തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാകും ഫലം പ്രസിദ്ധീകരിക്കുക. മാർച്ച് മാസം ആയിരുന്നു പരീക്ഷ നടന്നത്. മുൻവർഷം ജൂൺ രണ്ടിനായിരുന്നു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരുന്നത്. ഈ വർഷം ജൂൺ മാസം പത്താം തീയതി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും പശ്ചിമേഷ്യയിൽ പരീക്ഷ മാറ്റിവച്ചതിനെ തുടർന്ന് ഫലപ്രഖ്യാപനവും നീളുകയായിരുന്നു. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലായി എഴുത്തുപരീക്ഷ 80 മാർക്കിലും ഇന്റേണൽ അസസ്മെന്റ് / പ്രാക്ടിക്കൽ 20 മാർക്കിലുമാണ് നടത്തിയത്. പരീക്ഷയിൽ വിജയിക്കാൻ ഓരോ വിഷയങ്ങൾക്കും കുറഞ്ഞത് 35 ശതമാനം മാർക്ക് വേണം. ഓരോ വിഷയങ്ങളിലും വിജയിക്കാൻ ആവശ്യമായ മാർക്ക് നേടാൻ കഴിയാത്തവർക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഔദ്യോഗിക വെബ്സൈറ്റായ results.hse.kerala.gov.in ൽ പരീക്ഷ ഫലം ലഭ്യമാകും. സൈറ്റിൽ Kerala Plus One Result 2026 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. റജിസ്ട്രേഷൻ നമ്പരും ജനനത്തീയതിയും നൽകുക. ആവശ്യമായ മറ്റ് വിവരങ്ങളും നൽകുക. സ്ക്രീനിൽ ലഭ്യമാകുന്ന പരീക്ഷാ ഫലം തുടർ ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം. ഈ വെബ്സൈറ്റുകളിലൂടെയും ഫലം അറിയാം dhsekerala.gov.in results.hse.kerala.gov.in keralaresults.nic.in results.kite.kerala.gov.in results.kerala.gov.in DigiLocker PRD Live Saphalam KITE mobile app
Tech News

