Breaking
11 Sep 2026, Fri

അടുക്കളയിലെ അറുബോറൻ പണി ഒഴിവാക്കാം; ഡിഷ് വാഷർ മികച്ച ഓഫറിൽ വാങ്ങിയാലോ?…

വളരെ തിരക്കേറിയ ജീവിതം നയിക്കുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. അതുകൊണ്ട് തന്നെ അടുക്കളയിൽ ദീർഘനേരം ചെലവഴിക്കാൻ ആർക്കും സമയമില്ല. ചിലർക്ക് പാചകമാണ് ബുദ്ധിമുട്ട്, മറ്റു ചിലർക്ക് പാത്രം കഴുകുന്നതാവും. സമയനഷ്ടം മാത്രമല്ല, കയ്യിൽ േസാപ്പാകുന്നത് ബുദ്ധിമുട്ടുള്ളവരുമുണ്ടാകും. അത്തരക്കാർക്കുള്ള ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണ് ഡിഷ്‌വാഷർ. സമയവും അധ്വാനവും കുറയ്ക്കുന്നതിനൊപ്പം വെള്ളവും കാര്യക്ഷമമായി ഉപയോഗിക്കാൻ ആധുനിക ഡിഷ്‌വാഷറുകൾ സഹായിക്കുന്നു. എന്നാൽ പുതിയ ഡിഷ്‌വാഷർ വാങ്ങുമ്പോൾ കപ്പാസിറ്റി, വാഷിങ് പ്രോഗ്രാമുകൾ, വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗം, ഡ്രൈയിങ് സംവിധാനം, ശബ്ദനിലവാരം, വാറന്റി, വില തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബാംഗങ്ങളുടെ എണ്ണത്തിനും ദൈനംദിന ആവശ്യങ്ങൾക്കും ബജറ്റിനും അനുയോജ്യമായ മോഡൽ തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. ആമസോൺ അൾട്ടിമേറ്റ് ബ്രാൻഡ് സെയിലിലൂടെ വിപണിയിൽ ലഭ്യമായ മോഡലുകളും വിലയും പരിശോധിച്ച് തിരഞ്ഞെടുക്കാൻ സുവർണാവസരം. അറിയാം വിശദമായി… വോൾട്ടാസ് (Voltas Beko 14 Place Setting Dishwasher) ഒരേസമയം കൂടുതൽ പാത്രങ്ങൾ കഴുകാൻ കഴിയുന്ന 14 പ്ലെയ്സ് സെറ്റിങ് ശേഷിയുള്ള ഡിഷ്‌വാഷറാണിത്. അക്വാഫ്ലക്സ് സംവിധാനവും അക്വാഇൻറ്റെൻസ് സാങ്കേതികവിദ്യയും ഉപയോഗിച്ച് വ്യത്യസ്ത തരത്തിലുള്ള പാത്രങ്ങൾ കാര്യക്ഷമമായി വൃത്തിയാക്കാൻ സഹായിക്കുന്നു. വെള്ളത്തിന്റെ ശക്തമായ പ്രവാഹം ഉപയോഗിച്ച് കഠിനമായ അഴുക്കും ഭക്ഷണാവശിഷ്ടങ്ങളും നീക്കം ചെയ്യുന്നു. പ്രോസ്മാർട്ട് മോട്ടോർ സാങ്കേതികവിദ്യയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 51990 രൂപയുണ്ടായിരുന്ന സിൽവർ നിറത്തിലുള്ള ഈ ഡിഷ്‌വാഷറിന്റെ ഇപ്പോഴത്തെ വില 27950 രൂപയാണ്. കൂടാതെ 1 വർഷത്തെ എക്സ്റ്റെൻഡ് വാറന്റി സൗജന്യമായി ലഭിക്കുന്നു. വലിയ കുടുംബങ്ങൾക്കും ദിവസേന കൂടുതലായി പാത്രങ്ങൾ ഉപയോഗിക്കുന്നവർക്കും അനുയോജ്യമായ ഒരു ഡിഷ്‌വാഷറാണ് ഇത്. ബോഷ് (Bosch Serie 6 Built-in Dishwasher) 60 സെ.മീ. വീതിയും 14 പ്ലെയ്സ് സെറ്റിങ് ശേഷിയുമുള്ളതിനാൽ ഒരേ സമയം കൂടുതൽ പാത്രങ്ങൾ കഴുകാൻ സാധിക്കുന്ന ഡിഷ് വാഷറാണിത്. അടുക്കളയിലെ കാബിനറ്റിനുള്ളിൽ പൂർണ്ണമായി ഘടിപ്പിക്കാവുന്ന ബിൽട് ഇൻ മോഡലാണ് ഇതിന്റെ മറ്റൊരു സവിശേഷത. വലിയ കുടുംബങ്ങൾക്കും ദിവസേന കൂടുതൽ പാത്രങ്ങൾ ഉപയോഗിക്കുന്നവർക്കും അനുയോജ്യമായ രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 91490 രൂപയുണ്ടായിരുന്ന ഈ ഡിഷ് വാഷറിന്റെ ഇപ്പോഴത്തെ വില 71990 രൂപയാണ്. മിഡിയ (Midea 13 Place Setting Dishwasher) ഒരേസമയം 13 പ്ലെയ്സ് സെറ്റിങ് പാത്രങ്ങൾ കഴുകാൻ കഴിയുന്ന ഈ ഡിഷ്‌വാഷർ ഇന്ത്യൻ അടുക്കളകൾക്ക് അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിൽ 7 വാഷ് പ്രോഗ്രാമുകൾ ലഭ്യമാണ്. 70C ഇൻറ്റെൻസീവ് വാഷ് കഠിനമായ അഴുക്കും എണ്ണപ്പാടുകളും നീക്കം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ ഗ്ലാസ് പാത്രങ്ങൾ സുരക്ഷിതമായി കഴുകുന്നതിനായി ഗ്ലാസ് കെയർ മോഡ്, കുറഞ്ഞ സമയത്തിൽ പാത്രങ്ങൾ കഴുകുന്നതിനായി റാപ്പിഡ് വാഷ്, കൂടാതെ എക്കോ വാഷ് എന്നീ സജ്ജീകരണങ്ങളും ഇതിലുണ്ട്. 36990 വിലയുണ്ടായിരുന്ന ഈ ഡിഷ് വാഷറിന്റെ ഇപ്പോഴത്തെ വില 25190 രൂപയാണ്. ഫേബർ (Faber 12 Place Settings Dishwasher) ഇന്ത്യൻ അടുക്കളകൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ഡിഷ്‌വാഷറിന് 12 പ്ലെയ്സ് സെറ്റിങ് ശേഷിയുണ്ട്. പാത്രങ്ങളിലെ കഠിനമായ അഴുക്കും ഭക്ഷണാവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി 70C ജേം കിൽ ടെക്നോളജി (Germ Kill Technology) ഉപയോഗിക്കുന്നു. ഇൻറെസീവ് കടായി വാഷ് ഉപയോഗിച്ച് കടായിയും മറ്റ് അഴുക്കായ പാത്രങ്ങളും വൃത്തിയാക്കാം. കൂടാതെ 50 മിനിറ്റ് വേഗത്തിലുള്ള വാഷ്, 80% വരെ വെള്ളം ലാഭിക്കൽ തുടങ്ങിയ സവിശേഷതകളും ഇതിന്റെ പ്രത്യേകതയാണ്. കറുപ്പ് നിറത്തിലുള്ള ഈ ഡിഷ്‌വാഷറിന്റെ മുൻപത്തെ വില 39990 യായിരുന്നു. എന്നാ ഇപ്പോൾ ഓഫർ വില 30920 രൂപയാണ്. െഎഎഫ്ബി (IFB 15 Place Setting Dishwasher) ഒരേസമയം 15 പ്ലെയ്സ് സെറ്റിങ് വരെ പാത്രങ്ങൾ കഴുകാൻ കഴിയുന്നതിനാൽ വലിയ കുടുംബങ്ങൾക്കും കൂടുതൽ പാത്രങ്ങൾ ഉപയോഗിക്കുന്നവർക്കും അനുയോജ്യമാണ്. പാത്രങ്ങളിലെ കഠിനമായ അഴുക്കും എണ്ണപ്പാടുകളും നീക്കം ചെയ്യുകയും ശുചിത്വവും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യൻ പാചകത്തിൽ സാധാരണ ഉപയോഗിക്കുന്ന കടായി, പാത്രങ്ങൾ തുടങ്ങിയവ വൃത്തിയാക്കാൻ ഇതിന് എളുപ്പം സാധിക്കുന്നു. 56190 രൂപ വിലയുണ്ടായിരുന്ന ഈ ഡിഷ് വാഷറിന്റെ ഇപ്പോഴത്തെ വില 47990 രൂപയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *