Breaking
13 Feb 2026, Fri

ഇരുൾക്കയത്തിലേക്കുള്ള നീണ്ട പകൽ യാത്രകൾ

ബി ഗാൻ (Bi Gan) എന്ന ചൈനീസ്‌ ചലച്ചിത്രകാരന്റെ ‘കെയിലി ബ്ലൂസ്‌ ‘ (Kaili Blues, 2015) എന്ന ആദ്യ സിനിമ ലൊക്കാര്‍ണോ മുതലായ മേളകളിൽ പുരസ്കാരങ്ങൾ കരസ്ഥമാക്കുകയുണ്ടായി. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയായ ‘ലോംഗ് ഡേയ്‌സ് ജേർണി ഇന്റു നൈറ്റ്’’ (Long Day’s Journey into Night, 2018)എന്ന സിനിമയും മൂന്നാമത്തെ സിനിമയായ ‘റിസറക്ഷന്‍ ‘ (Resurrection,2025) എന്ന സിനിമയും കാന്‍ മേളയിൽ പ്രദര്‍ശിപ്പിക്കുകയുണ്ടായി.

ചൈനീസ് സിനിമാ സംവിധായകരുടെ പതിവ് രീതികളിൽ നിന്ന് മാറി, സ്വപ്നതുല്യവും സര്‍റിയലിസ്റ്റിക്കുമായ അനുഭവമാണ് ബി ഗാന്റെ സിനിമകൾ പകരുന്നത്. യാഥാര്‍ത്ഥ്യം, ഓര്‍മ്മകള്‍, അതീത യാഥാര്‍ത്ഥ്യം എന്നിവതമ്മിലുള്ള അതിര്‍വരമ്പുകൾ മായ്ച്ചുകളയാന്‍ അദ്ദേഹം സാങ്കേതികവിദ്യയെ ഭാവനാത്മകമായി ഉപയോഗിക്കുന്നു. ‘കെയിലി ബ്ലൂസി’ലെ ഒരു ഭാഗം അമ്പരപ്പിക്കുന്ന രീതിയിലുള്ള 40 മിനിറ്റ് ദൈർഘ്യമുള്ള ഹാന്‍ഡ്-ഹെല്‍ഡ് ക്യാമറ ഉപയോഗിച്ചുള്ള ഒറ്റടേക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

4 MINUTES AGO

‘കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥ തകർത്തു, ഒരു പ്രസക്തിയുമില്ലാത്ത നടപ്പാക്കാൻ പോകാത്ത ബജറ്റ്, ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നു’

Latest News

24 MINUTES AGO

വിമാനം ലാൻഡ് ചെയ്യാൻ രണ്ടാമതും ശ്രമം, തൊട്ടടുത്ത നിമിഷം തീജ്വാല; അവസാനമായി കേട്ടത് ആ വാക്ക്

Latest News

24 MINUTES AGO

ടോൾ പ്ലാസയിലെ കുരുക്ക് ഒഴിവാക്കാൻ എംഎൽഇഎഫ് സംവിധാനം വരുന്നു; ആദ്യമായി മൈസൂരു–ബെംഗളൂരു എക്സ്പ്രസ് വേയിൽ

Bengaluru News

ക്യാമറ, ചെൻ എന്ന കഥാപാത്രത്തെ പിന്തുടർന്ന് മോട്ടോർ ബൈക്കിലൂടെയും, ബോട്ടിലൂടെയും,ഒരു പാലത്തിന് കുറുകെയും, ഗ്രാമത്തിലെ ഇടുങ്ങിയ ഇടവഴികളിലൂടെയും സഞ്ചരിക്കുന്നു. ഇവിടെ ഹാന്‍ഡ്‌ ക്യാമറ ഉപയോഗിച്ച് ഒരു ചാക്രിക പ്രപഞ്ചം സൃഷ്ടിക്കുകയാണ്. ദൃശ്യങ്ങള്‍ സ്വതന്ത്രമായി ഒഴുകുന്നു. ഒരു ടേക്കില്‍ത്തന്നെ ഭൂത കാലത്തിലേക്കും വർത്തമാന കാലത്തിലേക്കും ഭാവി കാലത്തിലേക്കും സിനിമ നീങ്ങുന്നു.

അന്ന് പുലർച്ചെ യൂസഫലിയെ ചതിച്ചത് മഴ: നിർമാണം നിർത്തിയ ജെറ്റാണോ അജിത്തിന് വേണ്ടി തിരഞ്ഞെടുത്തത്? വില്ലനായത് പഴഞ്ചൻ സാങ്കേതികത?

ട്രംപിന്റെ തീരുവയുദ്ധത്തിൽ തകർന്നവർക്ക് ഉയിർപ്പ്; ഇന്ത്യയുടെ സമ്മർദം വിജയിച്ചില്ല, ‘കാർബൺ നികുതി’ തുടരും; വ്യാപാരക്കരാർ: എല്ലാം 7 പോയിന്റുകളിൽ

തിരികെ പറക്കാമായിരുന്നിട്ടും ക്രാഷ് ലാൻഡിങ്! അപകടം മുന്നിൽ കണ്ട പൈലറ്റിനു മേൽ ആരുടെ സമ്മർദം? ആ വിമാനത്തിന്റെ മുന്‍ പ്രശ്നം അജിത് അറിഞ്ഞിരുന്നില്ലേ?

MORE PREMIUM STORIES

ആ ഷോട്ട് അവസാനിക്കുമ്പോഴേക്കും ചെൻ ഗ്രാമം വിട്ടുപോകുന്നു; ഈ സമയം ഡാങ്‌മായി എന്നൊരു ഗ്രാമം ശരിക്കും നിലവിലുണ്ടോ, അതോ ചെന്നിന് തന്റെ ഭൂതകാലത്തോട് വിടപറയാൻ സാധ്യമാക്കുന്ന രീതിയിൽ അവന്റെ ഉപബോധമനസ്സ് സൃഷ്ടിച്ച ഒരു പ്രതിബിംബം മാത്രമാണോ ഇത് എന്ന് പ്രേക്ഷകർ അത്ഭുതപ്പെടുന്നു.

‘ലോംഗ് ഡേയ്‌സ് ജേർണി ഇൻടു നൈറ്റ്’ എന്ന സിനിമയുടെ രണ്ടാം പകുതിയിൽ ഏകദേശം ഒരു മണിക്കൂർ നീളുന്ന 3D ലോംഗ് ടേക്ക് ഉണ്ട്. നായകന്റെ ഉപബോധമനസ്സിലേക്കുള്ള യാത്രയാണിത്. ‘സ്വപ്നം’ എന്നാണ് ഈ ഭാഗത്തിന്റെ തലക്കെട്ട്. ക്യാമറ ഒരു വലിയ മലയുടെ മുകളിൽ നിന്ന് താഴേക്ക് ഒച്ചിന്റെ വേഗത്തിൽ ഇറങ്ങുകയും, ബൈക്കിൽ സഞ്ചരിക്കുകയും, 360ഡിഗ്രിയിൽ ചുറ്റിക്കറങ്ങുകയും, നഗരത്തിനു മുകളിലൂടെ പതിയെ പറക്കുകയും ചെയ്യുന്നു.

ഈ സിനിമയെ കുറിച്ച് എഴുതുക എന്നത് പ്രയാസകരമായ കാര്യമാണ്. വെറുംകൈ കൊണ്ട് മഞ്ഞിനെ പിടിക്കാൻ ശ്രമിക്കുന്നതുപോലെയാണിത്‌. അല്ലെങ്കില്‍, ഉണർന്നു കഴിയുമ്പോൾ മാഞ്ഞുപോകുന്ന സ്വപ്നം പോലെ. ഒരാള്‍ രാത്രിയിൽ കണ്ട സ്വപ്നം അതേപോലെ പിറ്റേന്ന് മറ്റൊരാള്‍ക്കായി വിവരിക്കുക അസാധ്യമാണ്. സിനിമയില്‍ എപ്പോഴും അർത്ഥം തിരയുന്ന നമുക്ക് അര്‍ത്ഥം പിടികൊടുക്കാത്ത, അല്ലെങ്കിൽ വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കാത്ത അത്രയും അവ്യക്തമായ ഒന്നാണ് സിനിമ.

സിനിമയുടെ ഘടന നമ്മുടെ ബോധമനസ്സിനെ വെല്ലുവിളിക്കുന്നതാണ്. സിനിമ രണ്ടു ഭാഗങ്ങളിലായി വേര്‍തിരിച്ചിരിക്കുന്നു. ആദ്യ ഭാഗം ചിതറിക്കിടക്കുന്ന കഷ്ണങ്ങൾ പോലെയാണ്. ഒരു കുറ്റാന്വേഷണ കഥയുടെ സ്വഭാവമുണ്ടെങ്കിലും, ഒന്നിനും കൃത്യമായ ഉത്തരം നൽകുന്നില്ല. ഓർമ്മകൾ എങ്ങനെയാണോ നമ്മുടെ ഉള്ളിൽ മിന്നിമറയുന്നത്,അതേപോലെ മുറിഞ്ഞുപോയ ദൃശ്യങ്ങളിലൂടെയാണ് ഈ ഭാഗം കടന്നുപോകുന്നത്. രണ്ടാം ഭാഗത്തില്‍ നായകൻ സിനിമാ തിയേറ്ററിൽ ഇരുന്നു 3D കണ്ണട വെക്കുന്നതോടെ പ്രേക്ഷകരും അയാളുടെ ആന്തരിക ലോകത്തേക്ക് കടക്കുന്നു. ഒരു മണിക്കൂർ നീളുന്ന,കട്ടുകള്‍ ഇല്ലാത്തെ ഈ ഒറ്റ ഷോട്ട് അയാളുടെ സ്വപ്നമായിരിക്കാം. അല്ല, ഇതൊരു സിനിമയ്ക്കുള്ളിലെ സിനിമയാണോ? “സിനിമകൾ എപ്പോഴും അസത്യമാണ്,എന്നാൽ ഓർമ്മകൾ സത്യത്തെയും മിഥ്യയെയും കൂട്ടിയിണക്കുന്നു” എന്ന് ഒരു വോയ്‌സ് ഓവർ നമ്മെ അറിയിക്കുന്നു. ഒരേ അഭിനേതാക്കൾ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ കാര്യങ്ങൾ വീണ്ടും കുഴഞ്ഞുമറിയുന്നു. സത്യമേത്, പൊയ് ഏത് എന്ന് വ്യവച്ഛേദിക്കാനാവാതെ നാം പകയ്ക്കുന്നു.

ഈ സിനിമയെ ഒരു പദപ്രശ്നം പോലെ പരിഹരിക്കാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത്, സംഗീതം കേൾക്കുന്നതുപോലെ ആസ്വദിക്കുക എന്നതാണ്. എന്നിരിക്കിലും, സിനിമ കാണാത്തവര്‍ക്കായി ചില കാര്യങ്ങൾ എഴുതുകയാണ്.

വർഷങ്ങൾ നീണ്ട പ്രവാസത്തിന് ശേഷം ലുവോ ഹോങ്‌വു തന്റെ ജന്മനാടായ കെയിലിയിലേക്ക് മടങ്ങിയെത്തുന്നു. പിതാവിന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനാണ് അയാള്‍ അവിടെ എത്തിയതെങ്കിലും, അയാളുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. ലുവോയും വാൻ ക്വിവെൻ എന്ന സ്ത്രീയും തമ്മിൽ പരാജയപ്പെട്ട ഒരു പ്രണയബന്ധമുണ്ടായിരുന്നു. അവൾ ഒരു പ്രാദേശിക ഗുണ്ടയുടെ കാമുകിയായിരുന്നു, അതിനാൽ തന്നെ അവരുടെ പ്രണയം അതീവ രഹസ്യവും അപകടം നിറഞ്ഞതുമായിരുന്നു. സിനിമ വർത്തമാനകാലത്തിനും 1990കളുടെ അവസാനത്തിനും ഇടയിലായി മാറിമറിഞ്ഞു വരുന്നു. പഴയ കാമുകിയെ തിരയുന്നതിനൊപ്പം തന്നെ തന്റെ കുട്ടിക്കാലത്തെ സുഹൃത്തായ ‘വൈൽഡ്കാറ്റിനെ’കുറിച്ചുള്ള ഓർമ്മകളും ലുവോയില്‍ ഇഴപിരിഞ്ഞു കിടക്കുന്നു. വൈൽഡ്കാറ്റിന്റെ മരണത്തെക്കുറിച്ചും, വാൻ ക്വിവെന്നെ സംരക്ഷിക്കാൻ വേണ്ടി നടന്നേക്കാവുന്ന ഒരു കൊലപാതകത്തെക്കുറിച്ചും ലുവോ ഓർത്തെടുക്കുന്നു.

വർത്തമാനകാലത്തിൽ, വാനിനെ അറിയാവുന്ന ആളുകളെ ലുവോ കണ്ടെത്തുന്നു. ഒരു ഹെയർ സലൂണിൽ വെച്ച് അവളെപ്പോലെ തോന്നിക്കുന്ന ഒരു സ്ത്രീയെ അയാള്‍ കാണുന്നു. കൂടാതെ, വാൻ എപ്പോഴും കൈവശം വെക്കാറുണ്ടായിരുന്ന കവിതകളുടെ ‘പച്ച പുസ്തക’ത്തിനായും അയാള്‍ തിരയുന്നു. അയാളുടെ അന്വേഷണം ഒടുവിൽ ജീർണ്ണിച്ചതും വിജനവുമായ ഒരു സിനിമാ തിയറ്ററിലേക്ക് അയാളെ എത്തിക്കുന്നു. അവിടെ ഇരുന്നു കൊണ്ട് അയാള്‍ 3D ഗ്ലാസ് ധരിക്കുമ്പോള്‍ സിനിമ ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരൊറ്റ ഷോട്ടിലുള്ള 3Dയിലേക്ക് മാറുന്നു. ആധുനിക സിനിമയിലെ ഏറ്റവും മികച്ച സാങ്കേതിക നേട്ടങ്ങളിലൊന്നായി ഈ രംഗം കണക്കാക്കപ്പെടുന്നു.

ഈ ഭാഗത്തിന്റെ തുടക്കത്തിൽലുവോ ഒരു ഇരുണ്ട ഗുഹയിൽ അകപ്പെടുന്നു. അവിടെ വെച്ച് മൃഗത്തിന്റെ മുഖംമൂടി ധരിച്ച ഒരു ആൺകുട്ടിയെ അയാൾ കാണുന്നു. അവർ ഒരു ടേബിൾ ടെന്നീസ് ഗെയിം കളിക്കുന്നു;താൻ ജയിക്കുകയാണെങ്കിൽ പുറത്തേക്കുള്ള വഴി കാണിച്ചുതരാമെന്ന് കുട്ടി ലുവോയോട് പറയുന്നു. കളി ജയിച്ചതിനുശേഷം, ആൺകുട്ടിയുടെ മോട്ടോർസൈക്കിളിൽ തുരങ്കം പോലുള്ള ഖനിയിൽ നിന്ന് പുറത്തുകടന്ന ശേഷം, ലുവോ ഒരു മലഞ്ചെരിവിന്റെ അറ്റത്ത് എത്തുന്നു. തുടർന്ന് അദ്ദേഹം ഒരു റോപ്‌വേയിൽ ഇരിക്കുകയും,അത് അയാളെ പതുക്കെ മലയിറക്കി താഴെയുള്ള പൂൾ പാർലറിൽ എത്തിക്കുന്നു. ഈ സിനിമയിലെ പ്രസിദ്ധമായ 59 മിനിറ്റ് ദൈർഘ്യമുള്ള ‘ലോംഗ് ടേക്കിന്റെ’ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണിത്.

സിനിമയുടെ ആദ്യ പകുതിയിലെ കഥാപാത്രങ്ങളും അയാൾക്കുണ്ടായ നഷ്ടങ്ങളും വേദനകളും ഈ ഭാഗത്തിൽ പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. അയാൾ കെയ്‌ഷെൻ എന്ന പെൺകുട്ടിയെ കാണുന്നു. വാൻ ക്വിവെൻ എന്ന കാമുകിയുടെ അതേ മുഖമാണ് അവൾക്ക്. പക്ഷെ അവൾക്ക് ലുവോയെ അറിയില്ല. വാൻ ക്വിവെനായി അഭിനയിച്ച അതേ നടി തന്നെയാണ് ഈ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്.

യാത്രയ്ക്കിടയിൽ ലുവോ ചുവന്ന മുടിയുള്ള ഒരു സ്ത്രീയെ കാണുന്നു. അവൾ തന്റെ കാമുകനോടൊപ്പം അവിടം വിട്ടുപോകാൻ ശ്രമിക്കുകയാണ്.ഇത് ലുവോയുടെ അമ്മയുടെ പ്രതീകമാണ്. അമ്മ അയാൾക്ക് ചെറുപ്പമായിരുന്നപ്പോൾ ഒരു മോഷ്ടാവിനോടൊപ്പം ഒളിച്ചോടിപ്പോയതാണ്. ലുവോയ്ക്ക് തന്റെ അമ്മയെക്കുറിച്ച് വളരെ കുറച്ചു ഓർമ്മകൾ മാത്രമേയുള്ളൂ. ആദ്യ പകുതിയിൽ വൈൽഡ്ക്യാറ്റിന്റെ അമ്മയായി അഭിനയിച്ച അതേ നടി തന്നെയാണ് ഇവിടെയും അഭിനയിക്കുന്നത്.

പിന്നീട് ലുവോയും കെയ്‌ഷെനും ഒരു മാന്ത്രിക ടേബിൾ ടെന്നീസ് ബാറ്റ് ഉപയോഗിച്ച് ആകാശത്തിലൂടെ പറക്കുന്നു. അവർ താഴെയുള്ള ഗ്രാമത്തിന് മുകളിലൂടെ ഒഴുകി അവസാനം സംഗീത പരിപാടി നടക്കുന്ന സ്ഥലത്ത് ഇറങ്ങുന്നു. അവസാനം അവർ കത്തിനശിച്ച ഒരു വീട്ടിൽ എത്തുന്നു. അവളെ കണ്ടപ്പോൾ ഒരു സ്വപ്നത്തിലാണെന്നാണ് അയാൾക്ക് തോന്നിയത്. നീണ്ട സംഭാഷണങ്ങൾക്ക് ശേഷം അയാൾ പറയുന്നു, “ഈ വീട്ടിൽ വെച്ച് നമ്മൾ ചുംബിച്ചാൽ, വീട് കറങ്ങാൻ തുടങ്ങും.”തുടർന്ന് അവർ ചുംബിക്കുനമ്പോൾ മുറി മുഴുവൻ കറങ്ങുന്നതായി നമുക്ക് അനുഭവപ്പെടുന്നു.

‘കെയിലി ബ്ലൂസ് ‘ എന്ന സിനിമയിൽ “നീ കാലത്തെ പിറകോട്ട് തിരിച്ചാല്‍ മാത്രമേ ഞാന്‍ നിന്റെ കൂടെ നഗരത്തിലേക്ക് മടങ്ങൂ” എന്ന് കാമുകി കാമുകനോട് പറയുന്നുണ്ട്. ഈ വെല്ലുവിളി ഏറ്റെടുത്ത കാമുകൻ ട്രെയിനിന്റെ വശത്ത് ക്ലോക്കുകൾ വരയ്ക്കുന്നു. അടുത്തടുത്ത ട്രാക്കുകളിലൂടെ വിരുദ്ധ ദിശകളിലേക്ക് ഓടുന്ന ട്രെയിനുകൾ സൃഷ്ടിക്കുന്ന ശബ്ദത്തിന്റെയും പ്രകാശത്തിന്റെയും അന്തരീക്ഷത്തിൽ ക്ലോക്ക് പിറകോട്ട് ചലിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു. അയാൾ സമയത്തെ പിറകോട്ട് തിരിക്കുന്നു, അങ്ങനെ അവൾ തിരികെ വരുമെന്ന് ആഗ്രഹിക്കുന്നു. മഹാഭാരതത്തിലെ കല്യാണസൗഗന്ധികം അന്വേഷിക്കുന്ന ഭീമന്റെ കഥ ഈ സന്ദർഭത്തിൽ പരാമർശിക്കാവുന്നതാണ്. പാണ്ഡവരുടെ വനവാസകാലത്ത് ഒരു ദിവസം ദ്രൗപദിയുടെ അടുക്കൽ കാറ്റിൽ പറന്ന് അതീവ സുഗന്ധമുള്ള ഒരു പുഷ്പം വന്നുചേർന്നു. കല്യാണസൗഗന്ധികം എന്നായിരുന്നു ആ പൂവിന്റെ പേര്. അതിന്റെ സൗന്ദര്യത്തിലും സുഗന്ധത്തിലും ആകൃഷ്ടയായ ദ്രൗപദി, അത്തരത്തിലുള്ള കൂടുതൽ പൂക്കൾ വേണമെന്ന് ഭീമനോട് ആവശ്യപ്പെട്ടു. പ്രിയതമയുടെ ആഗ്രഹം നിറവേറ്റാനായി ഭീമൻ ആ പൂവ് തേടി ഗന്ധമാദന പർവ്വതത്തിലേക്ക് തിരിച്ചു.

‘ബിഗ് ഫിഷ് ‘ എന്ന സിനിമയിൽ സാന്ദ്രയുടെ ഹൃദയം കീഴടക്കാൻ വേണ്ടി എഡ്വേർഡ് വർഷങ്ങളോളം അവളെക്കുറിച്ച് പഠിക്കാനായി ചെലവഴിക്കുന്നു. അവളുടെ പ്രിയപ്പെട്ട പൂവ് ഏതാണെന്ന് തിരിച്ചറിഞ്ഞ നിമിഷം, അദ്ദേഹം അഞ്ച് സംസ്ഥാനങ്ങളിലുള്ള സകല ഡാഫോഡിൽ പൂക്കളും തേടിപ്പിടിച്ച് അവളുടെ ജാലകത്തിന് പുറത്ത് ഒരൊറ്റ രാത്രികൊണ്ട് നട്ടുപിടിപ്പിക്കുന്നു. പിറ്റേന്ന് രാവിലെ അവൾ ഉണർന്നു നോക്കുമ്പോൾ കാണുന്നത് മഞ്ഞപ്പൂക്കളുടെ ഒരു മഹാസമുദ്രമാണ്. ഈ ഡാഫോഡിലുകൾ വെറും പൂക്കളല്ല; അവ എഡ്വേർഡിന്റെ അഗാഥ പ്രണയത്തിന്റെ സാക്ഷ്യമാണ്. യാഥാർത്ഥ്യത്തെപ്പോലും മാറ്റിമറിക്കാൻ ശേഷിയുള്ള അത്രമേൽ തീവ്രമായ ഒരു പ്രണയത്തെയാണ് ഈ പ്രവൃത്തി അടയാളപ്പെടുത്തുന്നത്.

ചൈനയിലെ ഗുയ്‌ഷോ പ്രവിശ്യയുടെ തെക്കുകിഴക്കൻ ഭാഗമായ കെയിലി എന്ന പട്ടണത്തിലാണ് ബി ഗാന്‍ ജനിച്ചത്‌. ഈ പ്രദേശത്തെ മിയാവോ ന്യൂനപക്ഷ സമൂഹത്തിലെ അംഗമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ രണ്ടു സിനിമകളിലും ഈ പ്രദേശമാണ് പശ്ചാത്തലം. എന്നാല്‍, ഈ പ്രദേശം വെറുമൊരു പശ്ചാത്തലം മാത്രമല്ല; ഉപബോധമനസ്സിന്റെ ഭൂപടം കൂടിയാണ്.

