Breaking
23 Mar 2026, Mon

പാലത്തിനടിയിൽ യുവാവിന്റെ മൃതദേഹം; ആത്മഹത്യയെന്ന് കരുതി, പക്ഷേ…: ‘ഡിജിറ്റൽ ട്വിന്നി’ൽ തെളിഞ്ഞത് ഞെട്ടിക്കുന്ന വിവരം

ദുബായ് ∙ വഴിമുട്ടിനിന്ന കേസുകളിൽ തുമ്പുണ്ടാക്കാൻ ഇനി ‘ഡിജിറ്റൽ മാന്ത്രികത’. മൃതദേഹം പോലുമില്ലാത്ത കുറ്റകൃത്യത്തിന്റെ ഇടങ്ങൾ ഡിജിറ്റലായി പുനഃസൃഷ്ടിച്ച് (ഡിജിറ്റൽ ട്വിൻ) പ്രതികളെ വലയിലാക്കുകയാണ് ദുബായ് പൊലീസ്. പാലത്തിനു മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തെന്നു കരുതിയ ഡെലിവറി ബോയിയുടെ മരണം ഹിറ്റ് ആൻഡ് റൺ കേസാണെന്ന് തെളിയിച്ചതോടെയാണ് ഈ അത്യാധുനിക വിദ്യ വാർത്തകളിൽ ഇടംപിടിക്കുന്നത്.

മലയാളി ശാസ്ത്രജ്ഞ കലിഫോർണിയയിൽ അന്തരിച്ചു: വിടപറഞ്ഞത് അമേരിക്കൻ ശാസ്ത്രവേദികളിലെ നിറസാന്നിധ്യം

നാലുപേരുടെ ജീവനെടുത്ത ദുരന്തം: 80-കാരിക്ക് ജയിൽ ശിക്ഷയുണ്ടാകില്ല; സാൻ ഫ്രാൻസിസ്കോയിൽ പ്രതിഷേധം

∙ ആത്മഹത്യയെന്ന് കരുതി; പക്ഷേ…

കഴിഞ്ഞ ദിവസം ഒരു പാലത്തിനു താഴെയാണ് ഡെലിവറി ബോയിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ആത്മഹത്യയെന്നായിരുന്നു നിഗമനം. എന്നാൽ ‘ഡിജിറ്റൽ ട്വിൻ’ സാങ്കേതികവിദ്യ ഉപയോഗിച്ച് കുറ്റകൃത്യം നടന്ന സ്ഥലം പൊലീസ് ത്രിമാന രൂപത്തിൽ (3ഡി) പുനഃസൃഷ്ടിച്ചു. വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ മറ്റൊരു വാഹനം യുവാവിന്റെ ബൈക്കിൽ പിന്നിൽ നിന്ന് ഇടിച്ചതായും ഇതേത്തുടർന്ന് നിയന്ത്രണം വിട്ട് യുവാവ് പാലത്തിന് താഴേക്ക് തെറിച്ചു വീണതാണെന്നും വ്യക്തമായി. ഇതോടെ കേസ് ഹിറ്റ് ആൻഡ് റണ്ണായി പുനഃക്രമീകരിച്ചു.

∙ കെട്ടിടം തകർന്ന രഹസ്യവും പുറത്ത്

പാർക്കിങ് ബേസ്‌മെന്റ് തകർന്നുവീണ മറ്റൊരു കേസിനും ഈ സാങ്കേതികവിദ്യ ശാസ്ത്രീയ പരിഹാരം നൽകി. കോൺക്രീറ്റ് തൂണുകൾക്കിടയിലെ ജലാംശവും ചൂടും തണുപ്പും മൂലം കോൺക്രീറ്റിലുണ്ടായ വികാസവും സങ്കോചവുമാണ് തകർച്ചയ്ക്ക് കാരണമായതെന്ന് സിമുലേഷൻ മോഡലിലൂടെ പൊലീസ് കണ്ടെത്തി.

∙ എന്താണ് ‘ഡിജിറ്റൽ ട്വിൻ’?

ഒരു കുറ്റകൃത്യം നടന്ന സ്ഥലം അതിന്റെ എല്ലാ സൂക്ഷ്മതകളോടും കൂടി കംപ്യൂട്ടറിൽ 3ഡി ആയി പുനഃസൃഷ്ടിക്കുന്ന രീതിയാണിത്.

വെർച്വൽ റിയാലിറ്റി: അന്വേഷണ ഉദ്യോഗസ്ഥർക്ക് നേരിട്ട് പോകാതെ തന്നെ കംപ്യൂട്ടറിലൂടെ ഈ സ്ഥലത്തേക്ക് ‘നടന്നു ചെല്ലാം’.

പരീക്ഷണങ്ങൾ: വിവിധ സാഹചര്യങ്ങളിൽ എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് പലതവണ പരീക്ഷിച്ചു നോക്കാം.

കൃത്യത: ത്രീഡി സ്കാനിങ്, നിർമിതബുദ്ധി (എഐ) എന്നിവ ഉപയോഗിക്കുന്നതിനാൽ തെറ്റുകൾ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്.

ADVERTISEMENT

∙ പുരസ്കാരത്തിളക്കം

ഇതുവരെ 85 കേസുകൾ തെളിയിക്കാൻ സഹായിച്ച ഈ പദ്ധതിക്ക് രാജ്യാന്തര തലത്തിൽ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്റർനാഷണൽ ബെസ്റ്റ് പ്രാക്ടീസസ് കോംപറ്റീഷനിൽ 7-സ്റ്റാർ റേറ്റിങ്ങും യുഎഇ ഐഡിയാസ് അവാർഡും ഈ നൂതന സംവിധാനം കരസ്ഥമാക്കി. കുറ്റവാളികൾ എത്ര സമർത്ഥമായി തെളിവ് നശിപ്പിച്ചാലും സാങ്കേതികവിദ്യയുടെ സഹായത്തോടെ അവരെ പിടികൂടാൻ സാധിക്കുമെന്ന് ഫൊറൻസിക് എൻജിനീയറിങ് വിഭാഗം തലവൻ ലഫ്. കേണൽ ഡോ. മുഹമ്മദ് അലി അൽ ഖാസിം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *