ്.

നിലവിൽ വ്യോമസേന ഉപയോഗിക്കുന്ന റഫാൽ വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് നേരിട്ടുള്ള കരാറിലൂടെയാണ് വാങ്ങിയത്. കൂടുതൽ റഫാലുകൾ ഇത്തരത്തിൽ വാങ്ങുന്നത് സാമ്പത്തികമായി ലാഭകരമാണെന്ന് വ്യോമസേന ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള റഫാൽ വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കും പരിശീലനത്തിനും ഉപയോഗിക്കുന്ന അതേ സംവിധാനങ്ങൾ പുതിയ വിമാനങ്ങൾക്കും ഉപയോഗിക്കാമെന്നതാണ് ഇതിന് കാരണം.

രാജ്യാന്തര ടെൻഡറുകൾ ക്ഷണിക്കുന്നതിന് പകരം സർക്കാർ-സർക്കാർ കരാറിലൂടെ മുന്നോട്ട് പോവുകയാണെങ്കിൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ഇത് സേനയുടെ ആവശ്യങ്ങൾ അടിയന്തരമായി നിറവേറ്റാൻ സഹായിക്കും. തദേശീയമായി നിർമിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ) 2035-ഓടെ മാത്രമാണ് പൂർണതോതിൽ പ്രവർത്തനക്ഷമമാവുക.

നാട്ടിലെത്തി മടങ്ങുന്നതിനിടെ പ്രവാസി മലയാളി ദുബായ് എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു

നാവികസേനയുടെ റഫാൽ കരാർ

ഇന്ത്യൻ നാവികസേനയും 26 റഫാൽ-മറീൻ വിമാനങ്ങൾ വാങ്ങാൻ ഫ്രാൻസുമായി കരാറിലെത്തിയിട്ടുണ്ട്. ഈ വിമാനങ്ങൾ ഐഎൻഎസ് വിക്രാന്ത് വിമാനവാഹിനിക്കപ്പലിൽ പ്രവർത്തിക്കും. ഇതിന്റെ കരാർ ഈ വർഷം ഏപ്രിലിലാണ് ഒപ്പുവച്ചത്. 2028-നും 2030-നും ഇടയിൽ വിതരണം ചെയ്യാനാണ് ധാരണ. നാവികസേനയും വ്യോമസേനയും ഒരേ പ്ലാറ്റ്‌ഫോമിലുള്ള വിമാനങ്ങൾ ഉപയോഗിക്കുന്നത് സാങ്കേതികമായും അറ്റകുറ്റപ്പണികൾക്കും ഏറെ സഹായകമാകും.

ഡസോൾട്ടിന്റെ റഫാൽ

ഫ്രാൻസിലെ ഡസോൾട്ട് കമ്പനിയാണ് റഫാൽ വികസിപ്പിക്കുന്നത്. എണ്‍പതുകളില്‍ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി മാറിയ മിറാഷ് 2000 എന്ന യുദ്ധ വിമാനം വികസിപ്പിച്ചതും ഡസോൾട്ടാണ്. വിമാനത്തിന്റെ നീളം 15.30 മീറ്ററാണ്. റഫാലിന്റെ വേഗം മണിക്കൂറിൽ 1912 കിലോമീറ്ററാണ്. ഒറ്റപറക്കലിൽ 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്.

നാട്ടിലെത്തി മടങ്ങുന്നതിനിടെ പ്രവാസി മലയാളി ദുബായ് എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു

ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാൽ. എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫെഴ്സ് ശേഷിയുള്ളതാണ് റഫാൽ. മിക്ക ആധുനിക ആയുധങ്ങളും റഫാലിൽ ഘടിപ്പിക്കാനാകും. അസ്ട്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഇസ്രായേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളുണ്ട് ഇന്ത്യയുടെ റഫാൽ ജെറ്റിന്. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി റഫാലിനുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *