Breaking
20 Apr 2026, Mon

ഡോഗ് ട്രെയ്നിങ് ആൻഡ് കനൈൻ ഫൊറൻസിക് കോഴ്സ് ; അറിയാം പ്രധാന വിദ്യാഭ്യാസ വാർത്തകൾ

ഡോഗ് ട്രെയ്നിങ് ആൻഡ് കനൈൻ ഫൊറൻസിക് കോഴ്സ്

∙ കാലിക്കറ്റ് സർവകലാശാല ഫൊറൻസിക് പഠന വകുപ്പ്, തൃശൂർ കേരള പൊലീസ് അക്കാദമിയിൽ നടത്തുന്ന പ്രഫഷനൽ ഡോഗ് ട്രെയ്നിങ് ആൻഡ് കനൈൻ ഫൊറൻസിക് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് 23നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. admission.uoc.ac.in

ദൈർഘ്യം : 3 മാസം.

യോഗ്യത : എസ്എസ്എൽസി. ഫീസ്: ഒരു ലക്ഷം രൂപ. ആകെ സീറ്റ്: 30. ഭിന്നശേഷിക്കാർക്ക് 5% അധിക സീറ്റ് സംവരണമുണ്ട്. ഫോൺ: 04942407016

What you should read next

ശ്രീചിത്രയിൽ എംപിഎച്ച്, എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകൾ

Education News

നിഫ്റ്റ് പ്രവേശന പരീക്ഷ: ഒന്നാം ഘട്ട ഫലം പ്രസിദ്ധീകരിച്ചു

∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ (നിഫ്റ്റ്) ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്കു നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തിയ പ്രവേശനപരീക്ഷയുടെ ഒന്നാം ഘട്ട ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം ഘട്ട പരീക്ഷകളായ സിറ്റുവേഷൻ ടെസ്റ്റ്, സ്റ്റുഡിയോ ടെസ്റ്റ്, പഴ്സനൽ ഇന്റർവ്യൂ എന്നിവയുടെ തീയതികൾ പിന്നീട് അറിയിക്കും. ബാച്‌ലർ ഓഫ് ഫാഷൻ ടെക്നോളജി പ്രോഗ്രാമിനു രണ്ടാം ഘട്ട പരീക്ഷ ഇല്ലാത്തതിനാൽ ഇതിന്റെ അന്തിമഫലം പിന്നീട് പ്രത്യേകം പ്രസിദ്ധീകരിക്കും. exams.nta.nic.in/niftee

ഗാറ്റ്-ബി, ബെറ്റ് മേയ് 17 ന്

∙ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്-ബയോടെക്നോളജി (ഗാറ്റ്-ബി)/ ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ് (ബെറ്റ്) എന്നീ ദേശീയ പരീക്ഷകൾ മേയ് 17നു ന‌ടക്കും. അപേക്ഷ ഏപ്രിൽ 9 വരെ.

ബയോടെക്നോളജിയിൽ ഗവേഷണം നടത്തുന്നവർക്ക് ജൂനിയർ റിസർച് ഫെലോഷിപ്പിനുള്ള യോഗ്യതാ പരീക്ഷയാണ് ബെറ്റ്. ഫീ 1300 രൂപ വീതം. exams.nta.nic.in/gat-bet

തസ്തിക നിർണയം, കെടെറ്റ് ഇളവ്: ഉത്തരവിറങ്ങി

തിരുവനന്തപുരം ∙ സ്കൂൾ തസ്തിക നിർണയ തീയതി പുനഃക്രമീകരണത്തിനും അധ്യാപക യോഗ്യത പരീക്ഷയിലെ(കെ–ടെറ്റ്) ഇളവുകൾ നൽകാനുമുള്ള തീരുമാനം നടപ്പാക്കാൻ ഒടുവിൽ സർക്കാർ ഉത്തരവുകൾ ഇറങ്ങി. ഞായറാഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുൻപാണു മന്ത്രി വി.ശിവൻകുട്ടി തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ ഇതു സംബന്ധിച്ച ഉത്തരവുകൾ ഇറക്കാത്തതിനാൽ നടപ്പാക്കുന്നത് അനിശ്ചിതത്വത്തിലായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ പിന്നീട് ഉത്തരവുകൾ ഇറക്കാനാകില്ല എന്നതായിരുന്നു പ്രശ്നം. എന്നാൽ 2 തീരുമാനങ്ങളും നടപ്പാക്കാനുള്ള നിർദേശങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവുകൾ കഴിഞ്ഞ ദിവസം ബന്ധപ്പെട്ട സെഷനുകളിൽ ലഭിച്ചു. തീയതിയും സമയവും അടക്കമുള്ള ഡിജിറ്റൽ ഒപ്പ് ഇട്ടാണ് ഉത്തരവുകൾ സാധാരണ ഇറക്കുന്നതെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ കയ്യൊപ്പോടുകൂടിയാണ് ഉത്തരവുകൾ ഇറങ്ങിയിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *