Breaking
21 Apr 2026, Tue

ഷാർജ വ്യവസായ മേഖലയിൽ തീപിടിത്തം: നിയന്ത്രണവിധേയമാക്കി

ഷാർജ ∙ ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 6ലെ വാണിജ്യ കേന്ദ്രത്തിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് യൂണിറ്റുകൾ അതിവേഗം നിയന്ത്രണവിധേയമാക്കി. ചൊവ്വാഴ്ച ഉണ്ടായ അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.

ഒളിത്താവളത്തിലേക്ക് പോകാൻ അലി ലാരിജാനിയുടെ നീക്കം; ഉടൻ വധിക്കാൻ ഉത്തരവിട്ട് നെതന്യാഹു, അതിവേഗം ദൗത്യം പൂർത്തിയാക്കി സൈന്യം

മുജ്തബ ഖമനയിയെ മരണത്തിൽ നിന്ന് രക്ഷിച്ചത് ‘ആ നടത്തം’; ഇറാൻ ‍പ്രോട്ടോക്കോൾ തലവന്റെ ഓഡിയോ സന്ദേശം പുറത്ത് ?

വിവരമറിഞ്ഞയുടൻ ഷാർജ സിവിൽ ഡിഫൻസും പൊലീസും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചതിനാൽ സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി. തീപിടിത്തം അപ്രതീക്ഷിതമാണെന്നും മിതമായ തോതിലായിരുന്നു നാശനഷ്ടങ്ങളെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ തീ പൂർണമായും അണച്ച ശേഷം പുകയൊഴിവാക്കാനുള്ള കൂളിങ് നടപടികൾ പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ച് ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോയും പൊലീസും പൊതുജനങ്ങളോട് അഭ്യർഥിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *