Breaking
3 Apr 2026, Fri

കരുത്ത് തെളിയിച്ച് യുഎഇ; ഇറാന്റെ 20 ബാലിസ്റ്റിക് മിസൈലുകളും 37 ഡ്രോണുകളും തകർത്തു

അബുദാബി∙ ഇറാനിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തകർത്ത് യുഎഇ വ്യോമപ്രതിരോധ സംവിധാനം കരുത്ത് തെളിയിക്കുന്നു. ഇന്ന് (28) മാത്രം ഇറാൻ വിക്ഷേപിച്ച 20 ബാലിസ്റ്റിക് മിസൈലുകളും 37 ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് വെടിവച്ചിട്ടു. സംഘർഷം ആരംഭിച്ചത് മുതൽ ഇതുവരെ ആകെ 398 ബാലിസ്റ്റിക് മിസൈലുകൾ, 15 ക്രൂസ് മിസൈലുകൾ, 1,872 ഡ്രോണുകൾ എന്നിവ യുഎഇ വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സൈന്യം അതീവ ജാഗ്രതയിലാണെന്ന് അധികൃതർ വ്യക്തമാക്കി.

What you should read next

അവശിഷ്ടങ്ങൾക്കിടയിൽ മകൾ ജീവനോടെ ഉണ്ടാകുമെന്ന നേർത്ത പ്രതീക്ഷ:‘അത് സൈനിക താവളമല്ല, വിദ്യാലയമായിരുന്നു’ ; മിനാബിലെ നിലവിളി

∙മരണസംഖ്യ 11 ആയി; പരുക്കേറ്റവർ 178

കഴിഞ്ഞ ഒരു മാസമായി തുടരുന്ന ആക്രമണങ്ങളിൽ ഇതുവരെ 11 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം. ദേശീയ സേവനത്തിനിടെ വീരമൃത്യു വരിച്ച രണ്ട് യുഎഇ സൈനികർ, സൈന്യവുമായി കരാർ അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന ഒരു മൊറോക്കൻ പൗരൻ, ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള എട്ട് സാധാരണക്കാർ എന്നിവരാണ് കൊല്ലപ്പെട്ടത്.

ആക്രമണങ്ങളിൽ പരുക്കേറ്റവരുടെ എണ്ണം 178 ആയി ഉയർന്നു. ഇന്ത്യക്കാർ ഉൾപ്പെടെ 29ഓളം രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പരുക്കേറ്റത്. അബുദാബിയിലെ കെസാദ് പരിസരത്ത് മിസൈൽ അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടുത്തത്തിൽ മാത്രം ആറ് പേർക്ക് പരുക്കേറ്റിരുന്നു. ഇവർക്ക് ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്.

ADVERTISEMENT

∙തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യം വയ്ക്കുന്നു

യുഎഇയുടെ സാമ്പത്തിക ഭദ്രതയെയും ജനജീവിതത്തെയും ബാധിക്കുന്ന തരത്തിലുള്ള കേന്ദ്രങ്ങളെയാണ്

യുഎഇ പ്രതിരോധ സേന ആകാശത്ത് വച്ച് തകർത്ത മിസൈലിന്റെ താഴ്യ്ക്ക് പതിച്ച അവശിഷ്ടം. ഫയൽചിത്രം. ചിത്രത്തിന് കടപ്പാട്: വാം

ഇറാൻ ലക്ഷ്യം വയ്ക്കുന്നത്:വിമാനത്താവളങ്ങളും ഏവിയേഷൻ അടിസ്ഥാന സൗകര്യങ്ങളും തകർക്കാൻ ശ്രമം നടന്നു. കുവൈത്ത് വിമാനത്താവളത്തിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായി. ഇന്ധന സംഭരണ ശാലകൾക്കും ഊർജ കേന്ദ്രങ്ങൾക്കും നേരെ ആക്രമണ ശ്രമങ്ങളുണ്ടായി. ജനവാസ മേഖലകൾ: ജനവാസ കേന്ദ്രങ്ങളിലും വാണിജ്യ മേഖലകളിലും മിസൈൽ അവശിഷ്ടങ്ങൾ വീണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.

∙യുഎഇയുടെ ശക്തമായ നിലപാട്

യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ രാജ്യത്തിന് നേരെയുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും യുഎഇ വ്യക്തമാക്കി. അമേരിക്കയ്ക്കും ഇറാനുമിടയിൽ മധ്യസ്ഥത വഹിച്ച് യുദ്ധം ഒഴിവാക്കാൻ യുഎഇ മുൻകൈ എടുത്തിരുന്നു. രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇറാൻ നടത്തുന്നത്. സ്വന്തം മണ്ണ് ഉപയോഗിച്ച് ഇറാനെതിരെ ആക്രമണം നടത്തിയിട്ടില്ലെന്നും സ്വയം പ്രതിരോധിക്കാനുള്ള പൂർണ അവകാശം തങ്ങൾക്കുണ്ടെന്നും യുഎഇ ആവർത്തിച്ചു.

ADVERTISEMENT

∙ആഗോള പിന്തുണയും നിയമപോരാട്ടവും

ഇറാന്റെ നടപടിയെ അപലപിച്ച് ആഗോള സമൂഹം യുഎഇയ്ക്കൊപ്പം നിൽക്കുന്നു. ഇറാന്റെ ആക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിൽ പ്രമേയം പാസാക്കി. 136 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെടുത്തുന്ന നീക്കത്തെ ‘സാമ്പത്തിക ഭീകരത’ എന്നാണ് യുഎഇ വിശേഷിപ്പിച്ചത്. ഇത് ആഗോള വിപണിയിലെ വിലക്കയറ്റത്തിന് കാരണമാകുമെന്ന് ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ മുന്നറിയിപ്പ് നൽകി.

∙സാധാരണ നിലയിലേക്ക് ജനജീവിതം

യുദ്ധം വാർത്തകളിൽ നിറയുമ്പോഴും യുഎഇയിലെ ദൈനംദിന ജീവിതം സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാൻ അധികൃതർ ശ്രദ്ധിക്കുന്നുണ്ട്: സ്കൂളുകളിൽ ഫേസ്ഡ് ലേണിങ് രീതിയും ഡിസ്റ്റൻസ് ലേണിങ്ങും ഏർപ്പെടുത്തി സുരക്ഷ ഉറപ്പാക്കി. വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസ്സങ്ങളില്ലാതെ തുടരുന്നു.

രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നു. കൂട്ടത്തോടെ ഒഴിപ്പിക്കൽ തുടങ്ങിയ വാർത്തകൾ അധികൃതർ നിഷേധിച്ചു. ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കാൻ പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *