Breaking
13 Apr 2026, Mon

ഡെലിവറി ബോയിക്ക് പകരം റോബട്ട്; ദുബായിലെ പുത്തൻ കാഴ്ചയുമായി പ്രവാസി ഇന്ത്യക്കാരൻ

ദുബായ് ∙ ഓർഡർ ചെയ്ത ഭക്ഷണവുമായി വീട്ടുമുറ്റത്ത് എത്തിയത് ഹെൽമറ്റ് വെച്ച ഡെലിവറി ബോയിയല്ല, മറിച്ച് ചക്രങ്ങളിൽ സഞ്ചരിക്കുന്ന ഒരു റോബട്ടാണ്!. ദുബായിൽ താമസിക്കുന്ന ഹരീഷ് കുമാർ എന്ന തമിഴ് യുവാവ് ഇൻസ്റ്റഗ്രമിൽ പങ്കുവച്ച ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. ‘റോവർ’ എന്ന് പേരിട്ടിരിക്കുന്ന ഈ റോബട്ട് ഭക്ഷണം എത്തിക്കുന്ന രീതിയും അതിന്റെ സാങ്കേതിക വിദ്യയുമാണ് വിഡിയോയുടെ പ്രധാന ആകർഷണം.

What you should read next

‘യുദ്ധഭൂമിയിൽ കുടുങ്ങിയ മകനെ രക്ഷിക്കണം…’: മലയാളി യുവാവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല; ആശങ്കയിൽ കുടുംബം

ആപ്പിലൂടെ ഭക്ഷണം ഓർഡർ ചെയ്ത് കഴിഞ്ഞാൽ റോബട്ട് നിശ്ചയിച്ച സ്ഥലത്ത് എത്തും. ഈ സമയം ഉപഭോക്താവിന്റെ ഫോണിൽ ഒരു സന്ദേശം ലഭിക്കും. ആപ്പിലെ ‘ഓപ്പൺ ലിഡ്’ എന്ന ബട്ടൺ അമർത്തിയാൽ റോബട്ടിന്റെ മുകൾഭാഗം തുറക്കുകയും ഭക്ഷണം ശേഖരിക്കാൻ സാധിക്കുകയും ചെയ്യും. ഓർഡർ എടുത്തു കഴിഞ്ഞാൽ ‘ക്ലോസിങ് ലിഡ്’ ബട്ടൺ അമർത്തുന്നതോടെ റോബോട്ട് തിരികെ പോകും. ഫോൺ വിളികളില്ല, ഡെലിവറി പാർട്ണറില്ല, വെറും ടെക്നോളജി മാത്രം. ഇത് ദുബായിൽ മാത്രം സംഭവിക്കുന്നത് എന്ന അടിക്കുറിപ്പോടെയാണ് ഹരീഷ് വിഡിയോ പങ്കുവെച്ചത്.

വിഡിയോയ്ക്ക് താഴെ ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തിയത്. ദുബായ് സാങ്കേതിക വിദ്യയിൽ എന്നും മുന്നിലാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, തിരക്കുള്ള സ്ഥലങ്ങളിൽ ഇത്തരം റോബട്ടുകൾ എത്രത്തോളം സുരക്ഷിതമാണെന്ന ആശങ്കയും ചിലർ പങ്കുവച്ചു. ഇത് ഭാവിയാണ്, ഇത് വളരെ സൗകര്യപ്രദമായി തോന്നുന്നു എന്ന് ഒരാൾ കുറിച്ചപ്പോൾ, ആരെങ്കിലും വഴിയിൽ വച്ച് റോബട്ടിനെ തടഞ്ഞാലോ? എന്ന സംശയവും ചിലർ ഉന്നയിച്ചു.

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @thyharish എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന്)

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *