Breaking
20 Sep 2026, Sun

എൻഐടി തത്വ 25 സമാപിച്ചു

കട്ടാങ്ങൽ ∙ സാങ്കേതിക വിദ്യയുടെ പുതിയ അറിവുകൾ നൽകി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സാങ്കേതിക മേള എൻഐടി തത്വ 25ന് സമാപനം. ത്രീഡി ആശയങ്ങളെ രൂപപ്പെടുത്തുന്ന മത്സരം, കാഡ്ഫിനിറ്റി 3ഡി മോഡലിങ് മത്സരം, ബോംബ് നിഷ്ക്രിയമാക്കുന്ന ഡിസ്ആർമമൈൻ മത്സരം തുടങ്ങി ഇൻഫോമൽ ഇവന്റ്സിൽ ഒട്ടേറെ പേർ പങ്കെടുത്തു. ആശയങ്ങൾ അവതരിപ്പിക്കുന്ന പ്രോട്ടോപിച്ച്, ഐഡിയത്തോൺ മത്സരങ്ങൾ, ലോജിക്, യുക്തി, യാഥാർഥ്യം എന്നിവയെ അതിജീവിക്കുന്ന പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതും ആകർഷിക്കുകയും ചെയ്യുന്ന അനന്തരാമൻ അവതരിപ്പിച്ച നിസ്സാരം ടെക് കോൺക്ലേവ് വേറിട്ട അനുഭവമായി. ഗ്ലോ ഫുട്ബോൾ, ഗെയിം സോൺ, ബിഎംഎക്സ് സ്റ്റണ്ട് ഷോ, ബൈക്ക് സ്റ്റണ്ട് എന്നിവ ക്യാംപസിനെ ആവേശം കൊള്ളിച്ചു. സംഗീത വിരുന്നും ഡിജെ ഷോയും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *