Breaking
11 Sep 2026, Fri

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ന്യൂദല്‍ഹി: ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ലോംഗ് റേഞ്ച് ഗ്ലൈഡ് ബോംബ് ലക്ഷ്യസ്ഥാനത്ത് ഇട്ടുകൊണ്ട് നടത്തിയ സ്ഫോടനം വന്‍വിജയം. ജെഎസ്ആർ ഡൈനാമിക്സ് വികസിപ്പിച്ചെടുത്ത ഈ ആയുധം, യുദ്ധവിമാനങ്ങളില്‍ നിന്നും കൃത്യതയോടെ വിക്ഷേപിച്ച് ഭൂമിയിലും ആകാശത്തു തന്നെയും സ്ഫോടനം നടത്താനുള്ള വിവിധ ശ്രേണികളില്‍പെട്ട ഗ്ലൈഡ് ബോംബ് സംവിധാനങ്ങള്‍ നിർമ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമാണ്.

ഇന്ത്യൻ പ്രതിരോധ കമ്പനിയായ ജെഎസ്ആർ ഡൈനാമിക്സാണ് ഈ ഗ്ലൈഡ് ബോംബ് വികസിപ്പിച്ചെടുത്തത്. പരീക്ഷണം അതിന്റെ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ നേടിയതായി പ്രതിരോധവകുപ്പും അറിയിച്ചു. വായുവില്‍ നിന്നും കരയിലേക്ക് അയച്ച് ശത്രുലക്ഷ്യങ്ങളില്‍ കൃത്യതയോടെ സ്ഫോടനം നടത്താന്‍ സാധിക്കുന്ന തദ്ദേശീയ ആയുധങ്ങള്‍ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഉത്തേജനം നൽകിയിരിക്കുകയാണ് . ഖഗന്തക്-243 ഗ്ലൈഡ് ബോംബിന്റെ വിജയകരമായ പരീക്ഷണം. ശത്രുക്കളുടെ കമാന്‍റ് സെന്‍ററുകളും റഡാര്‍ സൈറ്റുകളും തകര്‍ക്കാനാണ് ഖഗന്തക് 243 പോലുള്ള ഗ്ലൈഡ് ബോംബുകള്‍ ഉപയോഗിക്കുക.

എന്താണ് ഗ്ലൈഡ് ബോംബുകള്‍?

ഗ്ലൈഡ് ബോംബുകള്‍ എന്നത് വിമാനങ്ങളിൽ നിന്നോ ഹെലികോപ്റ്ററുകളിൽ നിന്നോ വർഷിക്കുന്ന, ചിറകുകളും (Wings) നിയന്ത്രണ സംവിധാനങ്ങളുമുള്ള ഒരു കൃത്യതയാർന്ന ആയുധമാണ്.സാധാരണ ബോംബുകൾ ഗുരുത്വാകർഷണത്താൽ നേരെ താഴേക്ക് പതിക്കുമ്പോൾ, ഗ്ലൈഡ് ബോംബുകൾക്ക് ചിറകുകളുടെ സഹായത്തോടെ ദൂരത്തേക്ക് പറന്ന് (ഗ്ലൈഡ് ചെയ്ത്) ലക്ഷ്യത്തിലെത്താൻ സാധിക്കുന്നു.

മിസൈലും ഗ്ലൈഡ് ബോംബും തമ്മിലുള്ള വ്യത്യാസം എന്താണ് ?മിസൈലുകൾ പോലെ ഇവയിൽ പ്രൊപ്പൽഷൻ എഞ്ചിനുകൾ സാധാരണയായി ഉണ്ടാകാറില്ല. എങ്കിലും ഉയർന്ന വേഗതയിലും ഉയരത്തിലും വിട്ടാൽ ഇവയ്‌ക്ക് കിലോമീറ്ററുകളോളം സഞ്ചരിക്കാനാകും.

ഗ്ലൈഡ് ബോംബുകളുടെ മെച്ചം എന്താണ്?

ശത്രുക്കളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ (Air defence systems) പരിധിയിൽ പെടാതെ, സുരക്ഷിതമായ ദൂരത്തുനിന്നുതന്നെ വിമാനങ്ങൾക്ക് ലക്ഷ്യങ്ങളെ ആക്രമിക്കാൻ ഇത് സഹായിക്കുന്നു

എങ്ങിനെ ഗ്ലൈഡ് ബോംബ് കൃത്യമായ ലക്ഷ്യത്തില്‍ എത്തിച്ചേരുന്നു?

ജി.പി.എസ് (GPS), സാറ്റലൈറ്റ് നാവിഗേഷൻ, അല്ലെങ്കിൽ ഇന്നേർഷ്യൽ നാവിഗേഷൻ സിസ്റ്റം (INS) എന്നിവ ഉപയോഗിച്ചാണ് ഇവ കൃത്യതയോടെ ലക്ഷ്യത്തിൽ പതിക്കുന്നത്.

