Breaking
20 Apr 2026, Mon

ഭൂഖണ്ഡങ്ങൾ കടന്നെത്തുന്ന കരുത്ത്;മിസൈലുകൾ കൂട്ടിവച്ചിരിക്കുന്ന ആ ഭീമൻ രാഷ്ട്രം ഏതെന്നറിയാമോ?

യുദ്ധങ്ങളിലെ പ്രധാന സൈനികൻ ഇപ്പോൾ മിസൈലാണ്. നൊടിയിടയ്ക്കുള്ളിൽ നഗരങ്ങളിൽ തീവ്രനാശനഷ്ടമുണ്ടാക്കാനും കൃത്യമായ ആക്രമണങ്ങളിലൂടെ ലക്ഷ്യങ്ങളെ തകർക്കാനുമൊക്കെ മിസൈലുകൾക്കു കഴിയും. അടുത്തിടെ നടന്ന പ്രധാനയുദ്ധങ്ങളിലെല്ലാം തന്നെ മിസൈൽ കരുത്ത് എങ്ങനെ നിർണായകമായെന്നു നാം കണ്ടതാണ്.

ലോകത്തു പല രാജ്യങ്ങളുടെയും ആയുധപ്പുരകളിൽ മിസൈലുകളുണ്ട്. എന്നാൽ മിസൈലുകളുടെ എണ്ണത്തിൽ ലോകത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യം ഏതെന്ന് അറിയുമോ? ആ രാജ്യമാണ് റഷ്യ.

ഹോർമൂസ് കടലിടുക്കിലെ ഇന്റർനെറ്റ് കേബിളുകൾ: ഇറാൻ തകർത്താലും ബദൽ മാർഗമുണ്ടോ, എന്താണ് ഡൈനാമിക് റൂട്ടിങ്?

സോവിയറ്റ് യൂണിയനാണല്ലോ റഷ്യയുടെ മുൻഗാമി. യുഎസുമായുള്ള ശീതയുദ്ധകാല കിടമത്സരം മിസൈലുകളുടെ വമ്പൻ വികസനത്തിനു വഴിയൊരുക്കി. 4300 മുതൽ 5500 വരെ ആണവ പോർമുനകൾ റഷ്യയുടെ പക്കലുണ്ട്. ഇവ വഹിക്കാനുള്ള മിസൈലുകളും രാജ്യത്തിന്റെ പക്കൽ ധാരാളമുണ്ട്.

1200 ആണവ പോർമുനകൾ വരെ

ADVERTISEMENT

300 മുതൽ 330 വരെ ഭൂഖണ്ഡാന്തര മിസൈലുകൾ റഷ്യയുടെ കൈവശമുണ്ടത്രേ. പഴയ ടോപോൾ എം, ആർഎസ്–24, സർമാറ്റ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. 1200 ആണവ പോർമുനകൾ വരെ വഹിക്കാൻ ശേഷിയുള്ളവയാണ് ഈ മിസൈലുകൾ.

What you should read next

കമാൻഡർ അൽഗോരിതം! ഈ യുദ്ധം നിയന്ത്രിക്കുന്നത് മനുഷ്യരല്ല, എഐ തീരുമാനിക്കുന്ന ലോകക്രമം

പ്രതിരോധസംവിധാനങ്ങളെ വെട്ടിച്ചുകടക്കാൻ പ്രാപ്തമായതും

ADVERTISEMENT

പ്രിസിഷൻ ഗൈഡഡ്, ഹൈപ്പർസോണിക് വിഭാഗങ്ങളിലുള്ള മിസൈലുകളും റഷ്യയുടെ കൈവശം ധാരാളമുണ്ട്. കിൻഷാൽ, സിർകോൺ തുടങ്ങിയവ ഇവയിൽ ഉൾപ്പെട്ടതാണ്. റഷ്യയുടെ അവൻഗാർഡ് എന്ന ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ ശത്രുക്കളുടെ പ്രതിരോധസംവിധാനങ്ങളെ വെട്ടിച്ചുകടക്കാൻ പ്രാപ്തമാണ്.

റഷ്യയുടെ പക്കൽ 12 ബാലിസ്റ്റിക് മിസൈൽ മുങ്ങിക്കപ്പലുകളും ടിയു–160, ടിയു–95 തുടങ്ങിയ ബോംബർ വിമാനങ്ങളുമുണ്ട്. മിസൈൽ കരുത്തിലെ ഭീമനാണു റഷ്യയെന്ന് ഇതിൽനിന്നെല്ലാം നിശ്ചയം പറയാം.

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *