Breaking
24 Feb 2026, Tue

വ്യക്തികളുടെ സാമൂഹിക വികസനം സാധ്യമാക്കുന്നതെന്ത്? കണക്‌ഷൻ ക്യാംപസ് സീരീസ് കോഴിക്കോട് ഹോളി ക്രോസിൽ നടന്നു

കോഴിക്കോട്∙ മനോരമ ഓൺലൈനും എം4 മാരിയും ഫ്രാൻസിസ് ആലുക്കാസുമായി സഹകരിച്ചു നടത്തുന്ന കണക്‌ഷൻ ക്യാംപസ് സീരീസ് പ്രോഗ്രാം കോഴിക്കോട് ഹോളി ക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ നടന്നു. നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ യുവാക്കളുടെ ഭാവിക്ക് കരുതലൊരുക്കുന്ന വിഷയങ്ങളിൽ ബോധവൽകരണ ക്ലാസുകൾ നടന്നു.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ധീരജ് ദിലീപ് ‘സോഷ്യൽ ഡവലപ്മെന്റ് ഓഫ് എ ഹ്യൂമൻ’ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ഭ്രൂണാവസ്ഥ മുതൽ കൗമാരപ്രായം വരെ ഓരോരുത്തരിലും സംഭവിക്കുന്ന വ്യക്തിത്വ വികസനങ്ങൾ, അതിന് സാമൂഹിക പരിസ്ഥിതികളുമായുള്ള ബന്ധം തുടങ്ങിയവയെക്കുറിച്ചെല്ലാം അദ്ദേഹം വിശദമാക്കി.

വിദഗ്ധരുടെ ക്ലാസുകൾ, ആത്മവിശ്വാസം നിറയ്ക്കുന്ന ജീവിത കഥകൾ, സാമ്പത്തിക ഭദ്രത നേടാനുള്ള വഴികൾ തുടങ്ങി ക്യാംപസ് വിദ്യാർഥികളെ ജീവിത വിജയത്തിനായി ഒരുക്കുന്ന രീതിയിലാണ‍് കണക്‌ഷൻ ക്യാംപസ് സീരീസ് തയാറാക്കിയിട്ടുള്ളത്.

കണക്‌ഷൻ ക്യാംപസ് സീരീസിന്റെ ഭാഗമായ കോഴിക്കോട്, ഹോളി ക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിക്ക് മലയാള മനോരമ മാർക്കറ്റിങ് വിഭാഗം ജനറൽ മാനേജർ ബിനോയ്. ആർ മൊമെന്റോ സമ്മാനിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഷൈനി ജോർജ്ജ് മൊമെന്റോ ഏറ്റുവാങ്ങി. കോട്ടയത്തെ കോളജുകളിൽ നിന്നാരംഭിച്ച കണക്‌ഷൻ ക്യാംപസ് സീരീസ് പ്രോഗ്രാം വരും ദിവസങ്ങളിലായി കേരളത്തിലെ അൻപതിൽപരം കോളജുകളിൽ നടക്കും.

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *