ടെക് ഭീമനായ ആമസോൺ കിൻഡിൽ ഇ റീഡർ ഉപകരണങ്ങൾക്കുള്ള പിന്തുണ അവസാനിപ്പിക്കാനൊരുങ്ങുന്നു. 2012 ലും അതിനുമുമ്പുമായി പുറത്തിറങ്ങിയ കിൻഡിൽ ഇ റീഡർ ഉപകരണങ്ങൾക്കുള്ള പിന്തുണയാണ് അവസാനിപ്പിക്കുക. മേയ് 20ന് ശേഷം കിൻഡിൽ വഴി പുസ്തകങ്ങൾ വായിക്കാനോ വാങ്ങാനോ സാധിക്കില്ല. കിൻഡിൽ വഴിയുള്ള പ്രധാന സേവനങ്ങൾ ലഭ്യമാകില്ല. അന്നേദിവസം മുതൽ ഈ ഉപകരണങ്ങൾക്കുള്ള ഔദ്യോഗിക പിന്തുണ അവസാനിക്കും എന്ന് ആമസോൺ അറിയിച്ചു.
2012ലോ അതിനുമുമ്പോ പുറത്തിറങ്ങിയ ഉപകരണങ്ങൾക്ക് മേയ് 20 മുതൽ പുതിയ അപ്ഡേറ്റുകൾ ലഭിക്കില്ല. കിൻഡിൽ ടച്ച്, ഫയർ ടാബ്ലെറ്റുകൾ തുടങ്ങിയ ആദ്യകാല മോഡലുകൾ ഉൾപ്പെടെ ഏകദേശം 20 ലക്ഷത്തോളം ഇ റീഡറുകളെ ഈ തീരുമാനം ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഉപയോക്താക്കൾ ഇതിനകം ഡൗൺലോഡ് ചെയ്ത പുസ്തകങ്ങൾ തുടർന്നും വായിക്കാമെങ്കിലും, അക്കൗണ്ടുകളും ലൈബ്രറിയും മൊബൈൽ, ഡെസ്ക്ടോപ്പ് ആപ്പുകൾ വഴി മാത്രമേ പൂർണ്ണമായി ലഭ്യമാകൂ എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
technology amazon kindle e reader

