ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ടെക്നോളജി (CLT) യിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആധുനിക ലൈബ്രറി മാനേജ്മെന്റിനും ഡിജിറ്റൽ ലൈബ്രറി സേവനങ്ങൾക്കും ആവശ്യമായ നൈപുണ്യം നൽകുന്ന ഈ കോഴ്സിൽ KOHA, DSpace, AI ഗവേഷണ ഉപകരണങ്ങൾ, RFID സംവിധാനങ്ങൾ തുടങ്ങിയവയിൽ പരിശീലനം ലഭിക്കും. ജൂലൈ 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. മൂന്ന് മാസമാണ് കോഴ്സിന്റെ ദൈർഘ്യം. 30 സീറ്റുകളാണ് ഉള്ളത്. ജിഎസ്ടി ഉൾപ്പെടെ 35,000 രൂപയാണ് കോഴ്സ് ഫീ. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (LIS) ബിരുദധാരികൾക്ക് മുൻഗണന. ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന ലഭിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതോടൊപ്പം ക്രെഡിറ്റുകൾ APAAR ID മുഖേന NAD-ൽ രേഖപ്പെടുത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും: https://duk.ac.in/skills/library-technology
Tech News

