Breaking
7 Mar 2026, Sat

പോ​ർ​വി​മാ​ന​ങ്ങ​ൾ ത​ക​ർ​ന്നു​വീ​ണ സം​ഭ​വം; കു​വൈ​ത്ത് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​വ​ച്ചി​ട്ട​താ​ണെ​ന്ന് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യു​ടെ പോ​ർ​വി​മാ​ന​ങ്ങ​ൾ കു​വൈ​ത്തി​ൽ ത​ക​ർ​ന്നു​വീ​ണ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​മേ​രി​ക്ക. ഇ​റാ​ന്‍റെ വി​മാ​ന​ങ്ങ​ളാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് കു​വൈ​ത്ത് ത​ന്നെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​വ​ച്ചി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ സ്റ്റേ​റ്റ്സ് ക​മ്മാ​ൻ​ഡ് ( സെ​ന്‍റ്കോം) വി​ശ​ദീ​ക​രി​ച്ച​ത്.‌‌‌ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കു​വൈ​ത്തി​ന്‍റെ അ​തി​ർ​ത്തി​ക്കു​ള്ളി​ൽ അ​മേ​രി​ക്ക​യു​ടെ മൂ​ന്ന് എ​ഫ് 15 വി​മാ​ന​ങ്ങ​ൾ ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു സൈ​നി​ക​രെ​യെ​ല്ലാം ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും സെ​ന്‍റ്കോം വ്യ​ക്ത​മാ​ക്കി. ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​തും വേ​ണ്ട പ​രി​ച​ര​ണം കൊ‌​ടു​ത്ത​തും കു​വൈ​ത്ത് സൈ​ന്യ​മാ​ണെ​ന്നും അ​തി​ന് ന​ന്ദി പ​റ​യു​ന്ന​താ​യും സെ​ന്‍റ്കോം അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും സെ​ന്‍റ്കോം അ​റി​യി​ച്ചു. എ​ന്നാ​ൽ അ​മേ​രി​ക്ക​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തെ ഇ​റാ​ൻ ത​ള്ളി. അ​മേ​രി​ക്ക​യു​ടെ വി​മാ​ന​ങ്ങ​ൾ വെ​ടി​വ‌​ച്ചി​ട്ട​ത് ത​ങ്ങ​ളാ​ണെ​ന്നാ​ണ് ഇ​റാ​ൻ പ​റ​യു​ന്ന​ത്.

america cenmtcom fighter jets shot down kuwaiti air defence

By admin

Leave a Reply

Your email address will not be published. Required fields are marked *