ADVERTISEMENT

കെയിലി വെറുമൊരു സ്ഥലമല്ല, മറിച്ച് സമയത്തിന്റെ രേഖീയത തകർന്നടിഞ്ഞ ഒരിടമാണ്. ഇത് ഒരു നിശ്ചിത ബിന്ദുവല്ല, മറിച്ച് കഥാനായകന്റെ ഭൂതകാലവും വർത്തമാനവും ഭാവികാലവും ഒന്നിച്ചുനിൽക്കുന്ന ഒരു കാലാതീത ഇടനാഴി ആണ്. ‘കെയിലി ബ്ലൂസി’ൽ അടുത്തുള്ള ഡാങ്മായ് എന്ന പട്ടണം (ഇവിടേക്ക് ഒരാളെ അന്വേഷിച്ച് കഥാനായകന്‍ യാത്രചെയ്യുന്നുണ്ട്) ഓർമ്മകളുടെ പ്രദേശം പോലെയാണ്. ചെൻ ഷെങ് (പ്രധാന കഥാപാത്രം) അവിടെ ഒരു യുവാവിനെ കണ്ടുമുട്ടുന്നു; അവൻ അനന്തരവനായ വെയ്‌വെയ് ആണെന്ന് വ്യക്തമാണ്. എന്നാൽ യഥാർത്ഥ ലോകത്തിലുള്ളതിനേക്കാൾ പ്രായം അവനുണ്ട്. പിന്നീട്,തന്റെ മരിച്ചുപോയ ഭാര്യയുമായി രൂപസാദൃശ്യമുള്ള ഒരു സ്ത്രീയെയും അദ്ദേഹം അവിടെവെച്ച് കണ്ടുമുട്ടുന്നു.

ഒറ്റ കട്ട് പോലും ഇല്ലാതെ ചിത്രീകരിച്ചിരിക്കുന്ന ഈ ഭാഗത്ത്, ഒരു തെരുവ് തിരിയുന്ന നിമിഷം പത്ത് വർഷം മുമ്പുള്ള ഒരു ഓർമ്മയിലേക്ക് അവിചാരിതമായി നടന്നു കയറാൻ കഴിയുന്നു. നമ്മുടെ ജന്മനാടുകൾ എന്നത് നാം പണ്ട് ആരായിരുന്നുവോ,ഇപ്പോൾ ആരാണോ, ഇനി ആരായിത്തീരാം എന്നോ ഉള്ള അവസ്ഥകൾ ഒരേസമയം നിലനിൽക്കുന്ന ഏക ഇടമാണെന്ന് ഇത് സൂചിപ്പിക്കുന്നു. “ഡാങ്മായിൽ, കാറ്റ് മരങ്ങളെ ഇളക്കുകയല്ല ചെയ്യുന്നത്; അത് മരങ്ങളുടെ ഓർമ്മകളെയാണ് ഉണർത്തുന്നത് ” എന്ന് ബി ഗാന്‍ പറയുകയുണ്ടായി.

‘ലോംഗ് ഡേയ്‌സ് ജേർണി ഇന്റു നൈറ്റ് ‘’ എന്ന സിനിമയില്‍ ലുവോ ഇരുണ്ട ഖനിയിലേക്ക് ഇറങ്ങുന്നതിലൂടെയാണ് ഈ രംഗം തുടങ്ങുന്നത്. ഇത് അയാളുടെ ബോധമണ്ഡലത്തിന്റെ ആഴങ്ങളിലേക്കുള്ള ഇറങ്ങിച്ചെല്ലലാണ്. ഇതിലൂടെ ലുവോ കെയിലിയുടെ മറ്റൊരു പതിപ്പിലേക്ക് പ്രവേശിക്കുന്നു. അയാളുടെ ഭൂതകാലത്തിലെ അമ്മയും, കൊല്ലപ്പെട്ട സുഹൃത്തായ വൈൽഡ്ക്യാറ്റും, നഷ്ടപ്പെട്ട കാമുകിയും അവിടെ വസിക്കുന്നു. ഇത് നഷ്ടപ്പെട്ട കാര്യങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഒരു നിലവറയാണ്. അവിടേക്ക് മടങ്ങുക എന്നാൽ സ്വന്തം ആഗ്രഹങ്ങളുടെ ശ്മശാനം സന്ദർശിക്കുന്നത് പോലെയാണ്.

ഈ സിനിമയിലെ പ്രശസ്തമായ 60മിനിറ്റ് ദൈർഘ്യമുള്ള 3D ലോംഗ് ടേക്കിൽ, പ്രധാന കഥാപാത്രം ഒരു സിനിമാ തിയറ്ററിൽ പ്രവേശിക്കുകയും തന്റെ സ്വപ്നത്തിലൂടെ കെയിലിയുടെ ഒരു പതിപ്പിലേക്ക് എത്തുകയും ചെയ്യുന്നു. നാം കൊതിക്കുന്ന ജന്മനാട് യഥാർത്ഥത്തിൽ നിലനിൽക്കുന്നില്ലെന്നും,കലയിലൂടെയോ സ്വപ്നങ്ങളിലൂടെയോ മാത്രമേ അവിടെ എത്താൻ കഴിയൂ എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. ‘വീട്ടിലേക്കുള്ള മടക്കം’ എന്നത് പരിഹരിക്കപ്പെടാത്ത സ്വന്തം മാനസിക ആഘാതങ്ങളെ ചുറ്റിപ്പറ്റിയുള്ള അനന്തമായ പ്രക്രിയയാണ്.

‘ലോംഗ് ഡെയ്സ് ജേർണി ഇൻറ്റു നൈറ്റ് ‘ എന്ന സിനിമ കാലത്തിന്റെയും സ്ഥലത്തിന്റെയും സ്ഥാനചലനങ്ങളെ മനോഹരമായി ആവിഷ്‌കരിക്കുന്നു. ഈ സിനിമയെ മോബിയസ് സ്ട്രിപ്പിന്റെ (Möbius strip) വീക്ഷണകോണിലൂടെ മനസ്സിലാക്കുന്നതാണ് ഏറ്റവും ഉചിതം. ഒരു വശവും ഒരു അതിരും മാത്രമുള്ള ഉപരിതലമാണ് മോബിയസ് സ്ട്രിപ്പ്. ഒരു മോബിയസ് സ്ട്രിപ്പിലൂടെ ഒരാൾ സഞ്ചരിക്കുകയാണെങ്കിൽ, അവസാനം ആയാൾ തുടങ്ങിയ ഇടത്തുതന്നെ എത്തും, പക്ഷേ ഒരു ‘തലതിരിഞ്ഞ’അവസ്ഥയിലായിരിക്കും. സിനിമയുടെ ആദ്യ പകുതിയിലെ 2Dആഖ്യാനത്തിൽ നിന്ന് രണ്ടാം പകുതിയിലെ 3D ലോങ്ങ്-ടേക്കിലേക്കുള്ള മാറ്റം ഇതിനെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു.

ഒരു ലൂപ്പിൽ 180ഡിഗ്രി തിരിവ് ഉണ്ടാകുമ്പോഴാണ് ഒരു മോബിയസ് സ്ട്രിപ്പ് രൂപപ്പെടുന്നത്. ഈ സിനിമയിൽ,നായകൻ ലുവോ ഹോങ്‌വു തകർന്നടിഞ്ഞ ഒരു സിനിമാ തിയേറ്ററിൽ പ്രവേശിക്കുകയും തന്റെ 3Dഗ്ലാസുകൾ ധരിക്കുകയും ചെയ്യുന്ന നിമിഷമാണ് ഈ തിരിവ് സംഭവിക്കുന്നത്. തിരിവിന് മുമ്പ് സിനിമ വിഘടിതമായ, സ്മരണകളാൽ നിറഞ്ഞ ഒരു നോയിർ (Noir)ശൈലിയിലാണ്. ഇത് ഒരു പരിധി വരെ യാഥാർത്ഥ്യത്തിൽ അധിഷ്ഠിതമാണ്. തിരിവിന് ശേഷം സിനിമ കട്ടുളില്ലാത്ത60 മിനിറ്റ് ദൈർഘ്യമുള്ള ഒറ്റ ഷോട്ട് (3D) ആയി മാറുന്നതാണ് സ്ട്രിപ്പിന്റെ മറുപുറം. ഇതൊരു സ്വപ്നമാണെങ്കിലും, ആദ്യ പകുതിയിലെ അതേ ഭൗതിക സാഹചര്യങ്ങളിലൂടെയാണ് ഇത് കടന്നുപോകുന്നത്.

മോബിയസ് സ്ട്രിപ്പിന് രണ്ട് വശങ്ങളുണ്ടെന്ന് തോന്നും, എന്നാൽ ഗണിതശാസ്ത്രപരമായി അതിന് ഒരു വശം മാത്രമേയുള്ളൂ. ഓർമ്മകളും സ്വപ്നങ്ങളും വേർതിരിക്കാനാവാത്തതാണെന്ന് ഇതിലൂടെ സൂചിപ്പിക്കാം. ലുവോ ഹോങ്‌വു തന്റെ അമ്മയുടെ ചെറുപ്പകാലത്തേതുപോലുള്ള സ്ത്രീയെയോ അല്ലെങ്കിൽ തന്റെ പഴയ കാമുകിയെപ്പോലെ തോന്നിക്കുന്ന പെൺകുട്ടിയെയോ കാണുമ്പോൾ, അയാള്‍ തന്റെ ജീവിതത്തിന്റെ അതേ ഉപരിതലത്തിലൂടെ മറ്റൊരു കാഴ്ചപ്പാടിലൂടെ സഞ്ചരിക്കുകയാണെന്ന് നമുക്ക് മനസ്സിലാക്കാം.

അവസാന ഭാഗത്ത് ചുംബിക്കുന്ന കമിതാക്കൾക്ക് ചുറ്റും ക്യാമറ കറങ്ങുമ്പോൾ, കഥ ഒരു മോബിയസ് പ്രഭാവം കൈവരിക്കുന്നു – സിനിമയുടെ തുടക്കം ഭൂതകാലത്തിനായുള്ള തിരച്ചിലാണ്. സിനിമയുടെ അവസാനം ഭൂതകാലത്തെക്കുറിച്ചുള്ള ഒരു സ്വപ്നത്തിലെ ജീവിതമാണ്. ഈ സ്വപ്നത്തിൽ നമ്മൾ നേരത്തെ കണ്ട യാഥാർത്ഥ്യത്തിന്റെ അംശങ്ങൾ ഉള്ളതുകൊണ്ട്, 3D ഭാഗത്തിന്റെ അവസാനം വീണ്ടും 2D ഭാഗത്തിന്റെ തുടക്കത്തിലേക്ക് നമ്മെ എത്തിക്കുന്നു.

ഒരു മോബിയസ് സ്ട്രിപ്പിൽ, ഒരു അതിര് പോലും ലംഘിക്കാതെ ഒരാൾക്ക് ഉള്ളിൽ നിന്ന് പുറത്തേക്ക് സഞ്ചരിക്കാം. ഭൗതികമായ അതിരുകളെ ലംഘിച്ചുകൊണ്ട് മലനിരകളിൽ നിന്ന് താഴേക്ക് ഇറങ്ങിയും, മൈതാനങ്ങൾക്ക് മുകളിലൂടെ പറന്നും വീടുകൾക്കുള്ളിലേക്ക് പ്രവേശിച്ചും ബി ഗാൻ ഈ സങ്കേതം ദൃശ്യവൽക്കരിക്കുന്നു. കെയിലിയുടെ ഭൂമിശാസ്ത്രം ലുവോയുടെ മനസ്സിന്റെ ഒരു ഭൂപടമായി മാറുന്നു.

പ്രണയിനിയെ തിരയുന്ന ഒരാളുടെ കഥ മാത്രമല്ല ബി ഗാൻ പറയുന്നത്; മറിച്ച് തിരയുന്നവനും തിരയപ്പെടുന്നവനും ഒടുവിൽ സമയത്തിന്റെ വളച്ചൊടിക്കപ്പെട്ട ഒരേ ലൂപ്പിൽ സന്ധിക്കുന്ന ഒരു ഘടനയാണ് അദ്ദേഹം ഒരുക്കുന്നത്. രാത്രിയിലേക്കുള്ള ഈ യാത്ര യഥാർത്ഥത്തിൽ പകലിന്റെ മറുപുറം മാത്രമാണ്.ലഈ സിനിമയിലെ വസ്തുക്കൾ / രൂപകങ്ങൾ സിനിമയുടെ രണ്ട് ഭാഗങ്ങളെയും (യാഥാർത്ഥ്യവും സ്വപ്നവും) ഒരു മോബിയസ് സ്ട്രിപ്പ് പോലെ ബന്ധിപ്പിക്കുന്നു. ആദ്യ പകുതിയിൽ നാം കാണുന്ന വസ്തുക്കൾ രണ്ടാം പകുതിയിലെ ദീർഘമായ സ്വപ്നത്തിൽ പുതിയ അർത്ഥങ്ങളോടെ പ്രത്യക്ഷപ്പെടുന്നു.

പച്ച നിറമുള്ള കവിതാ പുസ്തകത്തിന് സിനിമയിൽ വലിയ പ്രാധാന്യമുണ്ട്. ആദ്യ പകുതിയിൽ ലുവോ ഈ പുസ്തകം തന്റെ പഴയ കാമുകിയായ വാൻ ക്വിവെന്റേതാണെന്ന് തിരിച്ചറിയുന്നു. അതിൽ ചില മന്ത്രങ്ങൾ ഉണ്ടെന്ന് അവൾ അവനോട് പറഞ്ഞിട്ടുണ്ട്. അത് വായിച്ചാൽ വീട് കറങ്ങാൻ തുടങ്ങുമെന്നൊരു വിശ്വാസമുണ്ട്. രണ്ടാം പകുതിയിൽ (സ്വപ്നത്തിൽ) പുസ്തകത്തിലെ മന്ത്രം യാഥാർത്ഥ്യമാകുന്നത് നമ്മൾ കാണുന്നു.

കറങ്ങുന്ന വീട് ആദ്യ പകുതിയിൽ വെറും കഥയോ സങ്കല്പമോ മാത്രമാണ്. വാൻ ക്വിവെൻ ഇതിനെക്കുറിച്ച് ലുവോയോട് സംസാരിക്കുന്നുണ്ടെങ്കിലും പ്രേക്ഷകർ അത് കാണുന്നില്ല. രണ്ടാം പകുതിയുടെ അവസാനം ഇത് ദൃശ്യവൽക്കരിക്കപ്പെടുന്നു. മോബിയസ് സ്ട്രിപ്പിന്റെ ഒരു വശത്ത് നിന്ന് മറുവശത്തേക്ക് എത്തുമ്പോൾ സങ്കല്പം യാഥാർത്ഥ്യമാകുന്നതായി നമുക്ക് തോന്നുന്നു. ഇത് സമയത്തെയും പ്രണയത്തെയും തടയാൻ കഴിയാത്ത ഒരു ലൂപ്പ് ആയി കാണിക്കുന്നു.

ടോപ്പോളജി പ്രകാരം ഒരു വസ്തുവിനെ മുറിക്കാതെ തന്നെ രൂപം മാറ്റാം. അതുപോലെ ലുവോയുടെ ഓർമ്മയിലുള്ള വസ്തുക്കൾ അയാളുടെ സ്വപ്നത്തിൽ എത്തുമ്പോൾ രൂപം മാറുന്നുണ്ടെങ്കിലും അവയുടെ ഉള്ളടക്കം മാറുന്നില്ല. യാഥാർത്ഥ്യത്തിൽ പരാജയപ്പെട്ട കാര്യങ്ങൾ സ്വപ്നത്തിൽ ലുവോ പൂർത്തീകരിക്കുന്നു. ആദ്യ പകുതിയിലെ വേദനയുള്ള ഓർമ്മകൾ രണ്ടാം പകുതിയിൽ മാന്ത്രികമായ അനുഭവങ്ങൾ ആയി മാറുന്നു.

ബി ഗാന്റെ സിനിമകൾ ബുദ്ധ തത്വചിന്തകളിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവയാണ്. “കഴിഞ്ഞുപോയതോ, നിലവിലുള്ളതോ,വരാനിരിക്കുന്നതോ ആയ മനസ്സിനെ കണ്ടെത്താനാവില്ല” എന്ന വജ്രസൂത്രത്തിലെ വരികളിലാണ് ‘കെയിലി ബ്ലൂസ് ‘ ആരംഭിക്കുന്നത്.

തന്റെ ലോകവീക്ഷണത്തിന്റെ അടിസ്ഥാനം ബുദ്ധദർശനമാണെന്ന് ബി ഗാൻ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കാര്യവും കാരണവും (cause and effect) നേർരേഖയിലുള്ളതല്ലെന്നും,അവ നിരന്തരം പരസ്പരം രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണെന്നുമുള്ള ബോധ്യമാണ് ഇതിൽ പ്രധാനം. “ബുദ്ധമതത്തിന്റേത് സവിശേഷമായ ഒരു ലോകവീക്ഷണമാണ് —അല്ലെങ്കിൽ പാശ്ചാത്യം എന്ന് നാം വിളിക്കുന്ന ചിന്താപദ്ധതികളിൽ നിന്നും തികച്ചും വിഭിന്നമായ ഒരു ദർശനമാണത് ” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ബുദ്ധദർശനത്തിന്റെ കാഴ്ചപ്പാടിലൂടെ വീക്ഷിക്കുമ്പോള്‍ ‘ലോംഗ് ഡേയ്‌സ് ജേർണി ഇന്റു നൈറ്റ്’ ’ ബോധത്തിന്റെ സ്വഭാവത്തെയും, കാലമെന്ന മായയെയും,സ്മൃതിക്കും യാഥാർത്ഥ്യത്തിനും ഇടയിലുള്ള ‘ബാർദോ’ (അന്തരാഭാവം) എന്ന അവസ്ഥയെയും കൂറിച്ചാണെന്ന് മനസ്സിലാക്കാം. ബുദ്ധദർശനമനുസരിച്ച്, ‘ആലയവിജ്ഞാനം’ (ആലയ-ബോധം) എന്നത് മനസ്സിന്റെ ആഴത്തിലുള്ള ഒരു തലമാണ്. അവിടെ കഴിഞ്ഞകാലത്തെഎല്ലാ കർമ്മങ്ങളും അനുഭവങ്ങളും ബീജങ്ങളായി സൂക്ഷിക്കപ്പെടുന്നു. സിനിമയുടെ ആദ്യ പകുതി ആലയവിജ്ഞാനത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇന്ദ്രിയാനുഭവങ്ങളുടെ —തുള്ളിയായി വീഴുന്ന വെള്ളം, പച്ച വസ്ത്രം, ടിക്-ടിക് ശബ്ദമുള്ള ക്ലോക്ക്, ‘വൈൽഡ്കാറ്റിനെ’ കുറിച്ചുള്ള ഓർമ്മകൾ എന്നിവ —ചിതറിക്കിടക്കുന്നതും രേഖീയമല്ലാത്തതുമായ ബീജങ്ങളുടെ ഒരു ശേഖരമാണ്.

വാൻ ക്വിവെനെ കണ്ടെത്താനുള്ള ലുവോ ഹോങ്‌വുവിന്റെ യാത്ര പാശ്ചാത്യ അർത്ഥത്തിലുള്ള ഒരു കുറ്റാന്വേഷണമല്ല; മറിച്ച് സ്വന്തം ആലയവിജ്ഞാനത്തിലൂടെയുള്ള ഒരു സഞ്ചാരമാണ്. ദ്രവിച്ചുകൊണ്ടിരിക്കുന്നതും ജലമഗ്നവുമായ തന്റെ കഴിഞ്ഞകാലത്തിൽ നിന്ന്, അലിഞ്ഞുപോകാറായ പ്രത്യേക ബീജത്തെ (ആ സ്ത്രീയെ) വീണ്ടെടുക്കാനുള്ള ശ്രമമാണത്.

ഈ സിനിമയിലെ സുപ്രധാനമായ ഒരു വാചകം ഇപ്രകാരമാണ്:”സിനിമയും ഓർമ്മകളും തമ്മിലുള്ള വ്യത്യാസം ഇതാണ്: സിനിമകൾ എപ്പോഴും അസത്യമാണ്… എന്നാൽ ഓർമ്മകളാകട്ടെ നമ്മുടെ കൺമുന്നിൽ വച്ച് അപ്രത്യക്ഷമാകുന്നു”. ബുദ്ധദർശനമനുസരിച്ച് നാം കാണുന്ന ഈ ലോകം ഒരു സിനിമാപ്രദർശനം പോലെയാണ് — സത്യമെന്ന് തോന്നിപ്പിക്കുമെങ്കിലും വെറുമൊരു പ്രതിഫലനം (Projection)മാത്രമാണത്. ശരിക്കുള്ള പേര് പോലും നിശ്ചയമില്ലാത്ത ഒരു സ്ത്രീയോടുള്ള (വാൻ ക്വിവെൻ/കൈഷെൻ) ലുവോയുടെ അഭിനിവേശം, മായയുമായുള്ള മനുഷ്യന്റെ പോരാട്ടത്തെയായിരിക്കും സൂചിപ്പിക്കുന്നത്. അയാള്‍ പിന്തുടരുന്നത് യഥാർത്ഥത്തിലുള്ള ഒരു സ്ത്രീയെയല്ല, മറിച്ച് സ്വന്തം തൃഷ്ണകൾ സൃഷ്ടിച്ചെടുത്ത ഒരു നിഴലിനെയായിരിക്കാം. സിനിമയിൽ കാണിക്കുന്ന തകർന്നടിഞ്ഞ ഖനികൾ, വെള്ളം കയറിയ മുറികൾ, ഉപേക്ഷിക്കപ്പെട്ട സിനിമാ തിയേറ്ററുകൾ എന്നിവ ‘ശൂന്യത’എന്ന ദർശനത്തെ ദൃശ്യവൽക്കരിക്കുന്നു. ഈ സ്ഥലങ്ങൾക്ക് സ്വന്തമായി ഒരസ്തിത്വമില്ല (Inherent existence); ലുവോ തന്റെ സങ്കടവും ഗൃഹാതുരത്വവും ആ ദൃശ്യങ്ങളിലേക്ക് ആരോപിക്കുമ്പോൾ (Project ചെയ്യുമ്പോൾ) മാത്രമാണ് അവയ്ക്ക് അർത്ഥമുണ്ടാകുന്നത്. വസ്തുക്കൾ സ്വയം ശൂന്യമാണെന്നും നാം നൽകുന്ന അർത്ഥങ്ങൾ മാത്രമാണ് അവയ്ക്കുള്ളതെന്നും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു.

ADVERTISEMENT

സിനിമയുടെ അവസാന ഭാഗത്തുള്ള,ഒരു മണിക്കൂർ നീളുന്ന, കട്ടുകള്‍ ഇല്ലാത്ത 3Dദൃശ്യശ്രേണിയെ മരണത്തിനും പുനർജന്മത്തിനും ഇടയിലുള്ള അവസ്ഥയായ ‘അന്തരാഭാവം’ആയി വ്യാഖ്യാനിക്കാം. ലുവോ തന്റെ 3Dകണ്ണടകൾ ധരിക്കുമ്പോൾ, അദ്ദേഹവും പ്രേക്ഷകരും ഗുരുത്വാകർഷണം നിലച്ചതും സമയം ദ്രവരൂപത്തിൽ ഒഴുകുന്നതുമായ ഒരു ലോകത്തേക്ക് പ്രവേശിക്കുന്നു. ഭൗതിക ലോകത്തിന്റെ നിയമങ്ങൾ ബാധകമല്ലാത്ത,ബോധമനസ്സിന്റെ ഒരു പരിവർത്തന ഘട്ടമാണിത്.

