Breaking
21 Apr 2026, Tue

ഫ്ലിപ്കാർട്ടിൽ വൻ ഓഫർ, മൂന്ന് പുതിയ വാഷിങ് മെഷീൻ മോഡലുകളുമായി തോംസൺ

പ്രമുഖ ഫ്രഞ്ച് കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ തോംസൺ ഇന്ത്യൻ വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മുന്നിൽക്കണ്ട് ഒരു ഫുള്ളി ഓട്ടമാറ്റിക് മോഡലും രണ്ട് സെമി ഓട്ടമാറ്റിക് മോഡലുകളും ഉൾപ്പെടെ മൂന്ന് പുതിയ വാഷിങ് മെഷീനുകളാണ് കമ്പനി അവതരിപ്പിച്ചത്. ഊർജക്ഷമതയിൽ മുന്നിൽ നിൽക്കുന്ന ഈ മോഡലുകളെല്ലാം ബിഇഇ 5സ്റ്റാർ റേറ്റിങ് ഉള്ളവയാണ്. 7.5 കിലോ മുതൽ വൻ ശേഷിയുള്ള 14 കിലോ വരെയുള്ള വേരിയന്റുകൾ ഇതിലുണ്ട്.

∙പുതിയ മോഡലുകളും വിലയും

ഉപഭോക്താക്കളുടെ ബജറ്റിന് ഇണങ്ങുന്ന രീതിയിലാണ് പുതിയ മോഡലുകളുടെ വില നിശ്ചയിച്ചിരിക്കുന്നത്:

TTL7500SN (7.5 കിലോഗ്രാം – ഫുള്ളി ഓട്ടോമാറ്റിക്): 10,999 രൂപ

ADVERTISEMENT

TSA8500SPN (8.5 കിലോഗ്രാം – സെമി ഓട്ടമാറ്റിക്): 8,499 രൂപ

TSA1400D (14 കിലോഗ്രാം – സെമി ഓട്ടമാറ്റിക്): 13,999 രൂപ

ഫ്ലിപ്പ്കാർട്ടിലൂടെ മാത്രമായിരിക്കും ഈ മോഡലുകൾ ലഭ്യമാക. മാർച്ച് 18 മുതൽ 23 വരെ നടക്കുന്ന ഫ്ലിപ്പ്കാർട് സമ്മർ സെയിലിൽ ആകർഷകമായ ഓഫറുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്.

∙ TTL7500SN (ഫുള്ളി ഓട്ടമാറ്റിക്)

ADVERTISEMENT

7.5 കിലോ കപ്പാസിറ്റിയുള്ള ഈ മോഡൽ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി ഡിസൈൻ ചെയ്തതാണ്. ഇതിലെ ഫസി ലോജിക് (Fuzzy Logic) സാങ്കേതികവിദ്യ തുണികളുടെ അളവിനനുസരിച്ച് വെള്ളവും കഴുകേണ്ട രീതിയും തനിയെ ക്രമീകരിക്കുന്നു. സ്റ്റെയിൻലെസ്സ് സ്റ്റീൽ ടബ്ബ്, മാജിക് ഫിൽട്ടർ, ഓട്ടോ ബാലൻസിങ് സിസ്റ്റം എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.

∙TSA8500SPN (സെമി ഓട്ടമാറ്റിക്)

8.5 കിലോ വാഷ് കപ്പാസിറ്റിയും 4.5 കിലോ സ്പിൻ കപ്പാസിറ്റിയുമാണ് ഇതിനുള്ളത്. ഡ്യുവൽ വാട്ടർഫാൾ സിസ്റ്റം, കോളർ സ്ക്രബ്ബർ, ഡിറ്റർജന്റ് ബോക്സ്, 3ഡി റോളർ പൾസേറ്റർ എന്നിവ തുണികളിലെ അഴുക്ക് വേഗത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇതിലെ കാസ്റ്റർ വീലുകൾ മെഷീൻ എളുപ്പത്തിൽ നീക്കി വയ്ക്കാൻ സഹായിക്കും.

∙TSA1400D (സെമി ഓട്ടമാറ്റിക് – 14 കിലോഗ്രാം)

ADVERTISEMENT

ബെഡ് ഷീറ്റുകൾ, കർട്ടനുകൾ തുടങ്ങി കനമുള്ള തുണികൾ കഴുകുന്നതിനും അനുയോജ്യമായ 14 കിലോ കപ്പാസിറ്റിയാണ് ഇതിന്റെ പ്രധാന ആകർഷണം. ക്വാഡ് ഫ്ലോ പൾസേറ്റർ (Quad flow pulsator) ജലപ്രവാഹം ശക്തമാക്കി തുണികൾ കൂടുതൽ വൃത്തിയാക്കുന്നു. 35 മിനിറ്റ് വാഷ് ടൈമറും സോക്ക് ഫങ്ഷനും ഇതിലുണ്ട്.

ഐഎസ്ആർഒ ഉപഗ്രഹത്തിലെ അറ്റോമിക് ക്ലോക്ക് നിലച്ചു;ഇന്ത്യയുടെ സ്വന്തം ‘ജിപിഎസ്’ അപകടത്തിലോ? ആശങ്ക!

ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും ബജറ്റിനും അനുയോജ്യമായ ഉൽപന്നങ്ങൾ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കുറഞ്ഞ വൈദ്യുതി ഉപയോഗവും ഉയർന്ന പ്രവർത്തനക്ഷമതയും പുതിയ മോഡലുകളുടെ പ്രത്യേകതയാണ് എന്നാണ് എസ്പിപിഎൽ (തോംസൺ ഇന്ത്യ ലൈസൻസി) സിഇഒ അവനീത് സിങ് മർവ പറഞ്ഞത്.

Follow the Topics

Technology News

Add as a preferred source on Google

By admin

Leave a Reply

Your email address will not be published. Required fields are marked *