Breaking
16 Apr 2026, Thu

കി​ൻ​ഡി​ൽ ഇ ​റീ​ഡ​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള പി​ന്തു​ണ അ​വ​സാ​നി​പ്പി​ക്കാ​നൊ​രു​ങ്ങി ആമസോൺ

ടെ​ക് ഭീ​മ​നാ​യ ആ​മ​സോ​ൺ കി​ൻ​ഡി​ൽ ഇ ​റീ​ഡ​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള പി​ന്തു​ണ അ​വ​സാ​നി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു. 2012 ലും ​അ​തി​നു​മു​മ്പു​മാ​യി പു​റ​ത്തി​റ​ങ്ങി​യ കി​ൻ​ഡി​ൽ ഇ ​റീ​ഡ​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള പി​ന്തു​ണ​യാ​ണ് അ​വ​സാ​നി​പ്പി​ക്കു​ക. മേ​യ് 20ന് ​ശേ​ഷം കി​ൻ​ഡി​ൽ വ​ഴി പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാ​നോ വാ​ങ്ങാ​നോ സാ​ധി​ക്കി​ല്ല. കി​ൻ​ഡി​ൽ വ​ഴി​യു​ള്ള പ്ര​ധാ​ന സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കി​ല്ല. അ​ന്നേ​ദി​വ​സം മു​ത​ൽ ഈ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള ഔ​ദ്യോ​ഗി​ക പി​ന്തു​ണ അ​വ​സാ​നി​ക്കും എ​ന്ന് ആ​മ​സോ​ൺ അ​റി​യി​ച്ചു.

2012ലോ ​അ​തി​നു​മു​മ്പോ പു​റ​ത്തി​റ​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് മേയ് 20 മു​ത​ൽ പു​തി​യ അ​പ്‌​ഡേ​റ്റു​ക​ൾ ല​ഭി​ക്കി​ല്ല. കി​ൻ​ഡി​ൽ ട​ച്ച്, ഫ​യ​ർ ടാ​ബ്‌​ലെ​റ്റു​ക​ൾ തു​ട​ങ്ങി​യ ആ​ദ്യ​കാ​ല മോ​ഡ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ക​ദേ​ശം 20 ല​ക്ഷ​ത്തോ​ളം ഇ ​റീ​ഡ​റു​ക​ളെ ഈ ​തീ​രു​മാ​നം ബാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ഉ​പ​യോ​ക്താ​ക്ക​ൾ ഇ​തി​ന​കം ഡൗ​ൺ​ലോ​ഡ് ചെ​യ്ത പു​സ്ത​ക​ങ്ങ​ൾ തു​ട​ർ​ന്നും വാ​യി​ക്കാ​മെ​ങ്കി​ലും, അ​ക്കൗ​ണ്ടു​ക​ളും ലൈ​ബ്ര​റി​യും മൊ​ബൈ​ൽ, ഡെ​സ്ക്ടോ​പ്പ് ആ​പ്പു​ക​ൾ വ​ഴി മാ​ത്ര​മേ പൂ​ർ​ണ്ണ​മാ​യി ല​ഭ്യ​മാ​കൂ എ​ന്ന് ക​മ്പ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്.

technology amazon kindle e reader

By admin

Leave a Reply

Your email address will not be published. Required fields are marked *