ഗ്ലൈഡ് ബോംബുകളുടെ ചരിത്രം

രണ്ടാം ലോകമഹായുദ്ധകാലത്താണ് ജർമ്മനി പോലെയുള്ള രാജ്യങ്ങൾ ഇത്തരം ബോംബുകൾ (ഉദാഹരണത്തിന് – Fritz X) ആദ്യമായി ഉപയോഗിക്കുന്നത്. ഉക്രൈൻ യുദ്ധത്തിൽ റഷ്യ ഇത്തരം ഗ്ലൈഡ് ബോംബുകൾ (UMPK/UMPB) വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

ഗൗരവ്, ഖഗന്തക്…ഇന്ത്യയുടെ രണ്ട് ഗ്ലൈഡ് ബോംബുകള്‍ഇന്ത്യയും തദ്ദേശീയമായി ഇത്തരം ദീർഘദൂര ഗ്ലൈഡ് ബോംബുകൾ വികസിപ്പിച്ചെടുക്കുന്നുണ്ട്. ഡി.ആർ.ഡി.ഒയുടെ (DRDO) ‘ഗൗരവ്’ (Gaurav) എന്ന ഗ്ലൈഡ് ബോംബ് പ്രസിദ്ധമാണ്. അതുപോലെ ജെ.എസ്.ആർ ഡൈനാമിക്സിന്റെ ‘ഖഗന്തക്’ (Khagantak) മറ്റൊരു ഗ്ലൈഡ് ബോംബാണ്.

ഖഗന്തക് 243 വികസിപ്പിക്കുന്നത് എന്തിന്?

ദീർഘദൂര വ്യോമ-വിക്ഷേപണ ആയുധങ്ങൾ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമാണ് ഖഗന്തക്-243. യുദ്ധവിമാനത്തിൽ നിന്ന് വിക്ഷേപിച്ച് കഴിഞ്ഞാല്‍ ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്നതിനാണ് ഗ്ലൈഡ് ബോംബുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് പരമ്പരാഗത ഗുരുത്വാകർഷണ ബോംബുകളില്‍ നിന്നും വ്യത്യസ്തമാണ്. കൂടുതൽ ദൂരത്തിൽ നിന്ന് ലക്ഷ്യങ്ങളെ കൃത്യമായി തകര്‍ക്കാന്‍ ലോഞ്ചിംഗ് പ്ലാറ്റ്‌ഫോമിനെ അനുവദിക്കുന്നു. ഇന്ത്യയുടെ വ്യോമശക്തിയുടെ കൃത്യതയും പ്രവർത്തനവഴക്കവും കൂട്ടുന്നതിനാണ് ഇത്തരം ഗ്ലൈഡ് ബോംബ് സംവിധാനങ്ങളുടെ വികസനം ലക്ഷ്യമിടുന്നത്. അതിനാല്‍ ദീർഘദൂര സ്ട്രൈക്ക് സംവിധാനങ്ങളുടെ തദ്ദേശീയ ആയുധശേഖരം വികസിപ്പിക്കുന്നത് ഇന്ത്യ തുടരുന്നതിനാൽ ഖഗന്തക്-243ന്റെ വിജയകരമായ ഡ്രോപ്പ് ടെസ്റ്റ് പ്രധാനമാണ്.

ഖഗന്തക്-243 ഡ്രോപ്പ് ടെസ്റ്റിന്റെ വിജയത്തിനര്‍ത്ഥം ഈ ഗ്ലൈഡ് ബോംബ് പ്രവർത്തന സേവനത്തിൽ പ്രവേശിച്ചുവെന്നല്ല. ഇത്തരം പരീക്ഷണങ്ങൾ ഒരു ആയുധ സംവിധാനത്തിന്റെ പ്രകടനവും കഴിവുകളും വിലയിരുത്തുന്ന വിശാലമായ വികസനത്തിന്റെയും വിലയിരുത്തൽ പ്രക്രിയയുടെയും ഭാഗമാണ്.

ദീർഘദൂര പ്രിസിഷൻ ആയുധങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കൂടുതൽ കരുത്ത് പകരും. ഇന്ത്യന്‍ വ്യോമസേനയെ സംബന്ധിച്ചിടത്തോളം, തദ്ദേശീയമായി നിർമ്മിച്ച എയർ-ലോഞ്ച്ഡ് സിസ്റ്റങ്ങളുടെ ലഭ്യത കൃത്യതയ്‌ക്കും ഇത്തരം ആയുധങ്ങളുടെ വിപുലമായ ശ്രേണി വികസിപ്പിക്കുന്നതിനും സഹായിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *