Breaking
3 Apr 2026, Fri

ആകാശത്തെ അമേരിക്കൻ വിപ്ലവം; ലോകത്തെ വിരൽത്തുമ്പിലാക്കാൻ ശബ്ദാതിവേഗ വിമാനങ്ങൾ തിരിച്ചെത്തുന്നു!

ദശകങ്ങളുടെ ഇടവേളയ്ക്ക് ശേഷം ആകാശസീമകളെ കീറിമുറിക്കാൻ ശബ്ദാതിവേഗ വിമാനങ്ങൾ വീണ്ടും വരുന്നു. 2003ൽ കോൺകോഡ് വിമാനങ്ങൾ വിടവാങ്ങിയതോടെ നിലച്ചുപോയ അതിവേഗ യാത്രകൾക്ക് അമേരിക്കൻ മണ്ണിൽ ഇപ്പോൾ പുനർജന്മം ലഭിച്ചിരിക്കുകയാണ്. അമേരിക്കൻ കമ്പനിയായ ‘ബൂം സൂപ്പർസോണിക്’ വികസിപ്പിക്കുന്ന ‘ഓവർചർ’ വിമാനങ്ങൾ ശബ്ദത്തേക്കാൾ 1.7 മടങ്ങ് വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളവയാണ്. അതായത്, നിലവിൽ എട്ടു മണിക്കൂർ എടുക്കുന്ന ന്യൂയോർക്ക് – ലണ്ടൻ യാത്ര വെറും മൂന്നര മണിക്കൂർ കൊണ്ട് പൂർത്തിയാക്കാം.

4 ആഴ്ച, 850 ടോമാഹോക്ക് മിസൈലുകൾ! ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയുടെ ആയുധശേഖരം കാലിയാകുന്നു; ആശങ്കയിൽ പെന്റഗൺ

നാസയുടെ സഹകരണത്തോടെ വികസിപ്പിച്ച സാങ്കേതികവിദ്യ

അമേരിക്കൻ ഐക്യനാടുകളിലെ നോർത്ത് കാരോലൈനയിലുള്ള അത്യാധുനിക ഫാക്ടറിയിൽ ഈ വിമാനങ്ങളുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. നാസയുടെ സഹകരണത്തോടെ വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ, പഴയ വിമാനങ്ങൾക്കുണ്ടായിരുന്ന അമിതമായ ശബ്ദമലിനീകരണം ഇതിലുണ്ടാകില്ല എന്നത് വലിയൊരു നേട്ടമാണ്.

What you should read next

28 ദിവസ റീചാർജ് ‘കെണി’ സർക്കാർ പൂട്ടിച്ചോ, ഇതല്ലെ 2022ലും ട്രായി ആവശ്യപ്പെട്ടത്?

അമേരിക്കയ്ക്ക് പുറമെ ചൈനയുടെ ‘യുൻസിങ്’, യൂറോപ്പിന്റെ ‘ഡെസ്റ്റിനസ്’ തുടങ്ങിയ വിമാനങ്ങളും ഈ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് തയാറെടുക്കുന്നുണ്ട്. ചൈനീസ് വിമാനങ്ങൾ ശബ്ദത്തേക്കാൾ നാലിരട്ടി വേഗതയാണ് ലക്ഷ്യമിടുന്നത്.

ADVERTISEMENT

നൂറോളം വിമാനങ്ങൾക്കായി മുൻകൂർ കരാർ

അമേരിക്കൻ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഇതിനോടകം തന്നെ നൂറോളം വിമാനങ്ങൾക്കായി മുൻകൂർ കരാറൊപ്പിട്ടു കഴിഞ്ഞു. നിലവിലെ കണക്കുകൂട്ടലുകൾ പ്രകാരം 2027ൽ ആദ്യ വിമാനം ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങുകയും, പരീക്ഷണങ്ങൾ പൂർത്തിയാക്കി 2029-ഓടെ അമേരിക്കൻ മണ്ണിൽ നിന്ന് യാത്രക്കാരുമായി ഔദ്യോഗിക സർവീസ് ആരംഭിക്കുകയും ചെയ്യും

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *