Breaking
22 Jun 2026, Mon

ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു…

‘ദാ വന്നു, ദേ പോയി’
മൂന്നാം മോദി സർക്കാർ കൊണ്ടുവന്ന ഒരു പദ്ധതി ഇത്രവേഗത്തിൽ പിൻവലിക്കേണ്ടി വന്നത് ഇതാദ്യമായിട്ടായിരിക്കും. ഇന്ത്യയിലെ ഉപയോഗത്തിനു വേണ്ടി നിർമിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ മൊബൈൽ ഫോണിലും ടെലികോം മന്ത്രാലയം നിർദേശിക്കുന്ന തരത്തിൽ സഞ്ചാർ സാഥി ആപ്ലിക്കേഷൻ മുന്‍കൂട്ടി ഇൻസ്റ്റാൾ ചെയ്യണം എന്നതുൾപ്പെടെയുള്ള നിർദേശങ്ങളടങ്ങിയ ഉത്തരവാണ് ഒറ്റയടിക്ക് കേന്ദ്ര സർക്കാർ പിൻവലിച്ചത്. പൊതുജനങ്ങളുടെ കിടപ്പുമുറിയിലേക്കു വരെയുള്ള ഒളിഞ്ഞുനോട്ടമാണ് ഈ ആപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന തരത്തിലുള്ള വിമർശനങ്ങൾ പ്രതിപക്ഷം ഉയർത്തിയിരുന്നു. ഇസ്രയേലിന്റെ കുപ്രസിദ്ധ ചാര ആപ്പായ പെഗസസിനോട് സഞ്ചാർ സാഥിയെ ഉപമിച്ചവരും ഏറെ. എന്നാൽ ‘ഞങ്ങളൊന്നുമറിഞ്ഞില്ലേ’ എന്ന മട്ടിൽ എന്തുകൊണ്ടാണ് കേന്ദ്രത്തിന് ഈ ആപ് സംബന്ധിച്ച ഉത്തരവ് പിൻവലിക്കേണ്ടി വന്നത്?

By admin

Leave a Reply

Your email address will not be published. Required fields are marked *