Breaking
18 Apr 2026, Sat

വീണ്ടും ഇറാന്റെ ആക്രമണം; കൊല്ലപ്പെട്ട പ്രവാസികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടു യുഎഇ

അബുദാബി∙ യുഎഇക്ക് നേരെ ഇന്നും ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷ്യമിട്ടെത്തിയ ഭീഷണികളെ പ്രതിരോധ സേന വിജയകരമായി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ഒളിത്താവളത്തിലേക്ക് പോകാൻ അലി ലാരിജാനിയുടെ നീക്കം; ഉടൻ വധിക്കാൻ ഉത്തരവിട്ട് നെതന്യാഹു, അതിവേഗം ദൗത്യം പൂർത്തിയാക്കി സൈന്യം

ഫുജൈറയിലും ഖത്തറിലും തീപിടിത്തം; കുവൈത്തിൽ മിസൈൽ ഭാഗങ്ങൾ വീണത് ആരോഗ്യ കേന്ദ്രത്തിലെ അത്യാഹിത വിഭാഗത്തിനു മുകളിൽ

∙ കൊല്ലപ്പെട്ട പ്രവാസികളുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടു

യുഎഇക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറ് പ്രവാസികളുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. പലസ്തീൻ സ്വദേശി അലാഅ നാദർ അവ്നി, പാകിസ്താൻ സ്വദേശികളായ മുരീബ് സമാൻ നിസാർ, മുസഫർ അലി ഗുലാം, ഇസ്മായീൽ സലിം ഖാൻ എന്നിവർക്ക് പുറമെ ബംഗ്ലാദേശ് സ്വദേശി അഹമ്മദ് അലി, നേപ്പാൾ സ്വദേശി ദിബാസ് ശ്രേഷ്ഠ എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം അറിയിച്ചു. ഈ പ്രയാസകരമായ ഘട്ടത്തിൽ പ്രവാസികളുടെ കുടുംബങ്ങളോടൊപ്പം ഉണ്ടെന്നും അവരുടെ ദുഃഖത്തിൽ രാജ്യം പങ്കുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംഘർഷം പത്തൊൻപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ യുഎഇയിൽ മാത്രം മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നതായാണ് ഔദ്യോഗിക കണക്കുകൾ. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ അതാത് എംബസികളുമായി ചേർന്ന് പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *