Breaking
11 Sep 2026, Fri

ആപ്പിളിന്റെ ‘സർപ്രൈസ്’ അറിയാം; ഐഫോൺ 18 പ്രോ ഷൈൻ ചെയ്യുമോ?

ആപ്പിളിന്റെ ഈ വർഷത്തെ പ്രധാന അവതരണ ചടങ്ങായ ‘സർപ്രൈസ് ആൻഡ് ഷൈൻ’ ഇന്ന് ഇന്ത്യൻ സമയം രാത്രി 10.30ന് ആപ്പിൾ പാർക്കിൽ അരങ്ങേറും. പുതിയ സിഇഒ ജോൺ ടെർനസിന്റെ കീഴിൽ നടക്കുന്ന ആദ്യത്തെ വലിയ ലോഞ്ച് ഇവന്റ് എന്ന പ്രത്യേകതയും ഇതിനുണ്ട്. പുതിയ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയോടൊപ്പം ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണായ ‘ഐഫോൺ അൾട്രാ’യും ചടങ്ങിൽ അവതരിപ്പിക്കുമെന്നാണ് ടെക് ലോകത്തിന്റെ പ്രതീക്ഷ. അത്യാധുനിക 2എൻഎം പ്രൊസസറിൽ നിർമ്മിച്ച പുതിയ A20 പ്രോ ചിപ്, കൂടുതൽ മികച്ച ബാറ്ററി ലൈഫ്, പുതിയ ഡൈനാമിക് ഐലൻഡ് എന്നിവയ്‌ക്കൊപ്പം ക്യാമറയിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. കൂടാതെ പുതിയ ആകർഷകമായ നിറങ്ങളും അവതരിപ്പിച്ചേക്കാം. ഫോണുകൾക്ക് പുറമെ ആപ്പിൾ വാച്ച് സീരീസ് 12, വാച്ച് അൾട്രാ 4, എയർപോഡ്സ് 5 എന്നിവയും ഈ ചടങ്ങിൽ അരങ്ങേറ്റം കുറിച്ചേക്കും. മനോരമ ഓൺലൈനിലും തത്സമയ അപ്ഡേറ്റുകൾ കാണാം: www.manoramaonline.com/technology.

By admin

Leave a Reply

Your email address will not be published. Required fields are marked *