∙തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ വിവിധ പ്രോഗ്രാമുകളിലേക്ക് 31 വരെ അപേക്ഷിക്കാം. www.sctimst.ac.in.
മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, എംടെക്, പിജി ഡിപ്ലോമ തുടങ്ങിയ പ്രോഗ്രാമുകൾക്ക് മേയിൽ പ്രവേശനപരീക്ഷ നടത്തും. തിരുവനന്തപുരത്തു പരീക്ഷാകേന്ദ്രമുണ്ട്. യോഗ്യതയും ഫീസും സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്.
അപേക്ഷാ ഫീ 1500 രൂപ; പട്ടികവിഭാഗക്കാർക്ക് 1200 രൂപ. അപേക്ഷാ പ്രിന്റ്ഔട്ടും ഫീ രസീതും പ്രവേശനസമയത്ത് ഹാജരാക്കണം.
കേന്ദ്രീയ വിദ്യാലയം ഒന്നാം ക്ലാസ് പ്രവേശന അപേക്ഷ ഇന്നുമുതൽ; പ്രധാന വിദ്യാഭ്യാസ വാർത്തകൾ
Education News
പ്രോഗ്രാമുകൾ
∙ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എംപിഎച്ച്) : 2 വർഷം. 28 സീറ്റ്. പ്രായപരിധി 40. എംബിബിഎസ് / ബിഡിഎസ് / ആയുഷ് ബിരുദം / ബിടെക് / ബിവിഎസ്‌സി / ബിഎസ്‌സി നഴ്സിങ് / ബിപിടി / ബിഫാം / ഒക്യുപേഷനൽ തെറപ്പി ബിരുദം എന്നിവയോ സ്റ്റാറ്റിസ്റ്റിക്സ് / ബയോസ്റ്റാറ്റിസ്റ്റിക്സ്, ഡെമോഗ്രഫി, പോപ്പുലേഷൻ സ്റ്റഡീസ്, ന്യൂട്രീഷൻ, സോഷ്യോളജി, ഇക്കണോമിക്സ്, സൈക്കോളജി, ആന്ത്രപ്പോളജി, സോഷ്യൽ വർക്ക്, മാനേജ്മെന്റ്, ലോ എന്നിവയിൽ പിജിയോ ഉള്ളവർക്ക് അപേക്ഷിക്കാം. മേയ് 2നു നടത്തുന്ന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവൃത്തിപരിചയത്തിനു വെയ്റ്റേജുണ്ട്.
∙ എംടെക് ബയോമെഡിക്കൽ : 10 സീറ്റിൽ ആറെണ്ണത്തിലെ പ്രവേശനം ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ എൻഐടികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ള പൊതു കൗൺസലിങ് (സിസിഎംടി) വഴിയാണ്. ബാക്കി 4 സീറ്റിലേക്ക് ശ്രീചിത്ര നടത്തുന്ന പരീക്ഷയും അഭിമുഖവും വഴിയാണു പ്രവേശനം. ബയോമെഡിക്കൽ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ് തുടങ്ങിയ വിഷയങ്ങളിലെ ബിടെക്, കെമിസ്ട്രി, ഫിസിക്സ് തുടങ്ങിയവയിലെ എംഎസ്‌സി, എംബിബിഎസ്, ബിഡിഎസ് തുടങ്ങി ആരോഗ്യശാസ്ത്രമേഖലയിലെ ബിരുദം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. ബിരുദത്തിന് 6.5 സിജിപിഎ / തുല്യ മാർക്ക് വേണം. യോഗ്യതാ വിഷയങ്ങളുടെ പട്ടിക പ്രോസ്പെക്ടസിൽ.
What you should read next
ജെഇഇ, നീറ്റ്: ഗൾഫ് രാജ്യങ്ങളിൽ പരീക്ഷയെഴുതാൻ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ആശങ്കയിൽ
Education News
∙ പിജി ഡിപ്ലോമ / ഡിപ്ലോമ / അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് : കാർഡിയാക് ലബോറട്ടറി ടെക്നോളജി, ക്ലിനിക്കൽ പെർഫ്യൂഷൻ, ട്രാൻസ്ഫ്യൂഷൻ ടെക്നോളജി എന്നിവയിൽ പിജി ഡിപ്ലോമ, ഓപ്പറേഷൻ തിയറ്റർ ആൻഡ് അനസ്തീസിയ ടെക്നോളജി ഡിപ്ലോമ, ഫിസിയോതെറപ്പി അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം എന്നിവയ്ക്കും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25. പട്ടികവിഭാഗക്കാർക്ക് 5 വർഷവും ഒബിസിക്കു 3 വർഷവും ഇളവുണ്ട്. അപേക്ഷാഫീ 800 രൂപ; പട്ടികവിഭാഗക്കാർക്ക് 640 രൂപ. മേയ് രണ്ടിനാണു പ്രവേശനപരീക്ഷ. നിർദിഷ്ട വിഷയങ്ങളിൽ ബിഎസ്‌സി ഉള്ളവർക്ക് പിജി ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം. ബയോമെഡിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ് ഡിപ്ലോമ, അല്ലെങ്കിൽ ഓപ്പറേഷൻ തിയറ്റർ ആൻഡ് അനസ്തീസിയ ടെക്നോളജിയിൽ ബിരുദവും പ്രവൃത്തിപരിചയവും ഉള്ളവർക്ക് ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം. 2 വർഷമാണ് ഇരു പ്രോഗ്രാമുകളുടെയും കാലാവധി. സർട്ടിഫിക്കറ്റ് പ്രോഗ്രാമിനു യോഗ്യത ബിപിടി. കാലാവധി ഒരു വർഷം.
∙ ഇന്റഗ്രേറ്റഡ് എംഡി / ഡിഎം / എംസിഎച്ച് – പിഎച്ച്ഡി : ശ്രീചിത്രയിലെ തന്നെ എംഡി / ഡിഎം / എംസിഎച്ച് ആദ്യ വർഷക്കാർക്ക് അപേക്ഷിക്കാം. ഫിസിഷ്യൻ സയന്റിസ്റ്റ് എന്ന പുതുനിര സ്പെഷലൈസ്ഡ് ഡോക്ടർമാരെ സൃഷ്ടിക്കാനുള്ള പ്രോഗ്രാമാണിത്.
∙ മറ്റു പ്രോഗ്രാമുകൾ: പിഎച്ച്ഡി, ഡിഎം / എംസിഎച്ച് യോഗ്യതയുള്ളവർക്കും അവസാന വർഷക്കാർക്കുമുള്ള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്, എംഡി യോഗ്യതയുള്ളവർക്കും അവസാനവർഷക്കാർക്കുമുള്ള പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സ്, സർക്കാർ സർവീസിലുള്ള എംബിബിഎസ് ഡോക്ടർമാർക്കുള്ള ഡിപിഎച്ച് എന്നിവയ്ക്കും ഇപ്പോൾ അപേക്ഷിക്കാം.

