Breaking
23 Mar 2026, Mon

ഭീകരശൃംഖല തകർത്ത് ‘ഓപ്പറേഷൻ ത്രാഷി-1’; പോരാട്ടത്തിനൊടുവിൽ വിജയം

ശ്രീനഗർ ∙ ഇന്ത്യൻ സൈന്യവും പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ ത്രാഷി-1’ വിജയം. ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ കൊടുംകാടുകളിലും പർവ്വതനിരകളിലുമാണ് 326 ദിവസം നീണ്ടുനിന്ന ഈ ഓപ്പറേഷൻ നടത്തിയത്.

What you should read next

‘രക്ഷിക്കണം, എന്തിനാണ് റിക്രൂട്ട് ചെയ്തത് ?’; പാക്ക് സൈനികരുടെ വിഡിയോ പുറത്തുവിട്ട് ബിഎൽഎ

Latest News

പാകിസ്ഥാൻ പരിശീലനം ലഭിച്ച ഏഴ് ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊടും വനങ്ങളും അപകടകരമായ ഭൂപ്രകൃതിയും നിറഞ്ഞ ഛാത്രു മേഖലയിലായിരുന്നു ഓപ്പറേഷൻ. റോഡുകളോ സമതലങ്ങളോ ഇല്ലാത്ത ഈ മലനിരകളിൽ ഏകദേശം ഒരു വർഷത്തോളമാണ് സൈന്യം നിലയുറപ്പിച്ചിരുന്നത്. കഠിനമായ കാലാവസ്ഥ വ്യതിയാനങ്ങളെ അവഗണിച്ച് സൈനികർ അവിടെത്തന്നെ തുടരുകയായിരുന്നു. പലപ്പോഴായി ഏറ്റുമുട്ടലുകൾ നടന്നപ്പോഴും ഭീകരർ കാടുകളിലേക്ക് ഓടി മറയുകയായിരുന്നു.

What you should read next

നൂഡിൽസും തക്കാളിയും ഉരുളക്കിഴങ്ങും, ഒപ്പം എൽപിജി സിലിണ്ടറും; ഒളിവിൽ കഴിയാൻ ബങ്കർ ഒരുക്കി ഭീകരർ, തകർത്ത് സൈന്യം

Latest News

ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ പ്രധാനിയായിരുന്നു സൈഫുള്ളയെ സൈന്യം വെടിവെച്ചുകൊന്നതാണ് ഈ ഓപ്പറേഷന്റെ ഏറ്റവും വലിയ നേട്ടമായി കണക്കുന്നത്. 2016ൽ വധിക്കപ്പെട്ട ബുർഹാൻ വാനിയെപ്പോലെ കശ്മീരിൽ അക്രമം പടർത്താൻ ശ്രമിച്ചിരുന്ന വ്യക്തിയായിരുന്നു സൈഫുള്ള. പ്രാദേശിക ജനവിഭാഗങ്ങളിൽ നിന്നുള്ള പരിപൂർണ പിന്തുണയും കൃത്യവും വ്യക്തവുമായ മിലിട്ടറി ഇന്റലിജൻസ് വിവരങ്ങളും സൈന്യത്തിന് ഈ വിജയത്തിൽ വളരെ സഹായകമായി. ആധുനിക യുദ്ധതന്ത്രങ്ങളും സാങ്കേതികവിദ്യയും സൈന്യം ഫലപ്രദമായി ഉപയോഗിച്ചു. ആളില്ലാ വിമാനങ്ങൾ, സാറ്റലൈറ്റ് ഇമേജറി, എഫ്.പി.വി ഡ്രോണുകൾ, എന്നിവ ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.

ഇന്ത്യൻ സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സാണ് അപകടകരമായ ദൗത്യത്തിന് നേതൃത്വം നൽകിയത്. സൈന്യം, പോലീസ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, സിആർപിഎഫ് എന്നിവരാണ് ഈ വിജയത്തിനു പ്രധാനകാരണം.

ADVERTISEMENT

5 MINUTES AGO

ഭീകരശൃംഖല തകർത്ത് ‘ഓപ്പറേഷൻ ത്രാഷി-1’; പോരാട്ടത്തിനൊടുവിൽ വിജയം

Latest News

56 MINUTES AGO

വീട്ടുകാർ എതിർത്തു; പ്രായപൂർത്തിയാവാത്ത പെൺകുട്ടിയും കാമുകനും തൂങ്ങി മരിച്ച നിലയിൽ

Latest News

1 HOUR 18 MINUTES AGO

കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്; സന്ദർശനം ഈ മാസം അവസാനം

Latest News

By admin

Leave a Reply

Your email address will not be published. Required fields are marked *