Breaking
21 Jun 2025, Sat

ഭൂമിയിലേതിനേക്കാള്‍ കോടിക്കണക്കിന് ഇരട്ടി ജലം; പ്രപഞ്ചത്തിലെ ഏറ്റവും വലിയ ജലസംഭരണി

പ്രപഞ്ചത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ ജലസംഭരണിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട്  ബഹിരാകാശ ശാസ്ത്രജ്ഞര്‍.  ഭൂമിയില്‍ നിന്ന് 1200 കോടി  പ്രകാശവര്‍ഷം അകലെയുള്ള APM 08279+5255 എന്ന ഗാലക്സിയിലാണ് ഒഴുകിക്കൊണ്ടിരിക്കുന്ന ഈ ജലസ്രോതസ്. ഭൂമിയിലെ മുഴുവന്‍ ജലത്തെക്കാള്‍ ഒരു ദശലക്ഷം കോടി ഇരട്ടി ജലം ഇവിടെയുണ്ടെന്നാണ് വിലയിരുത്തല്‍.  ഇതിന് സമീപത്തായി  പ്രപഞ്ചത്തിലെ വലിയ തമോഗര്‍ത്തവും കണ്ടെത്തിയിട്ടുണ്ട്.

ഒരു ലക്ഷം കോടി സൂര്യനുകളില്‍  നിന്ന് വരുന്നതിന് സമാനമായ ഊര്‍ജ്ജമാണ് ഈ ഗാലക്സി പുറപ്പെടുവിക്കുന്നത്. ഇതിനെക്കുറിച്ചുള്ള പഠനത്തിനിടെയാണ് ജല സാന്നിധ്യം കണ്ടെത്തുന്നത്. ഭൂമിയില്‍ നിന്ന്  എഴായിരം പ്രകാശ വര്‍ഷം കൊണ്ട്  എത്തിപ്പെടാവുന്നത്ര വ്യാപ്തിയില്‍ പരന്നു കിടിക്കുകയാണ് ഈ ജലസംഭരണി. ജലത്തിന്‍റെ കൃത്യം അളവ് കണ്ടെത്താന്‍   കൂടുതല്‍ സാങ്കേതിക പരീക്ഷണങ്ങള്‍ വേണ്ടിവരും.

ഹവായിലെ കാല്‍ടെക് സബ് മീറ്റര്‍ ഒബ്സര്‍വേറ്ററിയിലെ ശാസ്ത്രജ്ഞരാണ് ജല സാനിധ്യം കണ്ടെത്തിയത്. കാലിഫോര്‍ണിയയിലെ കാര്‍മാ(CARMA) ഒബ്സര്‍വവേറ്ററിയില്‍ നടത്തിയ ഇന്‍റര്‍ഫെറോ മീറ്റര്‍ പരീക്ഷണത്തിലാണ് ഇത് പ്രപഞ്ചത്തിലെ ഏറ്റവും വലിയ ജല സംഭരണിയാണ്  മനസിലാക്കിയത്.

പുതിയ കണ്ടെത്തല്‍  ശാസ്ത്രലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. നമ്മുടെ ഗാലക്സിയായ മില്‍ക്കി വേയില്‍ ആകെയുള്ളത് ഇതിന്‍റെ നാലിലൊന്ന് വെള്ളം മാത്രമാണ് എന്നതാണ് കാരണം. അതാ‌കട്ടെ ഭൂരിഭാഗവും ഐസ് രൂപത്തിലുമാണ്.

മേഖലയിലെ വാതകങ്ങളുടെ അളവ് കണക്കിലെടുക്കുമ്പോള്‍ സമീപത്തെ തമോഗര്‍ത്തം ഇനിയും ആറു മടങ്ങ് വികസിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. പുതിയ നക്ഷത്രങ്ങളും രൂപപ്പെട്ടേക്കും. ഇതിലൂടെ എങ്ങെനെയാണ് പ്രപ‍ഞ്ചം രുപപ്പെട്ടതെത്തതടക്കമുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content retrieved from: https://www.manoramanews.com/technology/info-hub/space/2024/11/05/space-reservoir-containing-water-100-trillion-times-of-earth.html.

By admin

Leave a Reply

Your email address will not be published. Required fields are marked *