സാംസങ് 2026 ബീസ്പോക് എ.ഐ എസി ശ്രേണിക്കായി ‘സ്മാർട്ട് തിങ്സ് ഹോം കെയർ’ അവതരിപ്പിച്ചു. എസിയുടെ പ്രവർത്തനം സ്വയം നിരീക്ഷിക്കുന്ന ഈ സംവിധാനം, ഗ്യാസ് ചോർച്ചയോ ഫിൽട്ടർ ബ്ലോക്കോ ഉണ്ടായാൽ ഉടൻ ഉപഭോക്താവിനെ അറിയിക്കും. തകരാർ ഗുരുതരമാകുന്നതിന് മുൻപ് തന്നെ സർവീസ് ഉറപ്പാക്കാനും, ടെക്നീഷ്യൻമാർക്ക് കൃത്യമായ വിവരങ്ങൾ നൽകി ആദ്യ സന്ദർശനത്തിൽ തന്നെ പ്രശ്നം പരിഹരിക്കാനും ഇത് സഹായിക്കുന്നു.
ഐഫോണ്‍ ചന്ദ്രനിലേക്ക്! ആര്‍ട്ടെമിസ് 2ല്‍ സ്മാര്‍ട്ട്ഫോണ്‍, നിയമം മാറ്റുന്നതിന്റെ പിന്നിലെ രഹസ്യം
കേടുപാടുകൾക്ക് മുൻകരുതലായി കൃത്യമായി ഇടവേളകളിൽ സർവീസ് മെയ്ന്റനൻസ് ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത ഉപയോഗാനുഭവം ഉറപ്പാക്കാനും ഇത് സഹായിക്കും.ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയിൽ എസി പരിപാലനം പലപ്പോഴും വൈകിപ്പോകുന്നു. കൂളിങ് പ്രകടനം കുറഞ്ഞാലോ തകരാർ ഉണ്ടായാലോ മാത്രമാണ് സർവീസ് അഭ്യർത്ഥന നൽകുന്നത്.
ഫോളോ അപ്പുകൾ എ.സി സ്വയം ചെയ്യും
ADVERTISEMENT
ഈ സാഹചര്യം പരിഹരിക്കാനാണ് സ്മാർട്ട് തിങ്സ് ഹോം കെയർ തുടർച്ചയായ നിരീക്ഷണവും മുൻകരുതൽ സേവനവും നൽകുന്നത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് പ്രശ്നങ്ങൾ തിരിച്ചറിയാനും സർവീസ് അഭ്യർത്ഥന നൽകാനും വേണ്ട സർവീസ് നടപടികൾക്കായി വേണ്ട ഫോളോ അപ്പുകൾ എ.സി സ്വയം ചെയ്യും.
ചൊവ്വയിൽ ആളുകളെ പാർപ്പിക്കാനുള്ള സ്പെയ്സ്എക്സ് പദ്ധതി ഉപേക്ഷിച്ചെന്ന് തിയൽ; ‘അബദ്ധ’മെന്ന് മസ്ക്
കണക്റ്റഡ് സർവീസ് ഇക്കോസിസ്റ്റം അടിസ്ഥാനമാക്കിയുള്ള ഈ സംവിധാനം, തകരാറുകൾ സ്വയം കണ്ടെത്തി ഉപഭോക്താക്കളെ പുഷ് നോട്ടിഫിക്കേഷൻ വഴി അറിയിക്കുന്നു. ആവശ്യമായാൽ സർവീസ് സെന്ററുകൾക്ക് മുൻകൂട്ടി വിവരങ്ങൾ ലഭിക്കുന്നതിനാൽ ടെക്നീഷ്യൻമാർ ആവശ്യമായ സ്പെയർ പാർട്സുമായി തയ്യാറായി എത്തും. ഇതുവഴി ആദ്യ സന്ദർശനത്തിൽ തന്നെ പരിഹാരം ഉറപ്പാക്കുകയും സർവീസ് വൈകല്യങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
സ്മാർട്ട് തിങ്സ് ഹോം കെയറിന്റെ പ്രധാന സവിശേഷതകൾ:
ADVERTISEMENT
∙എസി പ്രവർത്തനം നിരന്തരം നിരീക്ഷിച്ച് ഗ്യാസ് കുറവ്, ഫിൽട്ടർ മാറ്റം എന്നിവ പോലുള്ള സാധ്യതയുള്ള പ്രശ്നങ്ങൾ സ്വയം കണ്ടെത്തൽ.
∙പ്രശ്നം ഗുരുതരമാകുന്നതിന് മുൻപ് ഉപഭോക്താക്കളുമായി ബന്ധപ്പെടുന്ന മുൻകരുതൽ സേവനം.
∙ടെക്നീഷ്യൻമാർ മുൻകൂട്ടി പരിശോധന നടത്തി ആവശ്യമായ സ്പെയർ പാർട്സുമായി എത്തുന്നത്.
ADVERTISEMENT
∙ആദ്യ സന്ദർശനത്തിൽ തന്നെ വേഗത്തിലുള്ള പരിഹാരം, ആവർത്തിച്ചുള്ള സർവീസ് സന്ദർശനങ്ങൾ ഒഴിവാക്കൽ.
ചോർച്ചയോ ബ്ലോക്കോ ഉണ്ടായാൽ ഉടൻ അറിയിക്കും; ബീസ്പോക് എ.ഐ എയർ കണ്ടീഷണർ ശ്രേണിക്കായി ‘സ്മാർട്ട് തിങ്സ് ഹോം കെയർ’
സാംസങിന്റെ സ്മാർട്ട് തിങ്സ് ഹോം കെയർ സർവീസ്, 2026 ലെ ബീസ്പോക് എ.ഐ എയർ കണ്ടീഷണർ ശ്രേണിയോടൊപ്പം സാംസങ് ഡോട്ട് കോം ഉൾപ്പെടെയുള്ള പ്രമുഖ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും മുൻനിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും.

