ഹോർമൂസ് കടലിടുക്ക് എണ്ണക്കപ്പലുകളുടെ മാത്രമല്ല, ആഗോള ഇന്റർനെറ്റിന്റെ ജീവനാഡിയായ ഒട്ടേറെ ഫൈബർ ഒപ്റ്റിക് കേബിളുകളുടെയും പ്രധാന പാതയാണ്. ഗൾഫ് മേഖലയെ യൂറോപ്പുമായും ഏഷ്യയുമായും ബന്ധിപ്പിക്കുന്ന ഫ്ലാഗ് യൂറോപ്പ്-ഏഷ്യ, സീ-മീ-വി 5 (SEA-ME-WE 5) തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. സാമ്പത്തിക വിവരങ്ങളും സർക്കാർ ആശയവിനിമയങ്ങളും കൊണ്ടുപോകുന്ന ഈ കേബിളുകൾ തന്ത്രപ്രധാനമാണെങ്കിലും, ആഗോള ഇന്റർനെറ്റ് സംവിധാനം ഏതെങ്കിലും ഒറ്റ പാതയെ മാത്രം ആശ്രയിച്ചല്ല നിലനിൽക്കുന്നത് എന്നത് ഏറെ ആശ്വാസകരമാണ്.
കമാൻഡർ അൽഗോരിതം! ഈ യുദ്ധം നിയന്ത്രിക്കുന്നത് മനുഷ്യരല്ല, എഐ തീരുമാനിക്കുന്ന ലോകക്രമം
യുദ്ധഭീതിയും യാഥാർഥ്യവും
ഇറാൻ, യുഎസ്, ഇസ്രയേൽ എന്നീ രാജ്യങ്ങൾക്കിടയിലുള്ള വർധിച്ചുവരുന്ന സംഘർഷങ്ങൾ ഈ സമുദ്ര കേബിളുകൾക്ക് ഭീഷണിയായേക്കാമെന്ന ആശങ്ക നിലവിലുണ്ട്. സമുദ്രത്തിനടിയിലെ ഈ കേബിളുകൾ താരതമ്യേന ദുർബലമാണ്.
മുൻകാല അനുഭവങ്ങൾ ഇത്തരം പ്രതിസന്ധികളുടെ ആഘാതം വ്യക്തമാക്കുന്നുണ്ട്. ഉദാഹരണത്തിന്, 2025 സെപ്റ്റംബറിൽ ജിദ്ദയ്ക്ക് സമീപം ചെങ്കടലിലുണ്ടായ തകർച്ചയിൽ SMW4, IMEWE, FALCON എന്നീ പ്രധാന കേബിളുകൾ മുറിഞ്ഞത് ഇന്ത്യയിലും പാകിസ്ഥാനിലും ഇന്റർനെറ്റ് വേഗത കുറയാനും ലാറ്റൻസി (latency) വലിയ തോതിൽ വർധിക്കാനും കാരണമായി.
ഏഷ്യക്കും ഗൾഫിനുമിടയിലുള്ള മൊത്തം ഇന്റർനെറ്റ് ട്രാഫിക്കിന്റെ 17% ബാധിക്കപ്പെട്ട ഈ പ്രശ്നം പരിഹരിക്കാൻ മാസങ്ങളോളം സമയമെടുത്തു. ഇതിന് സമാനമായ ഇന്റർനെറ്റ് മെല്ലെപ്പോക്ക് 2008-ൽ മെഡിറ്ററേനിയൻ കടലിൽ കേബിളുകൾ തകർന്നപ്പോഴും നമ്മൾ അനുഭവിച്ചിട്ടുള്ളതാണ്.
എന്നാൽ, ഇന്റർനെറ്റ് കേബിളുകൾ തകർക്കുന്നതുപോലുള്ള ഒരു കടുത്ത നീക്കത്തിന് ഏതെങ്കിലും രാജ്യം മുതിരാൻ സാധ്യത വളരെ കുറവാണെന്നാണ് ഭൂരിഭാഗം രാജ്യാന്തര നിരീക്ഷകരും വിലയിരുത്തുന്നത്. കാരണം, അത്തരമൊരു നീക്കം ആഗോളതലത്തിൽ വലിയ തിരിച്ചടികൾ ക്ഷണിച്ചുവരുത്തുമെന്ന് മാത്രമല്ല, സ്വന്തം രാജ്യത്തിന്റെ തന്നെ ഇന്റർനെറ്റ് ബന്ധം താറുമാറാകാനും അത് കാരണമാകും.
എന്തുകൊണ്ട് ആശങ്ക ?
ഒരു അടിയന്തര സാഹചര്യത്തിൽ ഹോർമൂസിലെ കേബിളുകൾക്ക് തകരാർ സംഭവിച്ചാൽ തന്നെ, ഗൾഫ് മേഖലയോ പശ്ചിമേഷ്യയോ പൂർണ്ണമായി ഇരുട്ടിലാകുമോ? ഇന്റര്‍നെറ്റ് ലോകത്തെ ബാധിച്ചേക്കാം, പക്ഷേ പൂർണമായും ഇരുട്ടിലാകാതെ ബദൽ പാതകളും റീ-റൂട്ടിങും (Alternative Routes): ലോകത്തെ പരസ്പരം ബന്ധിപ്പിക്കാൻ ഒട്ടനവധി സമുദ്ര കേബിളുകളും കരയിലൂടെയുള്ള ഫൈബർ പാതകളും ഇന്നുണ്ട്. ചെങ്കടൽ വഴിയും സൗദി അറേബ്യയിലൂടെയുമുള്ള മറ്റ് പാതകൾ സജീവമാണ്. ഹോർമൂസിൽ ഒരു തടസ്സമുണ്ടായാൽ, ഇന്റർനെറ്റ് ട്രാഫിക് താനെ ഈ ബദൽ പാതകളിലേക്ക് വഴിതിരിച്ചുവിടപ്പെടും. വേഗതക്കുറവ് അല്ലാതെ വലിയ തടസ്സങ്ങൾ ഉണ്ടാകില്ലെന്ന് പ്രതീക്ഷ വെയ്ക്കുകയാണ് വിദഗ്ദർ.
ഭാവിയിലെ ബദൽ മാർഗങ്ങൾ
ADVERTISEMENT
സാറ്റലൈറ്റ് ഇന്റർനെറ്റിന്റെ വരവ്: കേബിളുകളെ മാത്രം ആശ്രയിച്ചിരുന്ന കാലം മാറുകയാണ്. ലോ എർത്ത് ഓർബിറ്റ് (LEO) സാറ്റലൈറ്റുകൾ വഴിയുള്ള ഇന്റർനെറ്റ് സേവനങ്ങൾ ഇത്തരം പ്രതിസന്ധികളിൽ മികച്ച ബദലാണ്. കേബിളുകൾ തകർന്നാലും സർക്കാരുകൾക്കും പ്രധാന സ്ഥാപനങ്ങൾക്കും സാറ്റലൈറ്റ് വഴി ആശയവിനിമയം തുടരാനാകും.
What you should read next
പ്രാദേശിക ഡാറ്റാ സെന്ററുകൾ (Local Caching): ഇന്ന് മിക്കവാറും രാജ്യങ്ങളിൽ ഗൂഗിൾ, ഫേസ്ബുക്ക് തുടങ്ങിയവയുടെ ഡാറ്റാ സെന്ററുകൾ (കാംഷെ മെമ്മറി) ഉണ്ട്. അതിനാൽ ദൈനംദിന ഇന്റർനെറ്റ് ഉപയോഗത്തിന് എപ്പോഴും ഈ സമുദ്ര കേബിളുകളെ ആശ്രയിക്കേണ്ടതില്ല.
ചുരുക്കത്തിൽ
യുദ്ധസാഹചര്യങ്ങളിൽ കേടുപാടുകൾ സംഭവിച്ചാൽ പ്രത്യേക കപ്പലുകൾ ഉപയോഗിച്ചുള്ള കേബിളുകളുടെ അറ്റകുറ്റപ്പണി ദുഷ്കരവും സമയമെടുക്കുന്നതുമാണെന്നത് യാഥാർഥ്യമാണ്. എന്നാൽ, ഹോർമൂസ് കടലിടുക്ക് ഉയർന്ന അപകടസാധ്യതയുള്ള ഒരു കേന്ദ്രമായി തുടരുമ്പോഴും, നമ്മുടെ ഡിജിറ്റൽ ലോകം ഒറ്റയടിക്ക് തകർന്നുവീഴുന്ന ഒന്നല്ല. ഒന്നിലധികം ബദൽ മാർഗങ്ങളും കരുത്തുറ്റ സാങ്കേതികവിദ്യയും ഉള്ളതിനാൽ ഒരു വലിയ ഡിജിറ്റൽ സ്തംഭനത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് അൽപം കുറവ് വന്നിരിക്കുന്നു.
എന്താണ് ഡൈനാമിങ് റൂട്ടിങ്?
ഗൂഗിൾ മാപ്പ് (Google Maps) ഉപയോഗിച്ച് യാത്ര ചെയ്യുന്നത് പോലെയാണ് ഡൈനാമിക് റൂട്ടിംഗ് (Dynamic Routing) പ്രവർത്തിക്കുന്നത്.ഉദാഹരണത്തിന്, നമ്മൾ ഒരു സ്ഥലത്തേക്ക് പോകുമ്പോൾ മുന്നിലുള്ള മെയിൻ റോഡിൽ ഒരു വലിയ ട്രാഫിക് ബ്ലോക്കോ അപകടമോ ഉണ്ടെങ്കിൽ, മാപ്പ് ഉടനടി നമുക്ക് മറ്റൊരു എളുപ്പവഴി (Bypass) കാണിച്ചുതരുമല്ലോ? ഇതേ കാര്യം ഇന്റർനെറ്റിലെ ഡാറ്റയ്ക്ക് വേണ്ടി അതിവേഗം ചെയ്യുന്ന സാങ്കേതികവിദ്യയാണിത്.
What you should read next
യുദ്ധം ഫോണിനെയും ബാധിക്കും, ഇന്റർനെറ്റ് ഇല്ലാതെയാകും? സമുദ്രത്തിനടിയിലെ ആ ‘നട്ടെല്ല്’ തകർക്കുമോ ഇറാൻ!വിച്ഛേദിക്കപ്പെട്ടാൽ സംഭവിക്കുന്നത്…
ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ലളിതമായി താഴെ പറയുന്ന ഘട്ടങ്ങളിലൂടെ മനസ്സിലാക്കാം:
ഡാറ്റാ പാക്കറ്റുകൾ (Data Packets)
നമ്മൾ അയക്കുന്ന ഒരു വാട്സ്ആപ്പ് മെസ്സേജോ യൂട്യൂബ് വിഡിയോയോ ഒരൊറ്റ ഭാഗമായല്ല ഇന്റർനെറ്റിലൂടെ ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നത്. അവയെ ചെറിയ ‘പാക്കറ്റുകൾ’ ആക്കി മാറ്റിയാണ് അയക്കുന്നത്. ഓരോ പാക്കറ്റിലും അത് എവിടെ നിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു എന്ന മേൽവിലാസം ഉണ്ടാകും.
ADVERTISEMENT
റൂട്ടറുകൾ (Routers)
വഴികളിലെ ട്രാഫിക് പോലീസിനെപ്പോലെ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളാണിവ. ഇന്റർനെറ്റ് ശൃംഖലയുടെ പ്രധാന കവലകളിലെല്ലാം ഈ റൂട്ടറുകൾ ഉണ്ടാകും. വരുന്ന ഓരോ ഡാറ്റാ പാക്കറ്റും എവിടേക്കാണ് പോകേണ്ടതെന്ന് നോക്കി അവയ്ക്ക് ഏറ്റവും മികച്ച വഴി കാണിച്ചുകൊടുക്കുന്നത് ഇവരാണ്.
