Breaking
17 Mar 2026, Tue

യുഎഇ പ്രസിഡന്റ് – ഖത്തർ അമീർ ചർച്ച: കൂടുതൽ സഹകരിക്കും, സമാധാനം ഉറപ്പാക്കും

അബുദാബി‌ ∙ വികസനം, സാമ്പത്തികം, സംരംഭകത്വം, നിർമാണം, സാങ്കേതികവിദ്യ, പുനരുപയോഗ ഊർജം, വിനോദസഞ്ചാരം, വ്യോമയാനം തുടങ്ങിയ മേഖലകളിൽയുഎഇയും ഖത്തറും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ ധാരണയായി.

യുകെയിൽ നിന്നു റോഡ് മാർഗം കേരളത്തിൽ; വഴിതെറ്റി തൃശൂരിൽ, കഥകളിയിൽ വിരിഞ്ഞ പ്രണയകഥയുടെ പതിറ്റാണ്ടുകൾ

Europe News

‘ഏജന്റ് ശ്വേതയുടെ’ ചതി: ദുബായിൽ നിന്ന് മലയാളി യുവതികൾക്ക് ലഭിച്ച ‘ഹാപ്പി ന്യൂസ്’; ‘മുഖം കാണിക്കാതെ’ തകർക്കുന്ന സ്വപ്നങ്ങൾ

യുഎഇയിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും അബുദാബി ഖസർ അൽ വതനിൽ നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം. ജിസിസി രാജ്യങ്ങൾക്കിടയിലെ ഐക്യം ശക്തിപ്പെടുത്തും.

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിക്കുന്നു. Image Credit: X/MohamedBinZayed

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിക്കുന്നു. Image Credit: X/MohamedBinZayed

പശ്ചിമേഷ്യയിൽ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്ത നേതാക്കൾ മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കൂവെന്നും വിലയിരുത്തി. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉൾപ്പെടെ ഖത്തർ അമീറിനെ സ്വീകരിക്കാൻ എത്തിയിരുന്നു.

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം MohamedBinZayed എന്ന എക്സ് അക്കൗണ്ടിൽ നിന്ന്)

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *