Breaking
16 Apr 2026, Thu

ഡിക്റ്റേഷൻ രംഗത്തും എഐ സഹായി, ഗൂഗിളിന്‍റെ ‘എഡ്ജ് എലോക്വന്‍റ് ‘പുറത്തിറങ്ങി

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ ക​രു​ത്തി​ൽ ഡി​ക്റ്റേ​ഷ​ൻ സാ​ങ്കേ​തി​ക​വി​ദ്യ പു​തി​യൊ​രു വി​പ്ല​വ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കു​ക​യാ​ണ്. ഡി​ക്റ്റേ​ഷ​ൻ രം​ഗ​ത്ത് മാ​റ്റ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഗൂ​ഗി​ൾ ത​ങ്ങ​ളു​ടെ പു​തി​യ ആ​പ്പാ​യ ‘എ​ഡ്ജ് എ​ലോ​ക്വ​ന്‍റ് ‘പു​റ​ത്തി​റ​ക്കി. ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ ഇ​ല്ലാ​തെ നേ​രി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ഡി​ക്റ്റേ​ഷ​ൻ ടൂ​ളാ​ണി​ത്. എ​ഴു​ത്തു​ജോ​ലി​ക​ളി​ലോ സം​ഭാ​ഷ​ണ​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ഴു​തു​ന്ന​തി​ലോ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കാ​യാ​ണ് ഈ ​ടൂ​ൾ രൂ​പ ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ഗൂ​ഗി​ൾ എ​ഐ എ​ഡ്ജ് എ​ലോ​ക്വ​ന്‍റ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ആ​പ്പ് സൗ​ജ​ന്യ​മാ​യി ഡൗ​ൺ​ലോ​ഡ് ചെ​യ്യാം എ​ന്ന​തി​നൊ​പ്പം ഓ​ഫ്‌​ലൈ​നാ​യും പ്ര​വ​ർ​ത്തി​ക്കും. ന​മ്മ​ൾ സം​സാ​രി​ക്കു​മ്പോ​ൾ അ​റി​യാ​തെ പ​റ​ഞ്ഞു​പോ​കു​ന്ന അ​നാ​വ​ശ്യ വാ​ക്കു​ക​ളെ സ്വ​യം ഒ​ഴി​വാ​ക്കി എ​ഴു​ത്തി​നെ കൂ​ടു​ത​ൽ മി​നു​സ​പ്പെ​ടു​ത്തു​ന്നു എ​ന്ന​താ​ണ് ഈ ​ആ​പ്പി​ന്‍റെ പ്ര​ത്യേ​ക​ത. ഗൂ​ഗി​ളി​ന്‍റെ ജെ​മ്മ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഓ​ട്ടോ​മാ​റ്റി​ക് സ്പീ​ച്ച് റെ​ക്ക​ഗ്നി​ഷ​ൻ മോ​ഡ​ലു​ക​ളി​ലാ​ണ് ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ സ്പീ​ച്ച് ടു ​ടെ​ക്സ്റ്റ് ആ​പ്പു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ന​മ്മ​ൾ സം​സാ​രി​ക്കു​മ്പോ​ൾ അ​റി​യാ​തെ വ​രു​ന്ന ഇ​ട​ർ​ച്ച​ക​ളും ” ഉം’, “​ആ’ തു​ട​ങ്ങി​യ ഫി​ല്ല​ർ പ​ദ​ങ്ങ​ളും ഒ​ഴി​വാ​ക്കി കൃ​ത്യ​മാ​യ വാ​ച​ക​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്താ​ൻ ഈ ​ആ​പ്പി​ന് സാ​ധി​ക്കും. ആ​പ്പി​ൾ ആ​പ്പ് സ്റ്റോ​റി​ലും ആ​ൻ​ഡ്രോ​യി​ഡി​ലും ല​ഭ്യ​മാ​യ ഈ ​ആ​പ്പ് വി​സ്പ​ർ ഫ്ലോ, ​വി​ല്ലോ തു​ട​ങ്ങി​യ പ്ര​മു​ഖ എ​തി​രാ​ളി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ഗൂ​ഗി​ൾ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഉ​പ​യോ​ക്താ​വി​ന്‍റെ സം​ഭാ​ഷ​ണ​ത്തി​ലെ സ​ന്ദ​ർ​ഭം മ​ന​സ്സി​ലാ​ക്കി അ​തി​നെ പ്രൊ​ഫ​ഷ​ണ​ൽ നി​ല​വാ​ര​മു​ള്ള ടെ​ക്സ്റ്റാ​ക്കി മാ​റ്റു​ന്നു. സം​സാ​രി​ക്കു​മ്പോ​ൾ സം​ഭ​വി​ക്കു​ന്ന തെ​റ്റു​ക​ൾ സ്വ​യം തി​രു​ത്താ​നു​ള്ള ക​ഴി​വും ഇ​തി​നു​ണ്ട്. ക്ലൗ​ഡ് സെ​ർ​വ​റു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കാ​തെ ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ, അ​തി​വേ​ഗ​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​വും മി​ക​ച്ച സ്വ​കാ​ര്യ​ത​യും എ​ലോ​ക്വ​ന്‍റ് ഉ​റ​പ്പു​ന​ൽ​കു​ന്നു.

സം​സാ​രം പ്രാ​ദേ​ശി​ക​മാ​യി പ്രോ​സ​സ്സ് ചെ​യ്യു​ന്ന​തി​നാ​ൽ ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​ത കു​റ​ഞ്ഞ ഇ​ട​ങ്ങ​ളി​ലും ത​ട​സ്സ​മി​ല്ലാ​തെ ഇ​ത് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​യ ഈ ​ആ​പ്പ് ആ​ൻ​ഡ്രോ​യി​ഡ് ഫോ​ണു​ക​ളി​ൽ ഡി​ഫോ​ൾ​ട്ട് കീ​ബോ​ർ​ഡാ​യി ക്ര​മീ​ക​രി​ക്കാ​നും സാ​ധി​ക്കും. ഇ​തോ​ടെ ഏ​ത് ആ​പ്പി​ലും നേ​രി​ട്ട് വോ​യ്‌​സ് ടൈ​പ്പിം​ഗ് ന​ട​ത്താ​ൻ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ക​ഴി​യും. മാ​നു​വ​ൽ എ​ഡി​റ്റിം​ഗി​ന്‍റെ ഭാ​ര​മി​ല്ലാ​തെ, സം​സാ​രി​ച്ചു​കൊ​ണ്ട് ത​ന്നെ കൃ​ത്യ​മാ​യ കു​റി​പ്പു​ക​ളും മെ​സേ​ജു​ക​ളും ത​യ്യാ​റാ​ക്കാ​ൻ ഈ ​ആ​പ്പ് സ​ഹാ​യി​ക്കും.

technology AI Gemma edge eloquent google

By admin

Leave a Reply

Your email address will not be published. Required fields are marked *