ബി.ജി.പി (BGP – Border Gateway Protocol)
ഇതാണ് ഈ സംവിധാനത്തിന്റെ തലച്ചോറ്. ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് പാതകളുടെ ഏറ്റവും പുതിയ മാപ്പ് (Routing Table) ഈ പ്രോട്ടോക്കോൾ വഴി റൂട്ടറുകൾ പരസ്പരം എപ്പോഴും കൈമാറിക്കൊണ്ടിരിക്കും. ഏത് വഴിയാണ് ഏറ്റവും വേഗതയുള്ളത്, ഏത് വഴിയാണ് ബ്ലോക്ക് ഉള്ളത് എന്നൊക്കെ റൂട്ടറുകൾ അപ്പപ്പോൾ അറിഞ്ഞുകൊണ്ടിരിക്കും.
What you should read next
പകുതി വിലയ്ക്ക് എസ് 26! ഓരോ വർഷവും പുതിയ ഫോണിലേക്ക് മാറാം; സാംസങ്ങിന്റെ മാസ്റ്റർ പ്ലാൻ
ഒരു കേബിൾ മുറിഞ്ഞാൽ എന്ത് സംഭവിക്കും?
ഹോർമൂസ് കടലിടുക്കിലെ ഒരു കേബിൾ അപ്രതീക്ഷിതമായി തകർന്നുവെന്ന് കരുതുക:
തകരാർ തിരിച്ചറിയൽ: ആ തകർന്ന കേബിൾ വഴി ഡാറ്റ അയക്കാൻ ശ്രമിക്കുന്ന റൂട്ടറിന് നിമിഷങ്ങൾക്കകം മനസ്സിലാകും ആ വഴിയിൽ നിന്ന് മറുപടി വരുന്നില്ല എന്ന്.
മുന്നറിയിപ്പ് നൽകൽ: ഉടൻ തന്നെ ആ റൂട്ടർ ലോകത്തുള്ള മറ്റ് റൂട്ടറുകൾക്കെല്ലാം ബി.ജി.പി വഴി ഒരു സന്ദേശം അയക്കും: “ഹോർമൂസ് വഴിയുള്ള പാത തകർന്നു, ഇനി ആരും ആ വഴി ഡാറ്റ അയക്കരുത്!”
പുതിയ വഴി കണ്ടെത്തൽ: ഇതറിയുന്ന മറ്റ് റൂട്ടറുകൾ അവരുടെ മാപ്പ് ഉടനടി പുതുക്കുകയും, അടുത്ത സെക്കൻഡിൽ വരുന്ന ഡാറ്റാ പാക്കറ്റുകളെ ചെങ്കടൽ വഴിയോ മറ്റേതെങ്കിലും ബദൽ കേബിൾ വഴിയോ ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ചുവിടുകയും ചെയ്യും.
ADVERTISEMENT
ഇതൊക്കെ നടക്കാൻ മിനിറ്റുകളോ മണിക്കൂറുകളോ ആവശ്യമില്ല. വെറും മില്ലിസെക്കൻഡുകൾ (ഒരു സെക്കൻഡിന്റെ ആയിരത്തിലൊരംശം) മതി! അതുകൊണ്ടാണ് കടലിനടിയിൽ ഒരു കേബിൾ പൊട്ടിയാലും നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന ഓൺലൈൻ ഇടപാടുകളോ സൂം മീറ്റിങുകളോ വലിയ തടസ്സമില്ലാതെ തുടർന്നും നടക്കുന്നത്.
Follow the Topics
Technology News
Iran- Israel Tension
Add as a preferred source on Google
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

