പശ്ചിമേഷ്യയിലെ ചരിത്രഗതിയെതന്നെ മാറ്റിമറിച്ച ദിനങ്ങളാണ് കടന്നുപോയത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനിയെ വധിച്ചതിനു പിന്നാലെ ദേശീയ സുരക്ഷാമേധാവി അലി ലാരീജാനിയും കമാൻഡർ റിസ സുലൈമാനിയെയും വധിച്ചിരിക്കുന്നു. ഈ വ്യോമാക്രമണം കേവലം ഒരു സൈനിക നടപടി മാത്രമായിരുന്നില്ല, മറിച്ച് ഇസ്രയേലിന്റെ അസാമാന്യമായ രഹസ്യാന്വേഷണ പാടവത്തിന്റെയും അത്യാധുനിക ആയുധ സാങ്കേതികവിദ്യയുടെയും വിസ്മയിപ്പിക്കുന്ന പ്രകടനമായിരുന്നു. ഭൂമിയിൽ നിന്നും കിലോമീറ്ററുകൾ ഉയരത്തിൽ, ശൂന്യാകാശത്തിന്റെ അതിരുകൾ തൊട്ട് വീണ്ടും ഭൂമിയിലേക്ക് പാഞ്ഞുവന്ന ‘ബ്ലൂ സ്പാരോ’ (Blue Sparrow) മിസൈലുകൾ ഇറാന്റെ പ്രതിരോധക്കോട്ടകളെ നിഷ്പ്രഭമാക്കി എന്നതാണ് വസ്തുത.
അത്യാധുനികം, ഭീമാകാരം; ചെറിയൊരു ‘ടോയ്ലറ്റ് ബ്ലോക്കിൽ’ ആകെ കുടുങ്ങി അമേരിക്കയുടെ ഈ യുദ്ധക്കപ്പൽ, ഒടുവിൽ പിന്മാറ്റം!
ഇറാന്റെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും കറിച്ചുള്ള കൃത്യമായ വിവരം ഇസ്രയേൽ ചാരസംഘടനയായ മൊസാദിന് ലഭിച്ചിരുന്നു. പതിറ്റാണ്ടുകളായി ഇസ്രയേൽ പിന്തുടരുന്ന പേരുകളായിരുന്നു ഇപ്പോൾ വധിക്കപ്പെട്ടിരിക്കുന്ന രണ്ടുപേരും.
അർധരാത്രി പിന്നിട്ട വേളയിൽ, ഇസ്രയേലിന്റെ എഫ്-15 ഈഗിൾ ഫൈറ്റർ ജെറ്റുകൾ അതിർത്തി കടക്കാതെ തന്നെ ലക്ഷ്യസ്ഥാനം ലക്ഷ്യമാക്കി നീങ്ങിയാണ് ഈ ദൗത്യം നിർവഹിച്ചത്. അവർ തൊടുത്തുവിട്ട ആയുധം സാധാരണ മിസൈലുകളായിരുന്നില്ല. അത് ‘ബ്ലൂ സ്പാരോ’ ആയിരുന്നു. നിമിഷങ്ങൾക്കകം ടെഹ്‌റാനിലെ ലക്ഷ്യസ്ഥാനത്തെത്തി ദൗത്യം നടപ്പിലാക്കി. ഇറാനിലെ സൈനിക മേധാവികളും ശാസ്ത്രജ്ഞരും ഒരാളും സുരക്ഷിതരല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ ആക്രമണം.
What you should read next
∙എന്താണ് ‘ബ്ലൂ സ്പാരോ’?
ഇസ്രയേൽ ഏറോസ്‌പേസ് ഇൻഡസ്ട്രീസ് വികസിപ്പിച്ചെടുത്ത ‘സ്പാരോ’ മിസൈൽ സീരീസിലെ ഏറ്റവും കരുത്തുറ്റ ഒന്നാണ് ബ്ലൂ സ്പാരോ. ബ്ലാക്ക് സ്പാരോ, സിൽവർ സ്പാരോ എന്നിവയാണ് ഇതിന്റെ മറ്റ് വകഭേദങ്ങൾ. തുടക്കത്തിൽ ഇസ്രയേലിന്റെ ‘ആരോ’ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പരീക്ഷിക്കുന്നതിനായി ശത്രു മിസൈലുകളെ അനുകരിക്കാൻ (Target Missiles) ഡിസൈൻ ചെയ്തതായിരുന്നു ഇവ. എന്നാൽ പിന്നീട് ഇവയെ മാരകമായ ആക്രമണ ആയുധങ്ങളായി ഇസ്രയേൽ പരിഷ്കരിക്കുകയായിരുന്നു. 1991ലെ പേര്‍ഷ്യന്‍ ഗള്‍ഫ് യുദ്ധത്തില്‍ ബ്ലാക് സ്പാരോയും സില്‍വര്‍ സ്പാരോയും ഉപയോഗിച്ചിരുന്നു.
∙വിക്ഷേപിക്കാൻ എഫ്–15
ADVERTISEMENT
ദൂരപരിധി: 2,000 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യങ്ങൾ തകർക്കാൻ ഇതിന് ശേഷിയുണ്ട്.
ഭാരം: ഏകദേശം 1.9 ടൺ ഭാരമുള്ള ഈ മിസൈലിന് 6.5 മീറ്റർ നീളമുണ്ട്.
ലോഞ്ച് പ്ലാറ്റ്‌ഫോം: എഫ്-15 പോലുള്ള യുദ്ധവിമാനങ്ങളിൽ നിന്ന് ഇത് വിക്ഷേപിക്കാം.
