Breaking
26 Jun 2026, Fri

അമേരിക്കയുടെ അത്യാധുനിക ‘ഹിമാർസ് മിസൈൽ ട്രക്കുകൾ’ ചൈനയിൽ!, ഡ്യൂപ്ലിക്കേറ്റ് ഇറക്കാന്‍ കാരണമെന്ത്?

ചൈനയിലെ ജിയാങ്സു പ്രവിശ്യയിൽ 3 വ്യത്യസ്തമായ ട്രക്കുകൾ ഓടുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിദഗ്ധർ ഇതിന്റെ കാരണമന്വേഷിക്കുകയാണ്. യുഎസിന്റെ അതീവശേഷിയുള്ള ഹിമാർസ് മിസൈലുകൾ വഹിക്കുന്ന ട്രക്കുകളുമായി രൂപസാദൃശ്യമുള്ളവയാണ് ഈ ട്രക്കുകൾ. തയ്‌വാന് യുഎസ് ഹിമാർസ് മിസൈൽ നൽകാൻ പദ്ധതിയിടുന്നുണ്ട്. ഇതിനെതിരെയുള്ള പരിശീലനത്തിൽ ലക്ഷ്യങ്ങളായി വയ്ക്കാനാണ് ട്രക്കുകളെന്നു കരുതപ്പെടുന്നു.

ഐഫോണ്‍ 17 പ്രോയ്ക്ക് പുതിയൊരു ക്യാമറാ നിയന്ത്രണ സംവിധാനം?, എല്ലാം ഇനി ചൂണ്ടുവിരലിൽ!

എം 142 ഹൈ മൊബിലിറ്റി ആർട്ടിലറി മൊബിലിറ്റി റോക്കറ്റ് സിസ്റ്റം എന്നതാണു ഹിമാർസ് മിസൈലുകളുടെ പൂർണരൂപം.ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കു നീക്കാവുന്ന മൊബൈൽ ലോഞ്ചറുകളിൽ വിക്ഷേപിക്കാവുന്ന മിസൈലുകളാണു ഹിമാർസ്.

ഒറ്റ ലോഞ്ചറിൽ തന്നെ അനേകം മിസൈലുകൾ വഹിക്കാം. 6 ജിപിഎസ് നിയന്ത്രിത ക്ലസ്റ്റർ റോക്കറ്റുകളെയോ, ഒരൊറ്റ പോഡ് ആർമി ടാക്റ്റിക്കൽ മിസൈൽ സംവിധാനത്തെയോ ഇതിനു വഹിക്കാം.

ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങൾ; ആദ്യ പത്തു സ്ഥാനങ്ങളില്‍ ഒരേയൊരു ഏഷ്യൻ രാജ്യം മാത്രം

Travel News

ലോഞ്ചറിൽ നിന്നു വിക്ഷേപിക്കുന്ന മിസൈലുകൾക്ക് 75 കിലോമീറ്റർ വരെ റേഞ്ചുണ്ട്. മിനിറ്റുകൾക്കുള്ളിൽ ഓട്ടമാറ്റിക്കായി ലോഡ് ചെയ്യാവുന്ന സംവിധാനമാണ് ഈ മിസൈലുകൾക്ക് വലിയ പ്രഹരശേഷി നൽകുന്നത്. താരതമ്യേന നോക്കുമ്പോൾ റഷ്യൻ ലോഞ്ചറുകൾ മാനുവലായി ലോഡ് ചെയ്യണം. ഹിമാർസ് മിസൈലുകൾ യുഎസ് യുക്രെയ്നും റഷ്യയുടെ സമീപപ്രദേശത്തുള്ളവയും എന്നാൽ റഷ്യയോട് അത്ര പ്രതിപത്തിയില്ലാത്തതുമായ കുറച്ചു രാജ്യങ്ങൾക്കും നൽകിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *