Breaking
23 Mar 2026, Mon

തമിഴ് ഭാഷയോടും സംസ്‌കാരത്തോടും ഇണങ്ങുന്ന നിര്‍മ്മിത ബുദ്ധി; എ.ഐ. ഹബ് ആകാന്‍ തമിഴ്‌നാട്

നിര്‍മിത ബുദ്ധി (എ.ഐ.) സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി തമിഴ്നാട് എ.ഐ. മിഷന്‍ നടപ്പാക്കുന്നു. അഞ്ചുവര്‍ഷംകൊണ്ട് സംസ്ഥാനത്തെ എ.ഐ. ഹബ് ആക്കി മാറ്റുകയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള എ.ഐ. മിഷന്റെ ലക്ഷ്യം.

നിര്‍മിത ബുദ്ധിയിലും മെഷീന്‍ ലേണിങ്ങിലുമുള്ള ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക, ഈ സാങ്കേതിക വിദ്യകള്‍ ഭരണ തലത്തില്‍ ഉപയോഗപ്പെടുത്തുക, ഈ രംഗത്തെ കണ്ടെത്തലുകളെ വ്യവസായ മേഖലയുമായി സംയോജിപ്പിക്കുക എന്നിവയാണ് എ.ഐ. മിഷന്റെ പദ്ധതികള്‍. വിദ്യാഭ്യാസ, തൊഴില്‍, വ്യവസായ, ഗവേഷണ, ആരോഗ്യ മേഖലകളില്‍ എ.ഐ.യുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ മിഷന്‍ പദ്ധതികള്‍ തയ്യാറാക്കും. ഇതിനായി രണ്ടു വര്‍ഷത്തേക്ക് 13.93 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദഗ്ധരുടെയും വ്യവസായ പ്രതിനിധികളുടെയും പങ്കാളിത്തത്തോടെയാണ് എ.ഐ. മിഷന്‍ നടപ്പാക്കുക.

തമിഴ് ഭാഷയോടും തമിഴ്നാടിന്റെ സംസ്‌കാരത്തോടും ഇണങ്ങുന്ന രീതിയില്‍ നിര്‍മിത ബുദ്ധി വികസിപ്പിക്കുകയെന്നതും മിഷന്റെ ലക്ഷ്യങ്ങളില്‍പ്പെടുന്നു. ഈ രംഗത്തെ വികാസം സന്തുലിതമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

Content retrieved from: https://www.mathrubhumi.com/technology/news/tamil-nadu-artificial-intelligence-mission-1.10057365.

By admin

Leave a Reply

Your email address will not be published. Required fields are marked *