വേഗം: ശൂന്യാകാശത്തുനിന്ന് താഴേക്ക് പതിക്കുമ്പോൾ ഇതിന് ശബ്ദത്തേക്കാൾ പലമടങ്ങ് വേഗം കൈവരിക്കാനാകും.
∙ശൂന്യാകാശത്തുകൂടിയുള്ള യാത്ര
ബ്ലൂ സ്പാരോയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ സഞ്ചാരപഥമാണ്. ഒരു ഫൈറ്റർ ജെറ്റിൽ നിന്ന് വിക്ഷേപിച്ചാലുടൻ ഒരു ബൂസ്റ്റർ റോക്കറ്റ് ഇതിനെ അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലേക്ക് എത്തിക്കുന്നു. ശൂന്യാകാശത്തിന്റെ വക്കോളം എത്തിയ ശേഷം, അവിടെനിന്ന് അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചുയരുന്നു. ഇതിനെയാണ് ‘ക്വാസി-ബാലിസ്റ്റിക്’ എന്ന് വിളിക്കുന്നത്.
ADVERTISEMENT
∙എന്തുകൊണ്ട് ഇത് തടയാനാവില്ല?
സാധാരണ എയർ ഡിഫൻസ് സിസ്റ്റങ്ങൾ വിമാനങ്ങളെയും താഴ്ന്നു പറക്കുന്ന ക്രൂസ് മിസൈലുകളെയും കണ്ടെത്താനാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. എന്നാൽ ബ്ലൂ സ്പാരോ ശൂന്യാകാശത്തുനിന്ന് കുത്തനെ താഴേക്ക് പതിക്കുന്നതിനാൽ റഡാറുകൾക്ക് ഇതിനെ തിരിച്ചറിയാനോ പ്രതിരോധിക്കാനോ സമയം ലഭിക്കില്ല. വെറും നിമിഷങ്ങൾക്കുള്ളിൽ ആക്രമണം പൂർത്തിയാകും.
What you should read next
∙പിന്നിൽ മൊസാദിന്റെ തന്ത്രം
മിസൈൽ വെറുമൊരു ഉപകരണം മാത്രമാണ്. എന്നാൽ ആ മിസൈൽ എപ്പോൾ, എവിടെ പതിക്കണം എന്ന് തീരുമാനിക്കുന്നത് കൃത്യമായ വിവരങ്ങളാണ്. മൊസാദും ഇസ്രയേലിന്റെ സൈബർ ഇന്റലിജൻസ് വിഭാഗമായ യൂണിറ്റ് 8200-ഉം വർഷങ്ങളായി നടത്തിയ നിരീക്ഷണമാണ് ഈ ഓപറേഷന്റെ വിജയം.
∙ഡിജിറ്റൽ നിരീക്ഷണം
ടെഹ്‌റാനിലെ ട്രാഫിക് ക്യാമറകൾ മുതൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ആശയവിനിമയങ്ങൾ വരെ ഇസ്രയേൽ ഹാക്ക് ചെയ്തിരുന്നു. ഇറാന്റെ ഉള്ളിൽത്തന്നെയുള്ള ഏജന്റുമാരുടെ സഹായത്തോടെ സുരക്ഷാമേധാവികളുടെ ഓരോ ചലനവും അവർ നിരീക്ഷിച്ചിരുന്നു. ഖമനിയെ വധിക്കാൻ ഉപയോഗിച്ച മിസൈൽ ഭാഗങ്ങൾ പശ്ചിമ ഇറാഖിൽ നിന്നാണ് കണ്ടെത്തിയത്. അതായത് ഈ മിസൈൽ അവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നത് ഇറാന്റെ കണ്ണിൽപ്പെടാതെ വളരെ ദൂരത്തുനിന്നാണ് ഈ ദൗത്യം നടന്നതെന്നാണ്. ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ഈ ആക്രമണം ഇറാനെതിരെയുള്ള കടുത്ത മുന്നറിയിപ്പാണ്. ഇറാനിലെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളിൽ പോലും തങ്ങൾക്ക് കടന്നുചെല്ലാം എന്ന് ഇസ്രയേൽ തെളിയിച്ചിരിക്കുന്നു.
ADVERTISEMENT
ബ്ലൂ സ്പാരോ മിസൈൽ ഉപയോഗിച്ചുള്ള ഈ ആക്രമണം ആധുനിക യുദ്ധതന്ത്രത്തിലെ പുതിയൊരു അധ്യായമാണ്. ‘സ്‌പേസ് വാർഫെയർ’ അല്ലെങ്കിൽ ശൂന്യാകാശ സാങ്കേതികവിദ്യ എങ്ങനെ യുദ്ധഭൂമിയിൽ നിർണായകമാകാം എന്നതിന്റെ ഉദാഹരണമാണിത്. ഇസ്രയേലിന്റെ സാങ്കേതിക മികവും രഹസ്യാന്വേഷണ ബുദ്ധിയും ചേർന്നപ്പോൾ ഇറാന്റെ പ്രതിരോധ മതിലുകൾ തകർന്നുവീണു. സുരക്ഷാ മേധാവികളുടെയും പരമോന്നത നേതാവിന്റെയും മരണങ്ങൾ കുറച്ച് വ്യക്തിയുടെ അന്ത്യമല്ല, മറിച്ച് ദശകങ്ങൾ നീണ്ട ഒരു നിഴൽയുദ്ധത്തിന്റെ ഏറ്റവും തീക്ഷ്ണമായ ക്ലൈമാക്സ് കൂടിയാണ്.