ഈ സ്വപ്നതുല്യമായ ദൃശ്യങ്ങളിൽ,ലുവോ തന്റെ കഴിഞ്ഞകാലത്തുള്ളവരുടെ വിവിധ രൂപങ്ങളെ കണ്ടുമുട്ടുന്നു —മരിച്ചുപോയ തന്റെ സുഹൃത്തിനെയും, മറ്റൊരു സ്ത്രീയായി മാറിയ തന്റെ പഴയ കാമുകിയെയും, അമ്മയെയും അദ്ദേഹം അവിടെ കാണുന്നു. (കാമുകിയിൽ അല്ലെങ്കിൽ ഭാര്യയിൽ നാം തിരയുന്നത് സ്വന്തം അമ്മയെത്തന്നെ ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്). ബുദ്ധമത ചിന്തയനുസരിച്ച്, ലോകത്തിലെ എല്ലാ കാര്യങ്ങളും പരസ്പരബന്ധിതമായാണ് നിലകൊള്ളുന്നത്.

സ്വപ്നത്തിൽ അദ്ദേഹം കാണുന്ന കൈഷെൻ, വാൻ ക്വിവെനിൽ നിന്ന് തികച്ചും വ്യത്യസ്തയോ അല്ലെങ്കിൽ അവൾ തന്നെയോ അല്ല. മറിച്ച്,അവരൊക്കെയും നിരന്തരമായ ഉദയവ്യയങ്ങളുടെ ഭാഗമാണ്, അതായത്, ഒന്നും പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതല്ലെന്നും കാരണങ്ങൾ ഒത്തുചേരുമ്പോൾ ഉണ്ടാവുകയും അവ മാറുമ്പോൾ ഇല്ലാതാവുകയും ചെയ്യുന്നു, ഒന്നിനും സ്ഥിരമായ ഒരു അസ്തിത്വമില്ല എന്ന ബുദ്ധതത്വമാണ് ഇവിടെ തെളിയുന്നത്.

ബി ഗാന്റെ സിനിമകളില്‍ വാച്ചുകളും ക്ലോക്കുകളും ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. ഇവ രേഖീയ സമയത്തിന്റെ പരാജയത്തെയും ഓർമ്മയുടെ നിലനിൽപ്പിനെയും സൂചിപ്പിക്കുന്നു. “ഭൂതകാലമനസ്സോ വർത്തമാനകാലമനസ്സോ ഭാവികാലമനസ്സോ കണ്ടെത്താനാവില്ല” എന്ന വജ്രസൂത്ര ആശയത്താൽ സ്വാധീനിക്കപ്പെട്ട ബി ഗാൻ,സംഭവിച്ച കാര്യങ്ങളും നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളും സ്വപ്നം കാണുന്ന കാര്യങ്ങളും തമ്മിലുള്ള അതിർവരമ്പുകൾ മായ്ക്കാൻ ഈ വസ്തുക്കളെ ഉപയോഗിക്കുന്നു.

‘കെയിലി ബ്ലൂസി’ല്‍ ഒരു കൊച്ചുബാലൻ ചുവരിലും ട്രെയിനിന്റെ വശത്തും ഘടികാരം വരയ്ക്കുന്നുണ്ട്. ക്രേസി ഫേസ് എന്ന കഥാപാത്രം ഈ ബാലനെ അടുത്ത പ്രദേശത്ത്‌ താമസിക്കുന്ന ഒരു വാച്ച് മെക്കാനിക്കിന് വിൽക്കുന്നു. സിനിമയുടെ അവസാന ഭാഗത്ത് ഒരു ട്രെയിൻ മറ്റൊരു ട്രെയിനിനെ മറികടന്ന് എതിർദിശയിൽ സഞ്ചരിക്കുമ്പോൾ, ഒരു ട്രെയിനിന്റെ പുറത്ത് വരച്ച ഘടികാരം പുറകോട്ട് ചലിക്കുന്നതായി തോന്നും. ഭൗതിക ലോകം എപ്പോഴും മുന്നോട്ട് മാത്രം സഞ്ചരിക്കുമ്പോൾ, ഓർമ്മകളുടെ ലോകത്ത് നാം ഭൂതകാലത്തിലേക്ക് മടങ്ങുന്നതുപോലെ.

‘ലോംഗ് ഡേയ്‌സ് ജേർണി ഇന്റു നൈറ്റ്’’ എന്ന സിനിമയില്‍ ലുവോ ഹോങ്‌വു,തകരാറിലായ ഒരു പഴയ ഘടികാരത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിൽ ഒരു സ്ത്രീയുടെ ഫോട്ടോ കണ്ടെത്തുന്നു. ഇത് ഘടികാരത്തെ രഹസ്യങ്ങൾ സൂക്ഷിക്കുന്ന ഒരു പാത്രമായി അടയാളപ്പെടുത്തുന്നു; തന്റെ യൗവനത്തിലെ നഷ്ടപ്പെട്ട കാലത്തെ കാത്തുസൂക്ഷിക്കുന്ന ഒരു ഭൗതിക വസ്തുവായി അത് മാറുന്നു. സിനിമയിലെ3D സ്വപ്ന രംഗത്തിൽ അദ്ദേഹം ഒരു സ്ത്രീക്ക് ഒരു വാച്ച് നൽകിക്കൊണ്ട് അത് നിത്യതയെ പ്രതിനിധീകരിക്കുന്നു എന്ന് പറയുന്നു.

ബി ഗാന്റെ സിനിമകളെ കുറിച്ച് എഴുതുമ്പോള്‍ മനസ്സിൽ വരുന്നത് ദെല്യൂസിന്റെ The Fold എന്ന ആശയമാണ്. അതിന്‍പ്രകാരം ‘ലോംഗ് ഡേയ്‌സ് ജേർണി ഇന്റു നൈറ്റ്’’ എന്ന സിനിമയെ കഥാനായകന്റെ ഭൂതകാലവും വർത്തമാനവും സ്വപ്നങ്ങളും ഒരുപോലെ കോർത്തിണക്കിയ,മടക്കുകളില്ലാത്ത ഒരു തുണി പോലെ നമുക്ക് മനസ്സിലാക്കാം.

ദെല്യൂസിന്റെ ‘ബാറോക്ക് ഹൗസ് ‘ (Baroque House) എന്ന രൂപകത്തിൽ താഴത്തെ നില പദാർത്ഥത്തിന്റെ ലോകവും (matter/pleats),മുകളിലത്തെ നില ആത്മാവിന്റെ ലോകവുമാണ് (soul/folds). ആദ്യ പകുതി സിനിമയിലെ താഴത്തെ നിലയെ പ്രതിനിധീകരിക്കുന്നു. ചിതറിക്കിടക്കുന്നതും പരുക്കനും നോയിർ (Noir) ശൈലിയിലുള്ളതുമാണ് ഈ ഭാഗം. കെയിലി നഗരത്തിലെ തുരുമ്പ്, ഇറ്റുവീഴുന്ന വെള്ളം, ദ്രവിച്ച ചുവരുകൾ എന്നിവയിലൂടെ പദാർത്ഥത്തിന്റെ മടക്കുകൾ (pleats)നമ്മൾ കാണുന്നു. ഇവ സ്മരണകളെ ഉണർത്തുന്ന ഭൗതികാനുഭൂതികളാണെങ്കിലും,അപൂർണ്ണവും മുറിഞ്ഞതുമാണ്.

രണ്ടാം പകുയിൽ നായകൻ 3Dകണ്ണട ധരിക്കുന്നതോടെ സിനിമ ഉള്ളിലേക്ക് മടക്കപ്പെടുന്നു. നമ്മൾ മുകളിലത്തെ നിലയിലേക്ക് —അതായത് ആത്മാവിന്റെ ജനലുകളില്ലാത്ത മുറിയിലേക്ക് —പ്രവേശിക്കുന്നു. 60 മിനിറ്റ് നീളുന്ന ഈ ഒറ്റ ഷോട്ട് ഒരു സ്വപ്നമാണ്. ഇവിടെ ആദ്യ പകുതിയിലെ ഭൗതിക നിയമങ്ങൾ മാറ്റിയെഴുതപ്പെട്ട് ഒരു പുതിയ തലത്തിലേക്ക് മടങ്ങുന്നു. അവിടെ അയാൾക്ക് പറക്കാൻ കഴിയുന്നു, മാന്ത്രികമായ പിങ്-പോങ്ങ് കളിയിൽ ഏർപ്പെടുന്നു, തനിക്ക് നഷ്ടപ്പെട്ട സ്ത്രീയെ കണ്ടെത്തുകയും ചെയ്യുന്നു.

‘ഉള്ള് ‘ എന്നത് ‘പുറംലോകത്തിന്റെ’ ഒരു മടക്ക് മാത്രമാണെന്ന് ദെല്യൂസ് വാദിക്കുന്നു. ഈ സിനിമയിൽ, വ്യക്തിത്വം എന്നത് സ്ഥിരമായ ഒന്നല്ല; അത് പകർന്നുപോകുന്നതോ പരസ്പരം കലരുന്നതോ ആണ്. ആദ്യ പകുതിയിൽ ലുവോ ഹോങ്‌വു തിരയുന്ന സ്ത്രീ (വാൻ ക്വിവെൻ), സ്വപ്നത്തിൽ അയാൾ കണ്ടുമുട്ടുന്ന സ്ത്രീയിലേക്ക് (കായ്‌ഷെൻ) ‘മടക്കപ്പെടുന്നു’. ഒരേ നടി തന്നെയാണ് രണ്ടു കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്, എങ്കിലും അവർ ഒരേ വ്യക്തിയല്ല. അതുപോലെ തന്നെ, അയാളുടെ ഉള്ളിലെ അമ്മയുടെ ഓർമ്മകൾ സ്വപ്നത്തിൽ കാണുന്ന ചുവന്ന മുടിയുള്ള സ്ത്രീയിലേക്ക് മടക്കപ്പെടുന്നു.

സിനിമയുടെ രണ്ടാം ഭാഗത്തെ 3D ലോംഗ് ടേക്ക് ചലച്ചിത്രകലയിലെ ‘മടക്കിന്റെ’ (fold) ഏറ്റവും ഉദാത്തമായ ഉദാഹരണമാണ്. കട്ടുകൾ ഒഴിവാക്കുന്നതിലൂടെ ബി ഗാൻ തുന്നലുകളില്ലാത്ത ഒരു തുടർച്ചാതലം സൃഷ്ടിക്കുന്നു. നായകൻ ലുവോ തുരങ്കങ്ങളിലൂടെയും സിപ്പ്-ലൈനുകളിലൂടെയും വീടുകൾക്കുള്ളിലൂടെയും സഞ്ചരിക്കുമ്പോൾ ക്യാമറ അയാളെ പിന്തുടരുന്നത് ‘മടക്കിന്റെ’ഗുഹാതുല്യമായ സ്വഭാവത്തെ അനുകരിച്ചുകൊണ്ടാണ്. ഈ ഷോട്ടിൽ ‘പുറംലോകം’എന്നൊന്നില്ല— നമ്മൾ കാണുന്നതെല്ലാം ആന്തരിക ലോകത്തെ ചുറ്റിത്തിരിയുന്ന ചലനമാണ്.

രണ്ടാം ലോകമഹായുദ്ധാനന്തര സിനിമകൾ കേവലം ഫ്ലാഷ്ബാക്കുകൾക്ക് (recollections) അപ്പുറം വളരുകയും, കാലത്തെയും സ്മൃതിയെയും കൂടുതൽ സങ്കീർണ്ണവും വിഘടിതവും സ്വപ്നതുല്യവുമായ രീതിയിൽ അവതരിപ്പിക്കാൻ തുടങ്ങിയെന്നും ദെല്യൂസ് വിശകലനം ചെയ്യുന്നു. ഹെൻറി ബെർഗ്സന്റെ ദർശനങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട്,സിനിമ എങ്ങനെയാണ് കാലാനുക്രമമായ ഓർമ്മകളിൽ (recollection-images) നിന്ന് സാങ്കൽപ്പികവും ആവർത്തിക്കപ്പെടുന്നതുമായ ‘സ്വപ്ന-ബിംബങ്ങളിലേക്ക്’ (dream-images) മാറിയതെന്ന് അദ്ദേഹം വിവരിക്കുന്നു.

പരമ്പരാഗതമായ ഫ്ലാഷ്ബാക്കുകളെയാണ് സ്മൃതി ബിംബം (Recollection-Image)സൂചിപ്പിക്കുന്നത്. ഇവിടെ ഭൂതകാല സംഭവങ്ങളെ നേർരേഖയിലോ അല്ലെങ്കിൽ ശാഖകളായി പിരിഞ്ഞോ ഓർത്തെടുക്കുന്നു . സ്വപ്ന-ബിംബം (Dream-Image)കൂടുതൽ സങ്കീർണ്ണമാണ്. ഇവിടെ ഭൂതകാലം കേവലം ആവർത്തിക്കപ്പെടുകയല്ല ചെയ്യുന്നത്,മറിച്ച് അത് രൂപാന്തരപ്പെടുകയും സ്വപ്നങ്ങളിലെന്നപോലെ അനന്തമായ സാങ്കൽപ്പിക സാധ്യതകൾ (virtual possibilities) സൃഷ്ടിക്കുകയും ചെയ്യുന്നു. ഓർമ്മകളിൽ (recollection) നിന്ന് സ്വപ്നങ്ങളിലേക്കുള്ള (dreams) ഈ മാറ്റം സിനിമയിലെ പുതിയൊരു അവസ്ഥയെയാണ് അടയാളപ്പെടുത്തുന്നതെന്ന് ദെല്യൂസ് വാദിക്കുന്നു. ഇവിടെ സുസ്ഥിരമായ ഒരു ഭൂതകാലം നഷ്ടപ്പെടുകയും, പകരം വിഘടിതവും പരസ്പരബന്ധിതവും പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ സമയാനുഭവങ്ങൾ കടന്നുവരികയും ചെയ്യുന്നു.

ചുരുക്കത്തിൽ,ആധുനിക സിനിമകൾ സ്മൃതികളെക്കുറിച്ചുള്ള കഥകൾ പറയുന്നതിന് പകരം,സ്മൃതിയെ തന്നെ ഒരു സ്വപ്നം പോലെ താറുമാറായതും അനന്തമായി ശാഖകളായി പിരിയുന്നതുമായ സമയാനുഭവമായി എങ്ങനെ കാണിക്കുന്നു എന്നതിനെക്കുറിച്ചുള്ള ദെല്യൂസിന്റെ വിശകലനമാണിത്. ഇവിടെ സിനിമയിലെ സമയത്തെ (cinematic time) വിശദീകരിക്കാൻ സ്വപ്നത്തെ ഒരു മാതൃകയായി അദ്ദേഹം സ്വീകരിക്കുന്നു.

ദെല്യൂസിന്റെ ‘ക്രിസ്റ്റൽ-ഇമേജ് ‘എന്ന ആശയത്തിന്റെ നല്ല ഉദാഹരമാണ് ഈ സിനിമ. ഇവിടെ ‘വാസ്തവികതയും’ (Actual – വർത

By admin

Leave a Reply

Your email address will not be published. Required fields are marked *