Breaking
20 Apr 2026, Mon

റമസാൻ: ഇഫ്താർ കാനൻ മുഴങ്ങുന്ന പ്രധാന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

ദുബായ് ∙ വ്രതമാസമായ റമസാനിൽ നോമ്പുതുറ സമയം അറിയിക്കുന്ന പീരങ്കി (ഇഫ്താർ കാനൻ) മുഴങ്ങുന്ന പ്രധാന കേന്ദ്രങ്ങൾ ദുബായ് പൊലീസ് പ്രഖ്യാപിച്ചു. ദുബായിലെ കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും പ്രിയപ്പെട്ട ഈ പൈതൃക ആചാരം ഇത്തവണ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായി 11 കേന്ദ്രങ്ങളിലായി സന്ദർശനം നടത്തുന്ന ‘മൊബൈൽ പീരങ്കി’യാണ് ഇത്തവണത്തെ പ്രധാന ആകർഷണം. വർഷങ്ങൾക്കിപ്പുറം ജെബിആറിലും ഇത്തവണ പീരങ്കി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

യുഎസിൽ പൊലീസ് വാഹനമിടിച്ച് ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ട സംഭവം: കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം

25 വർഷം, ചെലവാക്കിയത് 28 ലക്ഷം, നേടിയത് 8 കോടിയിലധികം രൂപ; യുഎഇയിലെ ‘ലാലേട്ടന്റെ’ വിജയക്കുതിപ്പിന് മില്യൻ ഡോളർ തിളക്കം

∙ പീരങ്കി വെടി മുളങ്ങുന്ന പ്രധാന കേന്ദ്രങ്ങൾ

1. എക്സ്പോ സിറ്റി ദുബായ് (പ്രധാന കേന്ദ്രം)

2. ബുർജ് ഖലീഫ

3. ഫെസ്റ്റിവൽ സിറ്റി

4. ജെബിആർ(പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു).

5. വിഡ ക്രീക്ക് ഹാർബർ ഹോട്ടൽ

6. എമിറേറ്റ്സ് എയർലൈൻ, ദുബായ് എയർപോർട്ട്സ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ മറ്റ് പ്രധാന കേന്ദ്രങ്ങളിലും വെടിമുഴങ്ങും.

∙ സഞ്ചരിക്കുന്ന പീരങ്കി (മൊബൈൽ കാനൻ)

വിവിധ ജനവാസ മേഖലകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമായി 11 ഇടങ്ങളിലാണ് മൊബൈൽ പീരങ്കി എത്തുക.

1. ഗ്ലോബൽ വില്ലേജ്

2. അറ്റ്‌ലാന്റിസ് ഹോട്ടൽ

3. ബാബ് അൽ ഷംസ് ഹോട്ടൽ

4. മെയ്ദാൻ ഹോട്ടൽ

5. വിവിധ സ്‌കൂളുകൾ, പ്രാദേശിക താമസകേന്ദ്രങ്ങൾ

ADVERTISEMENT

പീരങ്കി വെടിമുഴക്കുന്നത് വെറുമൊരു ആചാരമല്ലെന്നും അത് നഗരത്തിന്റെ ഐക്യത്തിന്റെയും അതിഥി സൽക്കാരത്തിന്റെയും പ്രതീകമാണെന്നും ദുബായ് പൊലീസ് വ്യക്തമാക്കി. റമസാൻ മാസത്തിൽ സുരക്ഷയും ആത്മീയതയും ഒരുപോലെ ഉറപ്പാക്കാൻ നഗരം സജ്ജമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *